കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിരക്കുകളില്‍ മാറ്റമില്ലാതെ റിസര്‍വ് ബാങ്ക് വായ്പ നയം പ്രഖ്യാപിച്ചു

  • By Meera Balan
Google Oneindia Malayalam News

മുംബൈ: പുതിയ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ വായ്പ നയം റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചു. പലിശ നിരക്കുകളില്‍ മാറ്റമില്ലാതെയാണ് വായ്പനയം പ്രഖ്യാപിച്ചത്. റിസര്‍വ് ബാങ്കില്‍ നിന്ന് ബാങ്കുകള്‍ കടമെടുക്കുമ്പോള്‍ നല്‍കേണ്ട പലിശയായ റിപ്പോ നിരക്ക് 7.5 ശതമാനമായി തുടരും.

വാണിജ്യ ബാങ്കുകളില്‍ നിന്നും റിസര്‍വ് ബാങ്ക് കടമെടുക്കുമ്പോള്‍ നല്‍കുന്ന പലിശയായ റിവേഴ്‌സ് റിപ്പോ 6.50 ശതമാനമായും കരുതല്‍ ധനാനുപാതം നാലുശതമാനമായും നിലനിര്‍ത്തി. വായ്പ നിരക്കുകള്‍ കുറയ്ക്കുമെന്ന് പ്രതീക്ഷിയ്ക്കപ്പെട്ടിരുന്നെങ്കിലും നിലവിലെ സാമ്പത്തിക സാഹചര്യത്തില്‍ നിരക്കുകളില്‍ മാറ്റമില്ലാതെ നിലനിര്‍ത്തുകയായിരുന്നു റിസര്‍വ് ബാങ്ക് .

Raghuram Rajan

ക്രൂഡ് ഓയില്‍ വില വീണ്ടും പഴയനിലയിലേയ്ക്ക് ഉയരുമെന്ന സൂചനകളാണ് പലിശ നിരക്കില്‍ മാറ്റമില്ലാതെ തുടരാന്‍ റിസര്‍വ് ബാങ്കിനെ പ്രേരിപ്പിച്ചത്. ക്രൂഡ് ഓയില്‍ വില കൂടുന്നതോടെ നായണപ്പെരുപ്പത്തിലും വര്‍ധനയുണ്ടാകും. ഈ സാഹചര്യത്തില്‍ പലിശ കൂട്ടുന്നത് തിരിച്ചടിയാകുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ പറഞ്ഞു.

English summary
RBI keeps rates on hold, maintains easy stance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X