കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യഫസ്റ്റ് മെഡി ക്ലെയിം പ്ലാനിന്റെ പ്രാധാന്യം

  • By Soorya Chandran
Google Oneindia Malayalam News

Insurance
രോഗവും ആശുപത്രിവാസവും ഒക്കെ ആര്‍ക്കും ഒഴിവാക്കാന്‍ കഴിയാത്തതാണ്. ആശുപത്രിയില്‍ കഴിയുക എന്നതിനപ്പുറം അതുണ്ടാക്കുന്ന സാമ്പത്തിക ബാധ്യതയെ തള്ളിക്കളയാന്‍ ആര്‍ക്കും കഴിയില്ല. ഇവിടെയാണ് ഇന്ത്യഫസ്റ്റ് മെഡി ക്ലെയിം പ്ലാനിന്റെ പ്രാധാന്യം

സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ട് കഴിയുന്ന ഒരാളാണെങ്കില്‍ ആശുപത്രിയും ചികിത്സയും എല്ലാം വലിയ പ്രശ്‌നത്തിലാകുമെന്ന് ഉറപ്പല്ലേ. ഈ സാഹചര്യത്തില്‍ ആരാണ് സഹായത്തിനായി ഓടിയെത്താന്‍ ഉണ്ടാവുക?

ഇന്ത്യ ഫസ്റ്റ് മെഡിം ക്ലെയിം ഈ സാഹചര്യത്തില്‍ നിങ്ങളെ സഹായിക്കാനെത്തും

ഇന്ത്യഫസ്റ്റ് മെഡി ക്ലെയിം പരിഗണിക്കാന്‍ ഉള്ള പ്രധാനപ്പെട്ട എട്ട് കാരണങ്ങള്‍ നോക്കാം

1. കുടുംബത്തിന് സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ്

നിങ്ങളുടെ കുടുംബത്തിന്റെ മുഴുവന്‍ ആരോഗ്യവും നിങ്ങള്‍ക്ക് ഇതു വഴി ഇന്‍ഷുര്‍ ചെയ്യാം. ഭാര്യ, മക്കള്‍(രണ്ട് പേര്‍), മാതാപിതാക്കള്‍... എല്ലാവരേയും ഒറ്റ പ്ലാനില്‍ ആരോഗ്യ ഇന്‍ഷുറന്‍സിന് കീഴില്‍ കൊണ്ടുവരാം.

2. ഹെല്‍ത്ത് ക്ലെയിമിന് രണ്ട് സ്വൈപ്

ഇന്ത്യഫസ്റ്റ് ഹെല്‍ത്ത് ക്ലെയിം കാര്‍ഡിന്റെ ഉപയോഗം അത്രത്തോളം എളുപ്പമാണ്. പെട്ടെന്നുള്ള അസുഖങ്ങളോ അപകടങ്ങളോ പറ്റുമ്പോള്‍ പണമോ മറ്റ് രേഖകളോ കയ്യില്‍ കരുതേണ്ടതില്ല. ക്രെഡിറ്റ് കാര്‍ഡോ, ഡെബിറ്റ് കാര്‍ഡോ സ്വൈപ് ചെയ്യുന്നതു പോലെ ഇന്ത്യഫസ്റ്റ് മെഡിയക്ലെയിം കാര്‍ഡും സ്വൈപ് ചെയ്യുക. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന സമയത്ത് ഒരു സ്വൈപ്- വ്യക്തിപരമായ വിവരങ്ങള്‍ എല്ലാം തന്നെ അധികൃതര്‍ക്ക് ലഭിക്കും. ഡിസ്ചാര്‍ജിന്റെ സമയത്ത് രണ്ടാം സ്വൈപ്- പരിശോധനക്ക് ശേഷം എല്ലാ ക്ലെയിമുകളും ലഭ്യമാകും.

3. മികച്ച ഡോക്ടര്‍മാരുടെ സേവനം

ആദ്യ വര്‍ഷത്തിലാണ് ഈ പദ്ധതിയുടെ ഗുണ ഫലം അനുഭവിക്കാനാവുക. രാജ്യത്തുടനീളം 50,000 മികച്ച ഡോക്ടര്‍മാരുടെ ശൃംഘലയുടെ സേവനമാണ് പോളിസി ഉടമക്ക് ലഭിക്കുക.

4. അഡ്മിറ്റ് ചെയ്യേണ്ട കാര്യമില്ല

മെഡി ക്ലെയിം കിട്ടാന്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യേണ്ട കാര്യമില്ല. 200 കേന്ദ്രങ്ങളിലായി അഡ്മിറ്റ് ചെയ്യാതെ തന്നെ വൈദ്യ പരിശോധനക്കുള്ള സംവിധാനങ്ങള്‍ ഇന്ത്യഫസ്റ്റിന് കീഴില്‍ ഉണ്ട്.

5. എല്ലാ ചെലവുകളുടേയും തിരിച്ചടവ്

ചലവാക്കപ്പെട്ട പണത്തിന്റെ ശതമാനക്കണക്ക് വച്ചിട്ടല്ല ഇവിടെ റീ ഇംപേഴ്‌സ്‌മെന്റ്. ചെലവായ തുക മുഴുവന്‍ തിരിച്ചുകിട്ടും. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് മുമ്പും, ആശുപത്രി വിട്തിന് ശേഷവും ഉള്ള മെഡിക്കല്‍ ചെലവുകളും തിരിച്ചു കിട്ടും.

6. ഉറപ്പായ പ്രീമിയം റേറ്റ്

അടുത്ത മൂന്ന് വര്‍ഷത്തേക്ക് ഉറപ്പായ പ്രീമിയം റേറ്റിന്റെ ഗുണങ്ങള്‍ അനുഭവിക്കാം. നിങ്ങളുടെ ആരോഗ്യ നിലയിലെ മാറ്റത്തിനനുസരിച്ച് പ്രീമിയത്തില്‍ ഈ കാലയളവില്‍ ഒരു മാറ്റവും ഉണ്ടാകില്ല.

7. ഇരട്ട ലാഭം

അപകട മരണ ഇന്‍ഷുറന്‍സും ആരോഗ്യ ഇന്‍ഷുറന്‍സും. ഇന്ത്യഫസ്റ്റ് ടേം റൈഡര്‍ പ്ലാന്‍ തിരഞ്ഞെടുക്കുമ്പോള്‍ രണ്ട് തരം ഇന്‍ഷുറന്‍സ് പരിരക്ഷയാണ് നിങ്ങള്‍ക്ക് ലഭിക്കുക.

8. നികുതി ലാഭം

അപകട മരണ ഇന്‍ഷുറന്‍സോ, ആരോഗ്യ ഇന്‍ഷുറന്‍സോ... ഏതുമാകട്ടെ നിങ്ങള്‍ക്ക് നിയമ പ്രകാരമുള്ള നികുതി ഇളവും ലഭിക്കും.

ചുരുക്കിപ്പറഞ്ഞാല്‍, ഇന്ത്യഫസ്റ്റ് മെഡിക്ലെയിം പ്ലാന്‍ കയ്യിലുണ്ടെങ്കില്‍ ആരോഗ്യപരമായ എന്ത് പ്രശ്‌നങ്ങളേയും നിങ്ങള്‍ ഭയക്കേണ്ടതില്ല. പണച്ചെലവിനെ കുറിച്ച് ഓര്‍ക്കാതെ ഏറ്റവും മികച്ച ചികിത്സ തന്നെ നിങ്ങള്‍ക്ക് ലഭ്യമാകും എന്ന് ഉറപ്പ്.

ശ്രദ്ധിക്കുക: ഒരു പ്ലാന്‍ സ്വന്തമാക്കാന്‍ തീരുമാനിക്കുന്നതിന് മുമ്പ് അതിന്റെ സെയില്‍ ബ്രോഷര്‍ വിശദമായി വായിക്കണം.ഓരോസമയത്തെ നിയമത്തിനനുസരിച്ച് നികുതി ഇളവുകളുടെ കാര്യത്തില്‍ മാറ്റമുണ്ടായേക്കാം. നിങ്ങളുടെ ടാക്‌സ് കണ്‍സള്‍ട്ടന്റില്‍ നിന്ന് ഇക്കാര്യത്തില്‍ ഉപദേശം തേടണം. ഇന്ത്യഫസ്റ്റ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ്, ഐആര്‍ഡിഎ രജിസ്‌ട്രേഷന്‍ നമ്പര്‍:143. ഇന്ത്യ ഫസ്റ്റ് മെഡിക്ലെയിം പ്ലാന്‍: പ്രോഡക്ട് യുഎന്‍ഐ നമ്പര്‍:143എന്‍021വി01, ഇന്ത്യഫസ്റ്റ് ടേം റൈഡര്‍ പ്ലാന്‍:143ബി001വി01. രെജിസ്‌ട്രേഡ് ആന്‍ഡ് കോര്‍പ്പറേറ്റ് ഓഫീസ് അഡ്രസ്സ: 301, ബി വിങ്, ദ ക്യൂബ്, ഇന്‍ഫിനിറ്റി പാര്‍ക്ക്, ദിന്‍ദോശി, ഫിലിം സിറ്റി റോഡ്, മാലാദ്(ഈസ്റ്റ്), മുംബൈ, 400097. www.indiafirstlife.com. എസ്എംഎസ് 5667735. ചാര്‍ജ്ജുകള്‍ ബാധകം. ടോള്‍ ഫ്രീ നമ്പര്‍ 18002098700

English summary
5 reasons why the IndiaFirst Mediclaim Plan is important…Hospitalization not only affects us physically but it also has a deep impact on our finances. Here are 5 reasons why having the IndiaFirst Mediclaim Plan will help you safeguard your finances
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X