സൗജന്യ എ ടി എം ഇനി മൂന്ന് തവണ മാത്രം
മുംബൈ: മറ്റ് ബാങ്കുകളുടെ എ ടി എം സൗജന്യമായി ഉപയോഗിക്കുന്നത് അഞ്ചില്‍ നിന്നും മൂന്നായി കുറച്ചു. മൂന്നിലധികം വരുന്ന ഓരോ ഉപയോഗത്തിനും 20 രൂപയാണ് ചാര്‍ജ്ജ് ഈടാക്കുക. നേരത്തെ മറ്റ് ബാങ്കുകളുടെ എ ടി എം 5 തവണ സൗജന്യമായി ഉപയോഗിക്കാമായിരുന്നു. അധികം വരുന്ന ഉപയോഗത്തിന് ഈടാക്കിയിരുന്നത് 15 രൂപയായിരുന്നു.
മറ്റ് ബാങ്കുകളില്‍ അക്കൗണ്ടുള്ള ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ നല്‍കുന്ന സൗകര്യം ദുരുപയോഗം ചെയ്യുന്നു എന്ന് കാണിച്ചാണ് എ ടി എം ഉപയോഗം അഞ്ചില്‍ നിന്നും രണ്ടാക്കി കുറയ്ക്കാന്‍ ബാങ്ക് മേധാവികള്‍ ആവശ്യപ്പെട്ടത്. കാര്‍ഡ് നല്‍കിയ ബാങ്കുകള്‍ നഷ്ടം സഹിക്കുകയാണ്. മറ്റ് ബാങ്കുകളിലെ എ ടി എം ഉപയോഗം കുറയ്ക്കണമെന്ന് നേരത്തെയും ബാങ്ക് മേധാവികള്‍ ആവശ്യപ്പെട്ടിരുന്നു.

ഏഴ് വര്‍ഷം മുന്‍പ് 27000 എ ടി എമ്മുകള്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ 160,000 എണ്ണമായി വര്‍ദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ച് വരെയുള്ള കണക്കാണിത്. ഈ സാഹചര്യത്തിലാണ് ബാങ്കുകളുടെ ആവശ്യം റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ പരിഗണിച്ചത്. കൊല്‍ക്കത്ത, മുംബൈ. ദില്ലി, ബാംഗ്ലൂര്‍, ചെന്നൈ തുടങ്ങിയ നഗരങ്ങള്‍ക്ക് പുറത്തുള്ള എ ടി എമ്മുകള്‍ക്ക് പുതിയ നിബന്ധന ബാധകമാകില്ല എന്നാണ് റിപ്പോര്‍ട്ട്.
ബാങ്കില്‍ അക്കൗണ്ടുള്ളവര്‍ക്ക് ബാങ്കിലെ ജീവനക്കാരുടെ സഹായമില്ലാതെയും ബാങ്കില്‍ പോകാതെയും ഇടപാടുകള്‍ നടത്താനുളള ഉപാധിയാണ് എ ടി എം എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഓട്ടോമേറ്റഡ് ട്രെല്ലര്‍ മെഷീന്‍. പണം പിന്‍വലിക്കുക, പിന്‍ നമ്പര്‍ മാറ്റുക, ബാലന്‍സ് അറിയുക, ചെക്കുകള്‍ നിക്ഷേപിക്കുക, പണം തിരിച്ചടയ്ക്കുക എന്നിങ്ങനെ പോകുന്നു എ ടി എം കൊണ്ടുള്ള ഉപകാരങ്ങള്‍.












Click it and Unblock the Notifications