കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിപോ നിരക്കിൽ മാറ്റമില്ല; 6.50 ശതമാനമായി തുടരും... റിവേഴ്സ് നിരക്കിലും മാറ്റമില്ല!!

Google Oneindia Malayalam News

മുംബൈ: റിസവ്വ് ബാങ്ക് ഗവർണർ ഊർജിത പട്ടേലിന്റെ നേതൃത്വത്തിൽ ചേർന്ന എംപിസി (മോണിറ്ററി പോളിസി കമ്മറ്റി) യോഗത്തിൽ പഴയ റിപ്പോ നിരക്ക് തന്നെ തുടരാൻ തീരുമാനം. റിപ്പോ നിരക്ക് 6.50 ശതമാനമായി തുടരും. അസംസ്‌കൃത എണ്ണവില താഴുന്നതും ഡോളറിനെതിരെ രൂപയുടെ മൂല്യം കഴിഞ്ഞ ദിവസങ്ങളില്‍ ശക്തിപ്രാപിച്ചതും അനുകൂല ഘടകമായാണ് റിസര്‍വ് ബാങ്ക് കരുതുന്നത്.

റിവേഴ്സ് റിപോ നിരക്കും 6.25 ശതമാനത്തിൽ തന്നെ തുടരും. വാണിജ്യ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന ഹ്രസ്വകാല വായ്പയുടെ പലിശയായ റിപോ നിരക്ക് 25 ബേസിസ് പോയിന്റുകൾ ഉയർത്തിയേക്കുമെന്നായിരുന്നു സൂചനകൾ. എന്നാൽ അതുണ്ടായില്ല. പലിശ നിരക്ക് കുറയ്ക്കണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും ആര്‍ബിഐ അത് പരിഗണിച്ചില്ല.

Urjit Patel

ഇത് രണ്ടാം തവണയാണ് കേന്ദ്ര ബാങ്കുകൾ പലിശ നിരക്ക് കുറയ്ക്കാൻ തയ്യാരാകാത്തത്. വീട്, കാർ വായ്പ റേറ്റുകൾ പഴയ പോലെ തന്നെ തുടരും. കേന്ദ്ര ബാങ്കുകൾ 2018-19ൽ ജിഡിപി വളർച്ച നിരക്ക് 7.4 ശതമാനമായി നിലനിർത്തിയിട്ടുണ്ട്. പണപ്പെരുപ്പ നിരക്ക് 2.7 ശതമാനമായി പുനക്രമീകരിച്ചിട്ടുണ്ട്. നേരത്തെ ഇത് 3.9 ശതമാനമായിരുന്നു. അധികമൂല്യവും തീയതിയും മുൻകൂട്ടി നിശ്ചയിക്കപ്പെട്ടതരത്തിൽ തിരികെ വാങ്ങിക്കോളാമെന്ന ഉറപ്പോടെ ഒരു കക്ഷി മറ്റൊരു കക്ഷിയ്ക്ക് ഒരു ആസ്തിയോ നിക്ഷേപമോ വിൽക്കുന്ന കരാറാണ് പുന:ക്രയക്കരാർ അഥവാ റിപോ (റിപർച്ചേസ് എഗ്രിമെന്റ് ).

English summary
RBI keeps interest rates unchanged, retains GDP growth projection at 7.4%
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X