ബക്കറ്റ് പ്ലാനുമായി റിലയന്‍സ്; അണ്‍ലിമിറ്റഡ് വോയ്സ് കോളും ഡാറ്റയും, ജിയോയെയും വെല്ലുമോ!!!
2ജി, 3ജി, 4ജി ഉപയോക്താക്കള്‍ക്കാണ് ഓഫര്‍
കൊല്‍ക്കത്ത: റിലയന്‍സ് ജിയോയില്‍ നിന്ന് നേട്ടം കൊയ്യുന്നതിന് പിന്നാലെ 2ജി ഉപയോക്താക്കളെ കയ്യിലെടുക്കാന്‍ റിലയന്‍സ്. അണ്‍ലിമിറ്റഡ് വോയ്സ് കോള്‍, 300 എംബി ഡാറ്റ എന്നിവയാണ് 149 രൂപയുടെ ബക്കറ്റ് പ്ലാനില്‍ റിലയന്‍സ് നല്‍കുന്നത്. 2ജി ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് റിലയന്‍സിന്റെ നീക്കം. ചൊവ്വാഴ്ച മുതലാണ് ഓഫര്‍ ലഭ്യമായിത്തുടങ്ങുന്നത്.
149 രൂപയ്ക്കുള്ള ഓഫറില്‍ രാജ്യത്തെവിടെയുമുള്ള ഏത് നെറ്റ് വര്‍ക്കിലേക്കും അണ്‍ലിമിറ്റഡ് ഔട്ട് ഗോയിംഗ് കോളുകളാണ് കമ്പനി നല്കുന്ന വാഗ്ദാനം ഇതില്‍ എസ്ടിഡി കോളുകളും ഉള്‍പ്പെടുന്നു. ഒരു മാസത്തേയ്ക്കാണ് ഓഫര്‍ കാലാവധി. ജിയോ താരിഫ് പ്ലാനിന് സമാനമായ ഓഫറാണ് കമ്പനി ബക്കറ്റ് പ്ലാന്‍ വഴി നല്‍കുന്നത്. എന്നാല്‍ 2ജി, 3ജി, 4ജി ഫോണുകളിലും ബക്കറ്റ് പ്ലാന്‍ ആക്ടിവേറ്റ് ചെയ്യാന്‍ സാധിക്കും.

ജിയോയ്ക്ക് ശേഷം രാജ്യത്തെ മൊബൈല്‍ താരിഫ് പ്ലാനുകളില്‍ നിര്‍ണായക മാറ്റംവരുത്താന്‍ റിലയന്‍സിന്റെ ബക്കറ്റ് പ്ലാന്‍ സഹായിക്കും. ചൊവ്വാഴ്ചത്ത പ്രഖ്യാപനത്തോടെ രാജ്യത്തെ 17 റിലയന്‍സ് കമ്മ്യൂണിക്കേഷന്റെ സര്‍ക്കിളുകളിലും ബക്കറ്റ് പ്ലാന്‍ ലഭിച്ചു തുടങ്ങും. പശ്ചിമബംഗാള്‍, ബീഹാര്‍, ഒഡീഷ, ആസാം, നോര്‍ത്ത് ഈസ്റ്റ് എന്നിങ്ങനെയുള്ള അഞ്ച് ഈസ്റ്റേണ്‍ മാര്‍ക്കറ്റുകളില്‍ 2ജി വേവുകളുടെ അഭാവം മൂലം ഈ സേവനം ലഭ്യമാകില്ല.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications