അടിസ്ഥാനിരക്കുകളില്‍ മാറ്റമില്ല: റിസര്‍വ് ബാങ്ക്
മുംബൈ: അടിസ്ഥാന നിരക്കുകളില്‍ മാറ്റം വരുത്തുന്നില്ലെന്ന് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചു. കേന്ദ്രബാങ്കിന്റെ പുതിയ പണ-വായ്പാ നയത്തിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ നിരക്കുകളില്‍ കാല്‍ശതമാനമെങ്കിലും വര്‍ധനവ് വരുത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. നിലവില്‍ റിപ്പോ നിരക്ക് 7.75 ശതമാനവും റിവേഴ്‌സ് റിപ്പോ നിരക്ക് 6.75 ശതമാനവുമാണ്. കരുതല്‍ ധനാനുപാതത്തിലും മാറ്റമില്ല. നിലവില്‍ നാലു ശതമാനമാണ് സിആര്‍ആര്‍.

പണപ്പെരുപ്പ നിരക്കും മൊത്തവില സൂചികയും ഉയര്‍ന്ന നിലയിലാണ്. അതേ സമയം കറണ്ട് എക്കൗണ്ട് കമ്മി കുറഞ്ഞുവരുമെന്ന പ്രതീക്ഷയാണ് ഇത്തരമൊരു ധീര തീരുമാനമെടുക്കാന്‍ കരുത്തുപകര്‍ന്നതെന്ന് ഗവര്‍ണര്‍ രഘുറാം രാജന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഡിസംബറോടു കൂടി വിലക്കയറ്റം കുറയുമെന്നാണ് കരുതുന്നത്. കാല്‍ശതമാനം വര്‍ധനവ് വരുത്തിയിരുന്നെങ്കില്‍ വായ്പാ പലിശനിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ ബാങ്കുകള്‍ നിര്‍ബന്ധിതരാകുമെന്ന കാര്യം ഉറപ്പായിരുന്നു.












Click it and Unblock the Notifications