പ്രധാന നിരക്കുകളില്‍ മാറ്റമില്ലാതെ റിസര്‍വ് ബാങ്കിന്‍റെ വായ്പ നയം
മുംബൈ: റിസര്‍വ് ബാങ്ക് വായ്പ നയം പ്രഖ്യാപിച്ചു. നാണയപ്പെരുപ്പം വര്‍ധിയ്ക്കുന്നതിനാല്‍ പ്രധാന നിരക്കുകളില്‍ മാറ്റമില്ലാതെയാണ് വായ്പ നയം പ്രഖ്യാപിച്ചത്. റിപ്പോ, റിവേഴ്‌സ്, കരുതല്‍ ധനാനുപാതം എന്നിവയില്‍ മാറ്റം വരുത്താതെയാണ് റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ നയപ്രഖ്യാപനം. റിപ്പോനിരക്കുകള്‍ എട്ട് ശതമാനമായി തുടരും
എസ്എല്‍ആര്‍ നിരക്കപകളിലും കരുതല്‍ നിക്ഷേ നിരക്കുകളിലും മാറ്റം വരുത്തിയിട്ടില്ല. 2016 ല്‍ ഇന്ത്യയിലെ നാണയപ്പെരുപ്പ നിരക്ക് ആറ് ശതമാനത്തിലും കുറയ്ക്കണമെന്ന ലക്ഷ്യത്തോടെയുള്ള വായ്പ നയപ്രഖ്യാപനമാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ നടത്തിയത്.

അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞതും മണ്‍സൂണ്‍ ലഭ്യത വര്‍ധിച്ചതും പണപ്പെരുപ്പ നിരക്ക് കുറയാന്‍ സസാഹിയച്ചേയ്ക്കുമെങ്കിലും നിരക്കുകളില്‍ മാറ്റം വരുത്തേണ്ടെന്നാണ് തീരുമാനം. 7.96 എന്ന നിലയില്‍ നിന്ന് 7.8 ലേയ്ക്ക് നേരിയ കുറവ് മാത്രമാണ് പണപ്പെരുപ്പ നിലയിലുണ്ടായത്.












Click it and Unblock the Notifications