70 ശതമാനം ബൈ ബാക്ക് ഓഫറുമായി റിലയന്‍സ് ഡിജിറ്റല്‍, ആര്‍ക്കൊക്കെ ലഭിക്കും..?
ദില്ലി: റിലയന്‍സ് ഡിജിറ്റല്‍ 70 ശതമാനം പേ ബാക്ക് ഓഫര്‍ നല്‍കുന്നു. ഐഫോണ്‍ 8 ഉം ഐഫോണ്‍ 8 പ്ലസും വാങ്ങുന്നവര്‍ക്കാണ് ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കുക. ഒരു വര്‍ഷത്തിനു ശേഷം പേ ബാക്ക് എമൗണ്ട് ഉപഭോക്താക്കളുടെ കയ്യിലെത്തും.
സെപ്റ്റംബര്‍ 22 മുതലാണ് ഇന്ത്യയില്‍ ഐഫോണ്‍ 8ന്റെയും ഐഫോണ്‍ 8 പ്ലസിന്റെയും ബുക്കിങ്ങ് ആരംഭിക്കുക. റിലയന്‍സ് ഡിജിറ്റല്‍, ജിയോ.കോം, ജിയോ സ്‌റ്റോര്‍, ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍, ഇന്‍ഫിബീം എന്നിവ വഴി ആവശ്യക്കാര്‍ക്ക് ഫോണ്‍ ബുക്ക് ചെയ്യാം. റെഡിങ്ടണ്‍ ഇന്ത്യ, ബ്രിക്‌സ്‌റാര്‍, ക്രോമ, വിജയ് സെയില്‍സ് എന്നിവ വഴി ഓഫ്‌ലൈന്‍ ആയും ഫോണ്‍ ബുക്ക് ചെയ്യാം.

സെപ്റ്റംബര്‍ 29 മുതലാണ് ഇന്ത്യയില്‍ ഐഫോണ്‍ 8ഉം ഐഫോണ്‍ 8 പ്ലസും ലഭ്യമാകുക. ഐഫോണ്‍ 8 നു വേണ്ടി ജിയോ പ്രത്യേകം താരിഫ് പ്ലാനുകള്‍ കൊണ്ടു വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്ക് 799 രൂപയുടെ പ്ലാനില്‍ 90 ജിബി ഡാറ്റയാണ് ജിയോ നല്‍കുക. 28 ദിവസത്തെ വലിഡിറ്റിയില്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കും ഈ ഡാറ്റ ലഭിക്കും.












Click it and Unblock the Notifications