കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടിസ്ഥാനനിരക്കില്‍ വര്‍ധനവ് വരുത്തി

Google Oneindia Malayalam News

മുംബൈ: പണപ്പെരുപ്പ നിരക്ക് പിടിച്ചുനിര്‍ത്തുന്നതിന്റെ ഭാഗമായി അടിസ്ഥാന പലിശനിരക്കില്‍ കാല്‍ശതമാനത്തിന്റെ വര്‍ധനവ് വരുത്താന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചു. കേന്ദ്ര ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ തുടര്‍ച്ചയായി രണ്ടാം തവണയാണ് നിരക്കുകള്‍ ഉയര്‍ത്തുന്നത്. ഇതോടെ വായ്പാ പലിശനിരക്കുകളിലും വര്‍ധനവുണ്ടാകും.

ബാങ്കുകളില്‍ നിന്ന് ഈടാക്കുന്ന പലിശനിരക്കായ റിപ്പോ നിരക്ക് 7.75ഉം ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന റിവേഴ്‌സ് റിപ്പോ നിരക്ക് 6.75ആയി ഉയര്‍ത്തി. കരുതല്‍ ധനാനുപാതത്തില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ല. നിലവില്‍ സിആര്‍ആര്‍ നാലു ശതമാനമാണ്.

Reserve Bank

സാമ്പത്തിക വളര്‍ച്ച കുറയുന്നതും പണപ്പെരുപ്പ നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്നതും ആശങ്കാ ജനകമാണ്. നിരക്കില്‍ മാറ്റമില്ലാതെ നിര്‍ത്തി സാമ്പത്തിക വളര്‍ച്ച നേടണമെന്ന നിലപാടിനോട് സാമ്പത്തിക അവലോകനയോഗം യോജിപ്പ് പ്രകടിപ്പിച്ചില്ല. വളര്‍ച്ചയേക്കാളും പണപ്പെരുപ്പത്തിനെ പിടിച്ചുനിര്‍ത്താനാണ് ശ്രമിക്കുകയെന്ന് രഘുറാം രാജന്‍ അറിയിച്ചു.

അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയരുന്നതിനാല്‍ മൊത്ത വില സൂചികയും ഉപഭോക്തൃവില സൂചികയും ഉയര്‍ന്നു തന്നെ നില്‍ക്കുമെന്ന മുന്‍വിധിയും ബാങ്കിനുണ്ട്.

English summary
As was widely expected the Reserve Bank of India (RBI) today hiked the repo rates (rates at which it lends to banks) by 25 basis points, while cutting the marginal standing facility for banks also by 25 basis points.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X