കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിപ്പോ നിരക്ക് കുറച്ചു, പലിശ കുറച്ച് നല്‍കിയില്ലെങ്കില്‍ ബാങ്കുകള്‍ കുടുങ്ങും, കാര്യങ്ങള്‍ ഇങ്ങനെ

Google Oneindia Malayalam News

മുംബൈ: പുതിയ സാമ്പത്തിക വര്‍ഷത്തെ ആദ്യ വായ്പ നയം പ്രഖ്യാപിച്ചു. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനാണ് പുതിയ വായ്പനയം പ്രഖ്യാപിച്ചത്. റിപ്പോ നിരക്കില്‍ കാല്‍ ശതമാനം കുറവ് വരുത്തിയാണ് പുതിയ നയപ്രഖ്യാപനം. 6.5 ശതമാനമാണ് റിപ്പോ നിരക്ക്. റിവേഴ്‌സ് റിപ്പോ നിരക്ക് കാല്‍ ശതമാനം കൂട്ടി ആറ് ശതമാനമാക്കി.

കരുതല്‍ ധനാനുപാതത്തില്‍ മാറ്റമില്ല. റിപ്പോ നിരക്ക് കുറഞ്ഞതോടെ ഭവന വായ്പ, വാണിജ്യ വായ്പ പലിശ നിരക്കുകള്‍ കുറയും. ഇത്തവണത്തെ സാമ്പത്തിക നയ പ്രഖ്യാപനത്തില്‍ പലിശ നിരക്ക് കുറച്ചത് സാധാരണക്കാര്‍ക്ക് ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.

Raghuram, Rajan

മുന്‍വര്‍ഷങ്ങളില്‍ പലിശ നിരക്കുകള്‍ കുറച്ചിട്ടുണ്ടെങ്കിലും അതിന്റെ ഗുണം ജനങ്ങളിലേയ്ക്ക് എത്രത്തോളം എത്തുന്നു എന്നത് സംശയകരമായിരുന്നു.ഈ വര്‍ഷം മുതല്‍ പലിശ ഇളവിന്റെ ഗുണം പൂര്‍ണമായും സാധാരണക്കാര്‍ക്ക് ലഭ്യമാക്കുന്ന തരത്തില്‍ ബാങ്കുകളെ നിര്‍ബന്ധിതരാക്കുന്ന മാര്‍ജിന്‍ കോസ്റ്റ് ഓഫ് ഫണ്ട്‌സ് ബേഡ്‌സ് ലെന്‍ഡിംഗ് റേറ്റ് (എംസിഎല്‍ആര്‍) നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ്.പലിശ ഇളവ് ലഭ്യമാകുന്നില്ലെന്ന് പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് റിസര്‍വ് ബാങ്ക് പുതിയ മാനദണ്ഡം പ്രഖ്യാപിച്ചത്.

English summary
RBI cuts repo rate by 25 bps; keeps CRR unchanged
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X