കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയേയും ഒപെക്കിനേയും ഞെട്ടിച്ച് ഇന്ത്യ... എണ്ണവില കുറച്ചേ പറ്റൂ; അതിനിടെ ഇറാന്റെ വെല്ലുവിളി

  • By Desk
Google Oneindia Malayalam News

ദില്ലി: അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിലയില്‍ വര്‍ദ്ധന ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. എണ്ണവില കുറഞ്ഞ സമയത്ത് പോലും ഇന്ത്യയില്‍ വില കൂടിക്കൊണ്ടിരിക്കുകയായിരുന്നു. അസംസ്‌കൃത എണ്ണവില പിടിച്ചു നിര്‍ത്തിയേ പറ്റൂ എന്നാണ് ഇന്ത്യ ഇപ്പോള്‍ ഒപെക് രാഷ്ട്രങ്ങളോട് ആവശ്യപ്പെടുന്നത്.

അല്ലാത്ത പക്ഷം ഒപെക് രാഷ്ട്രങ്ങളില്‍ നിന്ന് എണ്ണ വാങ്ങുന്നത് കുറയ്ക്കുമെന്നാണ് ഇന്ത്യയുടെ ഭീഷണി. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സഞ്ജീവ് സിങ് ആണ് ഇത്തരം ഒരു നിലപാട് എടുത്തിരിക്കുന്നത്.

കഴിഞ്ഞ ഒന്നരമാസമായി എണ്ണ വില തുടര്‍ച്ചയായി ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഈ ഗതി തുടര്‍ന്നാല്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ ബദല്‍ മാര്‍ഗ്ഗങ്ങള്‍ തേടും എന്നാണ് സഞ്ജീവ് സിങ് പറയുന്നത്.

പത്ത് ലക്ഷം ബാരല്‍

പത്ത് ലക്ഷം ബാരല്‍

പത്ത് ലക്ഷം ബാരല്‍ എണ്ണയാണ് ഇന്ത്യ ഓരോ ദിവസവും ഉപയോഗിക്കുന്നത്. ഇതില്‍ ഏറിയ പങ്കും ഒപെക് രാഷ്ട്രങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതാണ്. വില വര്‍ദ്ധന തുടരുകയാണ് ഇറക്കുമതിയില്‍ കുറവ് വരും എന്നാണ് വ്യക്തമാക്കപ്പെടുന്നത്.

ബദല്‍ മാര്‍ഗ്ഗങ്ങള്‍

ബദല്‍ മാര്‍ഗ്ഗങ്ങള്‍

എണ്ണവില ക്രമാതീതമായി കൂടുന്നത് രാജ്യത്തെ കുടുംബ ബജറ്റിനെ താളം തെറ്റിക്കുന്നുണ്ട്. എല്ലാ മേഖലയിലും വിലവര്‍ദ്ധനയും ഉണ്ടാകുന്നു. 2022 ആകുമ്പോഴേക്കും ഇന്ത്യന്‍ ഉപഭോക്താക്കള്‍ എണ്ണയ്ക്ക് പകരം പ്രകൃതിവാതകമോ വൈദ്യുതിയോ ഉപയോഗിക്കുന്ന സ്ഥിതി വിശേഷം ഉണ്ടാകും എന്നാണ് സഞ്ജീവ് സിങ് പറയുന്നത്.

വിലകൂടാന്‍ കാരണം

വിലകൂടാന്‍ കാരണം

ലിബിയയിലും വെനസ്വേലയിലും കാനഡയിലും എണ്ണ ഉത്പാദനം കുറഞ്ഞതാണ് ഇപ്പോഴത്തെ വില വര്‍ദ്ധനയ്ക്കുള്ള കാരണം. ഇത് മറികടക്കാന്‍ മറ്റ് ഒപെക് രാജ്യങ്ങള്‍ കൂടുതല്‍ അസംസ്‌കൃത എണ്ണ ഉത്പാദിപ്പിക്കാനുള്ള നീക്കം നടത്തുന്നുണ്ട്. എന്നാല്‍ അതുകൊണ്ടൊന്നും പ്രശ്‌നം പരിഹരിക്കപ്പെടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒരു കോടി ബാരലിലേക്ക്...

ഒരു കോടി ബാരലിലേക്ക്...

ഇപ്പോള്‍ പ്രതിദിനം പത്ത് ലക്ഷം ബാരല്‍ എണ്ണയാണ് ഇന്ത്യ ഉപയോഗിക്കുന്നത്. എന്നാല്‍ 2040 ആകുമ്പോഴേക്കും ഇത് പ്രതിദിനം ഒരു കോടി ആകും എന്നാണ് വിലയിരുത്തല്‍. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന എണ്ണ ഉപഭോക്താക്കള്‍ ആണ് ഇന്ത്യ.

വിലയുടെ കാര്യം

വിലയുടെ കാര്യം

ഇപ്പോള്‍ തന്നെ എണ്ണവില ബാരലിന് 80 ഡോളറിന് അടുത്തെത്തിക്കഴിഞ്ഞു. 2025 ല്‍ എണ്ണവില ബാരലിന് 83 ഡോളര്‍ ആകുമെന്നും 2040 ല്‍ ഇത് 113 ഡോളര്‍ ആകും എന്നും ആയിരുന്നു വിലയിരുത്തല്‍. ഇപ്പോഴത്തെ രീതിയില്‍ ആണ് വില വര്‍ദ്ധിക്കുന്നത് എങ്കില്‍ ഇന്ത്യയുടെ കണക്കുകൂട്ടലുകള്‍ എല്ലാം പിഴക്കും എന്ന് ഉറപ്പാണ്.

ഇന്ത്യന്‍ ഓയിലിന്റെ നീക്കം

ഇന്ത്യന്‍ ഓയിലിന്റെ നീക്കം

എണ്ണ വില അപ്രതീക്ഷിതമായി ഉയരുന്ന സാഹചര്യത്തില്‍ ബദല്‍ മാര്‍ഗ്ഗങ്ങളെ കുറിച്ച് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല എണ്ണക്കമ്പനിയും പദ്ധതികള്‍ തയ്യാറാക്കുന്നുണ്ട്. പ്രകൃതിവാതകവും, എല്‍എന്‍ജിയും വൈദ്യുതിയും ഒക്കെയാണ് മുന്നിലുള്ള സാധ്യതകള്‍.

 ഇറാന്‍ കലിപ്പില്‍

ഇറാന്‍ കലിപ്പില്‍

ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് വിലക്കേര്‍പ്പെടുത്തണം എന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നത്. ജൂണില്‍ ഇന്ത്യ ഇറാനില്‍ നിന്നുള്ള ഇറക്കുമതി 15.9 ശതമാനം ആയി കുറയ്ക്കുകയും ചെയ്തിരുന്നു. ഇക്കാര്യത്തില്‍ കടുത്ത പ്രതിഷേധത്തിലാണ് ഇറാന്‍.

ചതിച്ചാല്‍ തിരിച്ചടി

ചതിച്ചാല്‍ തിരിച്ചടി

ഇറാനിലെ ചാബഹാര്‍ തുറമുഖ വികസനത്തില്‍ നിക്ഷേപം നടത്താമെന്ന് ഇന്ത്യ വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ ആ നിക്ഷേപം ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല. ഇതോടൊപ്പം എണ്ണ ഇറക്കുമതി വെട്ടിക്കുറയ്ക്കുക കൂടി ചെയ്യുന്നത് ഇറാനെ പ്രകോപിപ്പിച്ചിട്ടുണ്ട്. അങ്ങനെ സംഭവിച്ചാല്‍ തിരിച്ചടിയുണ്ടാകും എന്നാണ് മുന്നറിയിപ്പ്.

പരിഗണന അവസാനിപ്പിക്കും

പരിഗണന അവസാനിപ്പിക്കും

നിലവില്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യയ്ക്ക് ഇറാന്‍ പ്രത്യേക പരിഗണന നല്‍കുന്നുണ്ട്. ഇറക്കുമതി വെട്ടിക്കുറച്ചാല്‍ ആ പരിഗണനകള്‍ അവസാനിപ്പിക്കും എന്നാണ് ഇഖാന്റെ ഭീഷണി.

English summary
Reduce crude oil prices or expect demand to sink, India warns OPEC.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X