നോട്ട് നിരോധനം: റിസര്‍വ് പുറത്തിറക്കിയത് 9.2 ലക്ഷം കോടി രൂപ, നോട്ടുകള്‍ക്ക് സംഭവിച്ചത്!!!
നോട്ട് പ്രതിസന്ധി പരിഹരിക്കുന്നതിനായി റിസര്‍വ്വ് ബാങ്ക് 9.2 ലക്ഷം കോടി രൂപയുടെ പുതിയ നോട്ടുകള്‍ പുറത്തിറക്കിയെന്ന് റിസര്‍വ് ബാങ്ക്
ദില്ലി: 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് റിസര്‍വ്വ് ബാങ്ക് പുറത്തിറക്കിയ പുതിയ നോട്ടുകളുടെ കണക്ക് പുറത്ത്. നോട്ട് പ്രതിസന്ധി പരിഹരിക്കുന്നതിനായി റിസര്‍വ്വ് ബാങ്ക് 9.2 ലക്ഷം കോടി രൂപയുടെ പുതിയ നോട്ടുകള്‍ പുറത്തിറക്കിയെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജ്ജിത് പട്ടേലിനെ ഉദ്ധരിച്ച് പാര്‍ലെമന്ററി പാനല്‍ അംഗമാണ് വ്യക്തമാക്കിയത്.
നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനായി പാര്‍ലമെന്ററി ഫിനാന്‍സ് പാനല്‍ അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് റിസര്‍വ് ബാങ്ക് പുറത്തിറക്കിയ പുതിയ നോട്ടുകള്‍ സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്. ഇതില്‍ 86 ശതമാനത്തോളം നോട്ടുകളും ക്രയവിക്രയം നടത്തുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

അസാധു നോട്ടുകള്‍ എത്ര
നോട്ട് നിരോധത്തെ തുടര്‍ന്ന് രാജ്യത്തെ ബാങ്കുകളില്‍ നിക്ഷേപിയ്ക്കപ്പെട്ട പഴയ നോട്ടുകള്‍ സംബന്ധിച്ച കൃത്യമായ കണക്ക് അവതരിപ്പിക്കുന്നതിലും നോട്ട് നിരോധനത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധികള്‍ എപ്പോള്‍ പൂര്‍വ്വ സ്ഥിതിയിലാവുമെന്ന് വ്യക്തമാക്കുന്നതിലും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പരാജയപ്പെട്ടുവെന്നാണ് പാര്‍ലമെന്റ് പാനല്‍ അംഗങ്ങള്‍ വെളിപ്പെടുത്തുന്നത്.

തയ്യാറെടുപ്പുകള്‍ നേരത്തെ
നോട്ട് നിരോധനം സംബന്ധിച്ച് കേന്ദ്രസര്‍ക്കാരും റിസര്‍വ്വ് ബാങ്കും തമ്മിലുള്ള ചര്‍ച്ചകള്‍ 2016 ജനുവരി മുതല്‍ തന്നെ ആരംഭിച്ചിരുന്നുവെന്നും പാര്‍ലമെന്ററി പാനല്‍ അംഗം വ്യക്തമാക്കുന്നു.

ഒരു ദിവസം അവശേഷിയ്ക്കെ
500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന് റിസര്‍വ് ബാങ്ക് ബോര്‍ഡിന്റെ അംഗീകാരം ലഭിച്ചതോടെ നവംബര്‍ ഏഴിനാണ് പ്രഖ്യാപനം സംബന്ധിച്ച വിവരങ്ങള്‍ റിസര്‍വ്വ് ബാങ്ക് അറിയുന്നതെന്നും ഗവര്‍ണര്‍ ഉര്‍ജ്ജിത് പട്ടേല്‍ വ്യക്തമാക്കുന്നു.

വളര്‍ച്ചാനിരക്ക് കുറച്ചു
നോട്ട് അസാധുവാക്കലിനെ തുടര്‍ന്നുള്ള പ്രത്യാഘാതങ്ങളെ തുടര്‍ന്ന് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ഈ വര്‍ഷം മുന്‍വര്‍ഷത്തേക്കാള്‍ 6.6 ശതമാനം വളര്‍ച്ചയേ നേടൂവെന്ന് രാജ്യാന്തര നാണയ നിധി പ്രവചിച്ചിരുന്നു. സര്‍ക്കാര്‍ ഉന്നയിക്കുന്ന ന്യായവാദങ്ങള്‍ അസ്ഥാനത്താണെന്നും ഐഎംഎഫ് വ്യക്തമാക്കി.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications