വായ്പാനയം:മുഖ്യനിരക്കുകളില്‍ മാറ്റമില്ല
മുംബൈ: പ്രധാന നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു. വായ്പ-റിപ്പോ നിരക്കുകളില്‍ മാറ്റം വരുത്താതെയാണ് ആദ്യ മധ്യപാദ വായ്പനയം ബാങ്ക് പ്രഖ്യാപിച്ചു. റിസര്‍വ് ബാങ്ക് ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പയുടെ പലിശയായ റിപ്പോ നിരക്ക് എട്ട് ശതമാനവും, ബാങ്കുകളില്‍ നിന്ന് ആര്‍ബിഐ സ്വീകരിയ്ക്കുന്ന വായ്പയുടെ പലിശയായ റിവേഴ്‌സ് റിപ്പോ ഏഴ് ശതമാനവും കരുതല്‍ ധന അനുപാതം നാല് ശതമാനവും ആയി തുടരും.
ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ പുരോഗതിയുണ്ടാകാത്തതിനാലാണ് നിരക്കുകളില്‍ മാറ്റമില്ലാത്തത്. മോദി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം ആദ്യമായി നടത്തുന്ന നയപ്രഖ്യാപനമായിരുന്നു.

പ്രധാനമന്ത്രിയേയും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെയും രഘുറാം രാജന്‍ കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു. പണപ്പെരുപ്പം പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാരും ആര്‍ബിഐയും ബാധ്യസ്ഥരാണെങ്കിലും സാന്പത്തിക വളര്‍ച്ച മോശം അവസ്ഥയിലാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു,
നയപ്രഖ്യാപനത്തില്‍ പണലഭ്യത അനുപാതത്തില്‍ അരശതമാനത്തിന്റെ കുറവ് വരുത്തി എന്നതൊഴിച്ചാല്‍ കാര്യമായ മാറ്റങ്ങള്‍ ഒന്നും തന്നെയില്ല. ബാങ്കുകള്‍ സ്വര്‍ണമായും സര്‍ക്കാര്‍ കടപത്രമായും സൂക്ഷിയ്‌ക്കേണ്ട പണലഭ്യത അനുപാതത്തില്‍ വരുത്തിയ കുറവ് ബാങ്കിംഗ് മേഖലയില്‍ 20000 കോടി രൂപ അധികമായി ലഭ്യമാക്കും. ബാങ്കിംഗ് മേഖലയ്ക്ക് കരുത്ത് പകരുന്നതിന് ഇത് കാരണമാകും.












Click it and Unblock the Notifications