റിസര്‍വ് ബാങ്ക് പലിശ കൂട്ടി, മാര്‍ക്കറ്റ് ഇടിഞ്ഞു
മുംബൈ: അടിസ്ഥാന നിരക്കുകളില്‍ കാല്‍ശതമാനം വര്‍ധനവ് വരുത്താനുള്ള റിസര്‍വ് ബാങ്ക് തീരുമാനം ഓഹരി വിപണിയില്‍ കരിനിഴല്‍ വീഴ്ത്തി. സെന്‍സെക്സ് സെന്‍സെക്സ് 565 പോയിന്റോളവും നിഫ്റ്റ് 171 പോയിന്റിലധികവും താഴോട്ടിറങ്ങി. കേന്ദ്രബാങ്ക് ഗവര്‍ണറായി രഘുരാം രാജന് ചുമതലയേറ്റെടുത്തതിനുശേഷം നടക്കുന്ന ആദ്യത്തെ സാമ്പത്തിക അവലോകയോഗത്തിലാണ് പലിശനിരക്ക് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത്.
സാമ്പത്തിക ഉത്തേജക നടപടികളുമായി മുന്നോട്ടുപോകുമെന്ന അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ തീരുമാനം വ്യാഴാഴ്ച വിപണിയില്‍ കാര്യമായ ഉണര്‍വുണ്ടാക്കിയിരുന്നു. അനുകൂലമായ വിപണി അന്തരീക്ഷം നിലനിര്‍ത്തുന്നതിന് നിരക്കുകളില്‍ മാറ്റം വരുത്താതിരിക്കാനാണ് സാധ്യതയെന്നാണ് പൊതുവെ വിലയിരുത്തിയിരുന്നത്. എന്നാല്‍ പണപ്പെരുപ്പനിരക്ക് അത്തരമൊരു തീരുമാനമെടുക്കുന്നതില്‍ നിന്നും പിറകോട്ടുവലിച്ചുവെന്ന് ആര്‍ബിഐ വിശദമാക്കി.

തീരുമാനപ്രകാരം റിപോ നിരക്ക് 7.50 ശതമാനവും റിവേഴ്സ് റിപ്പോ 6.50 ശതമാനമായും മാറും. കരുതല്‍ ധനാനുപാതത്തില്‍ മാറ്റം വരുത്തിയിട്ടില്ല. മാര്‍ജിനല്‍ സ്റ്റാന്റിങ് ഫെസിലിറ്റി(എംഎസ്എഫ്)യില്‍ 75 ബേസിക് പോയിന്റിന്റെ കുറവ് വരുത്താന്‍ ധാരണയായിട്ടുണ്ട്. പലിശനിരക്ക് കൂട്ടാനുള്ള തീരുമാനം ബാങ്കിങ് ഓഹരികളെയാണ് പ്രതികൂലമായി ബാധിച്ചിട്ടുള്ളത്.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications