റിസര്‍വ്വ് ബാങ്ക് പലിശ നിരക്കുകളില്‍ മാറ്റമില്ല...
റിവേഴ്‌സ് റിപ്പോ നിരക്കിലും മാറ്റമില്ല
മുംബൈ: റിസര്‍വ്വ് ബാങ്ക് പുതിയ വായ്പാനയം പ്രഖ്യാപിച്ചു. പ്രതീക്ഷിച്ചിരുന്നതുപോലെ തന്നെ പലിശനിരക്കുകളില്‍ മാറ്റമില്ല. റിസര്‍വ്വ് ബാങ്കില്‍ നിന്ന് വാണിജ്യ ബാങ്കുകള്‍ വായ്പയെടുക്കുമ്പോഴുള്ള ഹ്രസ്വകാല നിരക്കായ റിപ്പോ 6.25 ശതമാനമായി തുടരും. വാണിജ്യ ബാങ്കുകളില്‍ നിന്ന് റിസര്‍വ്വ് ബാങ്ക് കടമെടുക്കുമ്പോഴുള്ള റിവേഴ്‌സ് റിപ്പോ നിരക്ക് 6 ശതമാനം ആയും തുടരും.
ഭവന, വാഹന പലിശാ നിരക്കുകളില്‍ മാറ്റമില്ല. അതേസമയം എസ്എല്‍ആര്‍(കരുതല്‍ ധനം) നിരക്ക് അര ശതമാനം കുറച്ച് 20 ശതമാനം ആക്കി. ജൂണ്‍ 24 മുതലാണ് പുതിയ നിരക്ക് നിലവില്‍ വരിക. റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ അദ്ധ്യക്ഷതയിലുള്ള സമിതിയാണ് പുതിയ നയം തീരുമാനിച്ചത്.പലിശാനിരക്ക് കുറക്കണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്.

2016 ഒക്ടോബറിലാണ് റിസര്‍വ്വ് ബാങ്ക് റിപ്പോ നിരക്കില്‍ അവസാനമായി കുറവു വരുത്തിയത്. അന്ന് 0.25 ശതമാനം കുറവാണ് റിപ്പോ നിരക്കില്‍ ുണ്ടായത്. നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ റിസര്‍വ്വ് ബാങ്കിന്റെ രണ്ടാമത്തെ ധനനയമാണത്. നാണയപ്പെരുപ്പം നേരിയ തോതില്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്നതും നോട്ടുനിരോധനത്തിനു ശേഷം ബാങ്കുകളില്‍ പണലഭ്യത കൂടിയതുമാണ് നിലവിലുള്ള റിപ്പോ നിരക്ക് തുടരാന്‍ റിസര്‍വ്വ് ബാങ്ക് കാരണങ്ങളായി പറയുന്നത്.












Click it and Unblock the Notifications