പേടിഎമ്മിനെ ചൈന വിലയ്ക്കുവാങ്ങുന്നു!! ആലിബാബ വിഴുങ്ങുന്നവരില്‍ ഇന്ത്യന്‍ കമ്പനികള്‍!!
ദില്ലി: പ്രമുഖ ഡിജിറ്റല്‍ പേയ്‌മെന്റ് കമ്പനിയായ പേടിഎമ്മിന്റെ ഷെയറുകള്‍ ചൈനീസ് കമ്പനി ആലിബാബ ഗ്രൂപ്പിന് വില്‍ക്കുന്നു. അനില്‍ അംബാനിയുടെ റിലയന്‍സ് ക്യാപിറ്റലിന്റെ പക്കലുള്ള ഒരു ശതമാനം ഓഹരിയാണ് 275 കോടി രൂപയ്ക്ക് ആലിബാബയ്ക്ക് വില്‍പ്പന നടത്തിയത്. പത്ത് കോടിയ്ക്ക് റിലയന്‍സ് സ്വന്തമാക്കിയ ഷെയറാണ് ഇപ്പോള്‍ 275 കോടിയ്ക്ക് വിറ്റഴിച്ചിട്ടുള്ളത്.
കരാര്‍ യാഥാര്‍ത്ഥ്യമായതോടെ നാല് ബില്യണ്‍ യുഎസ് ഡോളറിന്റെ മൂല്യമാണ് പേടിഎമ്മിന് നല്‍കുന്നത്. കഴിഞ്ഞ ഡിസംബറില്‍ പേടിഎം സ്ഥാപകന്‍ വിജയ് ശേഖറാണ് കമ്പനിയുടെ ഒരു ശതമാനം ഷെയര്‍ 10 കോടി രൂപയ്ക്ക് റിലയന്‍സിന് വിറ്റത്.













Click it and Unblock the Notifications