Get Updates
Get notified of breaking news, exclusive insights, and must-see stories!

റിലയൻസ് ബിഗ് ടിവിയിൽ അത്യാകർഷ ഓഫർ: 5 വർഷത്തേയ്ക്ക് സൗജന്യ സേവനം!!

ദില്ലി: അത്യാകർഷക ഓഫറുമായി റിലയന്‍സ് ബിഗ് ടിവി. അഞ്ച് വർഷത്തേയ്ത്ത് 500 ഓളം ചാനലുകളാണ് സൗജന്യമായി ലഭിക്കുക. ബുധനാഴ്ചയാണ് കമ്പനി ഓഫർ പ്രഖ്യാപിച്ചത്. ഒരു വര്‍ഷത്തേയ്ക്ക് പണമടയ്ക്കുന്നതോടെ അ‍ഞ്ച് വർഷത്തെ സേവനമാണ് ലഭിക്കുക. റിലയൻസ് ബിഗ് ടിവി സൗജന്യമായി എച്ച്ഡി എച്ച്ഇവിസി സെറ്റ്ടോപ്പ് ബോക്സും നൽകുന്നുണ്ട്. 2018 മാര്‍ച്ച് ഒന്നുമുതൽ പ്രീ ബുക്കിംഗ് ആരംദിക്കുമെന്നും ബുക്കിംഗ് പരിമിത കാലത്തേയ്ക്ക് മാത്രമായിരിക്കുമെന്നും കമ്പനി പ്രസ്താവനയിൽ‍ വ്യക്തമാക്കിയിട്ടുണ്ട്.

499 രൂപയാണ് പ്രീ ബുക്കിംഗിനുള്ള ചാർജ്. എന്നാൽ‍ സെറ്റ് ടോപ്പ് ബോക്സ്, ഔട്ട്ഡോര്‍ യൂണിറ്റ് എന്നിവ വേണ്ടവർ 1,500 രൂപ കൂടി നൽകണം. ആദ്യത്തെ ഒരു വർ‍ഷം സൗജന്യ സേവനം ലഭിച്ചു കഴിഞ്ഞാൽ രണ്ടാമത്തെ വർഷം മുതല്‍ വരിക്കാർ പ്രതിമാസം 300 രൂപ വീതം അടയ്ക്കണം. രണ്ട് വർഷത്തിന് ശേഷം റിലയന്‍സ് ബിഗ് ടിവി ഉപയോക്താക്കൾക്ക് ആദ്യം അടച്ച 1,999 രൂപ റീചാർജിന്റെ രൂപത്തിൽ ലഭ്യമാക്കും.

1519836353

ഇന്ത്യയിൽ‍ ടിവി വിനോദ രംഗത്ത് പുതിയ ട്രെന്‍ഡിന് തുടക്കം കുറിക്കുകയാണ് റിലയൻസ് ബിഗ് ടിവി. കമ്പനി പുറത്തിറക്കിയ പുതിയ ഓഫറോടെ രാജ്യത്തെ റിലയന്‍സ് ബിഗ് ടിവി വരിക്കാർക്ക് സൗജന്യമായി ഈ സേവനം ആസ്വദിക്കാൻ കഴിയുമെന്നും റിലയന്‍സ് ബിഗ് ടിവി ഡയറക്ടർ വിജേന്ദര്‍‍ സിംഗ് വ്യക്തമാക്കി. രാജ്യത്ത് റിലയന്‍സ് വരിക്കാർക്ക് സൗജന്യമായി ഗുണമേന്മയുള്ള ടിവി സേവനം ലഭ്യമാക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. മറ്റൊരു ആകർഷണം വിദ്യാർത്ഥികൾക്ക് സൗജന്യമായി വിദ്യാഭ്യാസ സംബന്ധിയായ വിവരങ്ങളും ലഭിക്കും. കമ്പനി പുതിയതായി പുറത്തിറക്കുന്ന എച്ച്ഡി എച്ച്ഇവിസി ടോപ്പ് ബോക്സിനൊപ്പമാണ് ഈ സേവനങ്ങള്‍ ലഭ്യമാകുക.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+