അടിസ്ഥാനനിരക്കില്‍ വര്‍ധനവ് വരുത്തി
മുംബൈ: പണപ്പെരുപ്പ നിരക്ക് പിടിച്ചുനിര്‍ത്തുന്നതിന്റെ ഭാഗമായി അടിസ്ഥാന പലിശനിരക്കില്‍ കാല്‍ശതമാനത്തിന്റെ വര്‍ധനവ് വരുത്താന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചു. കേന്ദ്ര ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന് തുടര്‍ച്ചയായി രണ്ടാം തവണയാണ് നിരക്കുകള്‍ ഉയര്‍ത്തുന്നത്. ഇതോടെ വായ്പാ പലിശനിരക്കുകളിലും വര്‍ധനവുണ്ടാകും.
ബാങ്കുകളില്‍ നിന്ന് ഈടാക്കുന്ന പലിശനിരക്കായ റിപ്പോ നിരക്ക് 7.75ഉം ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്കുന്ന റിവേഴ്സ് റിപ്പോ നിരക്ക് 6.75ആയി ഉയര്‍ത്തി. കരുതല്‍ ധനാനുപാതത്തില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ല. നിലവില്‍ സിആര്‍ആര്‍ നാലു ശതമാനമാണ്.

സാമ്പത്തിക വളര്‍ച്ച കുറയുന്നതും പണപ്പെരുപ്പ നിരക്ക് ഉയര്‍ന്ന് നില്ക്കുന്നതും ആശങ്കാ ജനകമാണ്. നിരക്കില്‍ മാറ്റമില്ലാതെ നിര്‍ത്തി സാമ്പത്തിക വളര്‍ച്ച നേടണമെന്ന നിലപാടിനോട് സാമ്പത്തിക അവലോകനയോഗം യോജിപ്പ് പ്രകടിപ്പിച്ചില്ല. വളര്‍ച്ചയേക്കാളും പണപ്പെരുപ്പത്തിനെ പിടിച്ചുനിര്‍ത്താനാണ് ശ്രമിക്കുകയെന്ന് രഘുറാം രാജന് അറിയിച്ചു.
അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയരുന്നതിനാല്‍ മൊത്ത വില സൂചികയും ഉപഭോക്തൃവില സൂചികയും ഉയര്‍ന്നു തന്നെ നില്‍ക്കുമെന്ന മുന്‍വിധിയും ബാങ്കിനുണ്ട്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications