കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വായ്പനയം, മുഖ്യനിരക്കുകളില്‍ മാറ്റമില്ല, എസ്എല്‍ആര്‍ അരശതമാനം കുറച്ചു

  • By Meera Balan
Google Oneindia Malayalam News

മുംബൈ: പ്രധാന നിരക്കുകളില്‍ മാറ്റമില്ലാതെ റിസര്‍വ് ബാങ്കിന്റെ വായ്പ നയ പ്രഖ്യാപനം . റിപ്പോ നിരക്കുകളില്‍ യാതൊരു മാറ്റവും വരുത്താതെയാണ് നയപ്രഖ്യാപനം . ജനവരിയില്‍ റിപ്പോ നിരക്കില്‍ കാല്‍ശതമാനത്തിന്റെ കുറവ് വരുത്തിയിരുന്നു . നിലവില്‍ റിപ്പോ നിരക്ക് 7.75 ശതമാനവും റിവേഴ്‌സ് റിപ്പോ നിരക്ക് 6.75 ശതമാനവുമാണ് . എസ്എല്‍ആര്‍ നിരക്കില്‍ അരശതമാനം കുറവ് വരുത്തിയിട്ടുണ്ട്.

അരശതമാനം കുറവ് വരുത്തി എസ്എല്‍ആര്‍ നിരക്ക് 21.50 ആക്കി . എസ്എല്‍ആര്‍ നിരക്കില്‍ കുറവ് വരുത്തിയത് ബാങ്കുകള്‍ക്ക് ഗുണകരമായേക്കും . എസ്എല്‍ആര്‍ നിരക്ക് കുറഞ്ഞതോടെ ബാങ്കുകളുടെ പണലഭ്യത കൂടനുള്ള സാഹചര്യമൊരുങ്ങും . ഫെബ്രുവരി ഏഴ് മുതലാണ് പുതിയ വായ്പ നയം നിലവില്‍ വരുന്നത്.

Raghuram Rajan

പ്രധാന നിരക്കുകളില്‍ മാറ്റം വരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത് . എന്നാല്‍ ബജറ്റ് അവതരണത്തിന് ആഴ്ചകള്‍ മാത്രം ശേഷിയ്‌ക്കേ പ്രഖ്യാപിച്ച നയത്തില്‍ നിരക്കുകളില്‍ മാറ്റമൊന്നും വരുത്തിയില്ല . ബജറ്റ് അവതരിപ്പിയ്ക്കാനിരിയ്‌ക്കെ നിരക്ക് കുറച്ചതുകൊണ്ട് കാര്യമായ നേട്ടമുണ്ടാകില്ലെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് ആര്‍ബിഐ നിരക്കുകളില്‍ മാറ്റം വരുത്താത്തിരുന്നത് .

English summary
Reserve Bank of India on Tuesday held interest rates steady at 7.75 per cent after easing monetary policy just three weeks ago, leaving its next move probably until after the government presents its annual Budget at the end of this month.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X