കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മോദി'യുടെ 'ബജറ്റി'നെ പേടിച്ച് രഘുറാം രാജന്‍ നിരക്കുകള്‍ ഒന്നും മാറ്റിയില്ല

Google Oneindia Malayalam News

മുംബൈ: റിസര്‍വ് ബാങ്ക് വായ്പ നയം പ്രഖ്യാപിച്ചു. മുഖ്യനിരക്കുകളില്‍ മാറ്റമില്ല. പുതുവര്‍ശത്തിലെ ആദ്യത്തെ പണവായ്പ അവലോകന യോഗമാണ് നടന്നത്. സാമ്പത്തിക വിദഗ്ദര്‍ ഉള്‍പ്പടെ നിരക്കുകളില്‍ മാറ്റമുണ്ടാകില്ലെന്ന് മുന്‍കൂട്ടി പറഞ്ഞിരുന്നു. രഘുറാം രാജന്റെ വായ്പ നയ പ്രഖ്യാപനത്തിലും അക്കാര്യം അക്ഷരംപ്രതി സത്യമായി.

മോദി സര്‍ക്കാരിന്‍റെ കേന്ദ്രബജറ്റ് മുന്നില്‍ കണ്ട് നിരക്കുകളില്‍ മാറ്റം വരുത്താന്‍ ഇടയില്ലെന്നായിരുന്നു വിദഗ്ദര്‍ പറഞ്ഞിരുന്നത്. പണപ്പെരുപ്പം നേരിയ തോതില്‍ വര്‍ധിച്ചതും നിരക്കുകള്‍ കുറയ്ക്കുന്നതില്‍ നിന്നും ആര്‍ബിഐയെ പിന്തിരിപ്പിച്ചു.

Raghuram Rajan

ബജറ്റ് പ്രഖ്യാപനത്തിന് ശേഷം മാര്‍ച്ചിലോ ഏപ്രിലിലോ പ്രധാന നിരക്കുകളില്‍ 0.25 ശതമാനത്തിന്റെ കുറവ് വരുത്താന്‍ സാധ്യതയുണ്ട്. ഡിസംബറില്‍ നടന്ന അവലോകന നയത്തിലും നിരക്കുകളില്‍ മാറ്റം വരുത്തിയിരുന്നില്ല. 2015 ല്‍ പലതവണയായി 1.25 ശതമാനം കുറവ് പ്രധാന നിരക്കില്‍ വരുത്തിയിരുന്നു.

English summary
RBI leaves repo rate, CRR, SLR unchanged.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X