കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിസര്‍വ് ബാങ്ക് പലിശ കൂട്ടി, മാര്‍ക്കറ്റ് ഇടിഞ്ഞു

Google Oneindia Malayalam News

മുംബൈ: അടിസ്ഥാന നിരക്കുകളില്‍ കാല്‍ശതമാനം വര്‍ധനവ് വരുത്താനുള്ള റിസര്‍വ് ബാങ്ക് തീരുമാനം ഓഹരി വിപണിയില്‍ കരിനിഴല്‍ വീഴ്ത്തി. സെന്‍സെക്‌സ് സെന്‍സെക്‌സ് 565 പോയിന്റോളവും നിഫ്റ്റ് 171 പോയിന്റിലധികവും താഴോട്ടിറങ്ങി. കേന്ദ്രബാങ്ക് ഗവര്‍ണറായി രഘുരാം രാജന്‍ ചുമതലയേറ്റെടുത്തതിനുശേഷം നടക്കുന്ന ആദ്യത്തെ സാമ്പത്തിക അവലോകയോഗത്തിലാണ് പലിശനിരക്ക് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത്.

സാമ്പത്തിക ഉത്തേജക നടപടികളുമായി മുന്നോട്ടുപോകുമെന്ന അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ തീരുമാനം വ്യാഴാഴ്ച വിപണിയില്‍ കാര്യമായ ഉണര്‍വുണ്ടാക്കിയിരുന്നു. അനുകൂലമായ വിപണി അന്തരീക്ഷം നിലനിര്‍ത്തുന്നതിന് നിരക്കുകളില്‍ മാറ്റം വരുത്താതിരിക്കാനാണ് സാധ്യതയെന്നാണ് പൊതുവെ വിലയിരുത്തിയിരുന്നത്. എന്നാല്‍ പണപ്പെരുപ്പനിരക്ക് അത്തരമൊരു തീരുമാനമെടുക്കുന്നതില്‍ നിന്നും പിറകോട്ടുവലിച്ചുവെന്ന് ആര്‍ബിഐ വിശദമാക്കി.

Raghuram Rajan

തീരുമാനപ്രകാരം റിപോ നിരക്ക് 7.50 ശതമാനവും റിവേഴ്‌സ് റിപ്പോ 6.50 ശതമാനമായും മാറും. കരുതല്‍ ധനാനുപാതത്തില്‍ മാറ്റം വരുത്തിയിട്ടില്ല. മാര്‍ജിനല്‍ സ്റ്റാന്റിങ് ഫെസിലിറ്റി(എംഎസ്എഫ്)യില്‍ 75 ബേസിക് പോയിന്റിന്റെ കുറവ് വരുത്താന്‍ ധാരണയായിട്ടുണ്ട്. പലിശനിരക്ക് കൂട്ടാനുള്ള തീരുമാനം ബാങ്കിങ് ഓഹരികളെയാണ് പ്രതികൂലമായി ബാധിച്ചിട്ടുള്ളത്.

English summary
In his first monetary policy review since taking office on September 4, RBI governor Raghuram Rajan increased the repo rate by 25 basis points to 7.5 per cent.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X