കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിപ്പോ നിരക്ക് കാല്‍ശതമാനം കുറച്ചു, ഓഹരി വിപണികളില്‍ വന്‍ മുന്നേറ്റം

  • By Staff
Google Oneindia Malayalam News

മുംബൈ: റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചു. കാല്‍ ശതമാനത്തന്റെ കുറവാണ് റിപ്പോ നിരക്കില്‍ ഉണ്ടായത്. കാല്‍ ശതമാനം കുറഞ്ഞ് 7.5 ആയി റിപ്പോ നിരക്ക് മാറി. നിരക്ക് മാറ്റം മാത്രമല്ല ഓഹരി വിപണിയിലും വന്‍ മുന്നേറ്റം ബുധനാഴ്ച രാവിലെ മുതല്‍ പ്രകടമാണ്. ചരിത്രത്തിലാദ്യമായി സെന്‍സെക്‌സ് 30,000 പോയിന്റ് കടന്നു.

റിപ്പോ നിരക്കില്‍ കുറവുണ്ടായതിനാല്‍ തന്നെ ബാങ്കുകളിലെ പലിശ കുറഞ്ഞേക്കും. അതേ സമയം റിവേഴ്‌സ് റിപ്പോ, എസ്എല്‍ആര്‍ നിരക്കുകള്‍, കരുതല്‍ ധനാനുപാതം, എന്നിവയില്‍ മാറ്റം വരുത്തിയിട്ടില്ല. സാമ്പത്തിക വര്‍ഷം അവസാനിയ്ക്കാറയപ്പോള്‍ ആര്‍ബിഐ നിരക്ക് കുറച്ചത് ഓഹരി വിപണികളില്‍ ഇന്ത്യക്ക് ഗുണകരമാകുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത് .

Raghuram rajan

ഈ സാമ്പത്തിക വര്‍ഷം രണ്ട് തവണയോളമാണ് ആര്‍ബിഐ റിപ്പോ നിരക്കുകള്‍ കുറച്ചത്. ക്രൂഡ് ഓയില്‍ വില വളരെ കുറഞ്ഞിട്ടും പ്രധാന നിരക്കുകളില്‍ മാറ്റം വരുത്താന്‍ തയ്യാറാകാതിരുന്ന ആര്‍ബിഐ ഫെബ്രുവരിയിലെ വായ്പ നയ പ്രഖ്യാപനത്തോടെയാണ് നിരക്കുകളില്‍ മാറ്റം വരുത്തിയത് . എന്നാല്‍ അന്നും പ്രധാന നിരക്കുകളില്‍ കാര്യമായ മാറ്റം വരുത്തിയിരുന്നില്ല .

English summary
RBI cuts repo rate by 25 basis points, now at 7.5 per cent.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X