കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോട്ട് നിരോധനം: റിസര്‍വ് പുറത്തിറക്കിയത് 9.2 ലക്ഷം കോടി രൂപ, നോട്ടുകള്‍ക്ക് സംഭവിച്ചത്!!!

നോട്ട് പ്രതിസന്ധി പരിഹരിക്കുന്നതിനായി റിസര്‍വ്വ് ബാങ്ക് 9.2 ലക്ഷം കോടി രൂപയുടെ പുതിയ നോട്ടുകള്‍ പുറത്തിറക്കിയെന്ന് റിസര്‍വ് ബാങ്ക്

Google Oneindia Malayalam News

ദില്ലി: 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് റിസര്‍വ്വ് ബാങ്ക് പുറത്തിറക്കിയ പുതിയ നോട്ടുകളുടെ കണക്ക് പുറത്ത്. നോട്ട് പ്രതിസന്ധി പരിഹരിക്കുന്നതിനായി റിസര്‍വ്വ് ബാങ്ക് 9.2 ലക്ഷം കോടി രൂപയുടെ പുതിയ നോട്ടുകള്‍ പുറത്തിറക്കിയെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജ്ജിത് പട്ടേലിനെ ഉദ്ധരിച്ച് പാര്‍ലെമന്ററി പാനല്‍ അംഗമാണ് വ്യക്തമാക്കിയത്.

നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനായി പാര്‍ലമെന്ററി ഫിനാന്‍സ് പാനല്‍ അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് റിസര്‍വ് ബാങ്ക് പുറത്തിറക്കിയ പുതിയ നോട്ടുകള്‍ സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്. ഇതില്‍ 86 ശതമാനത്തോളം നോട്ടുകളും ക്രയവിക്രയം നടത്തുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

അസാധു നോട്ടുകള്‍ എത്ര

അസാധു നോട്ടുകള്‍ എത്ര

നോട്ട് നിരോധത്തെ തുടര്‍ന്ന് രാജ്യത്തെ ബാങ്കുകളില്‍ നിക്ഷേപിയ്ക്കപ്പെട്ട പഴയ നോട്ടുകള്‍ സംബന്ധിച്ച കൃത്യമായ കണക്ക് അവതരിപ്പിക്കുന്നതിലും നോട്ട് നിരോധനത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധികള്‍ എപ്പോള്‍ പൂര്‍വ്വ സ്ഥിതിയിലാവുമെന്ന് വ്യക്തമാക്കുന്നതിലും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പരാജയപ്പെട്ടുവെന്നാണ് പാര്‍ലമെന്റ് പാനല്‍ അംഗങ്ങള്‍ വെളിപ്പെടുത്തുന്നത്.

 തയ്യാറെടുപ്പുകള്‍ നേരത്തെ

തയ്യാറെടുപ്പുകള്‍ നേരത്തെ

നോട്ട് നിരോധനം സംബന്ധിച്ച് കേന്ദ്രസര്‍ക്കാരും റിസര്‍വ്വ് ബാങ്കും തമ്മിലുള്ള ചര്‍ച്ചകള്‍ 2016 ജനുവരി മുതല്‍ തന്നെ ആരംഭിച്ചിരുന്നുവെന്നും പാര്‍ലമെന്ററി പാനല്‍ അംഗം വ്യക്തമാക്കുന്നു.

 ഒരു ദിവസം അവശേഷിയ്‌ക്കെ

ഒരു ദിവസം അവശേഷിയ്‌ക്കെ

500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന് റിസര്‍വ് ബാങ്ക് ബോര്‍ഡിന്റെ അംഗീകാരം ലഭിച്ചതോടെ നവംബര്‍ ഏഴിനാണ് പ്രഖ്യാപനം സംബന്ധിച്ച വിവരങ്ങള്‍ റിസര്‍വ്വ് ബാങ്ക് അറിയുന്നതെന്നും ഗവര്‍ണര്‍ ഉര്‍ജ്ജിത് പട്ടേല്‍ വ്യക്തമാക്കുന്നു.

വളര്‍ച്ചാനിരക്ക് കുറച്ചു

വളര്‍ച്ചാനിരക്ക് കുറച്ചു

നോട്ട് അസാധുവാക്കലിനെ തുടര്‍ന്നുള്ള പ്രത്യാഘാതങ്ങളെ തുടര്‍ന്ന് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ഈ വര്‍ഷം മുന്‍വര്‍ഷത്തേക്കാള്‍ 6.6 ശതമാനം വളര്‍ച്ചയേ നേടൂവെന്ന് രാജ്യാന്തര നാണയ നിധി പ്രവചിച്ചിരുന്നു. സര്‍ക്കാര്‍ ഉന്നയിക്കുന്ന ന്യായവാദങ്ങള്‍ അസ്ഥാനത്താണെന്നും ഐഎംഎഫ് വ്യക്തമാക്കി.

English summary
The Reserve Bank of India has injected Rs 9.2 lakh crore ($135.21 billion) worth of new currency notes into the banking system to help replace the notes banned in November, a parliamentary panel member quoted RBI governor Urjit Patel as saying on Wednesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X