ആളെ പാട്ടിലാക്കാന്‍ റിലയന്‍സ്, ജിയോ വെല്‍കം ഓഫര്‍ മാര്‍ച്ച് വരെ നീട്ടി
ജിയോ വെല്‍ക്കം ഓഫറിന്റെ കാലാവധി വര്‍ധിപ്പിക്കുന്നു
മുംബൈ: രാജ്യത്തെ മൊബൈല്‍ സേവനദാതാക്കള്‍ക്ക് കനത്ത വെല്ലിവിളിയുയര്‍ത്തി വിപണിയിലെത്തിയ ജിയോ വെല്‍ക്കം ഓഫറിന്റെ കാലാവധി വര്‍ധിപ്പിക്കുന്നു. മൂന്ന് മാസം നീണ്ടുനിന്ന പ്രത്യേക ഓഫര്‍ ഡിസംബറില്‍ അവസാനിക്കാനിരിക്കെയാണ് ജിയോ അടവുമാറ്റുന്നത്.
കോള്‍ഡ്രോപ്പ് പ്രശ്‌നങ്ങളും ഉപയോക്താക്കളുടെ പരാതികളും മറ്റ് ടെലികോം സേവനദാതാക്കളുടെ പരാതികളും ജിയോയ്‌ക്കെതിരെ ഉയര്‍ന്നെങ്കിലും ഇതിനെയെല്ലാം മറികടക്കുന്നതിന്റെ ഭാഗമായാണ് ജിയോ പുതിയ തന്ത്രം പുറത്തെടുക്കുന്നത്.

അണ്‍ലിമിറ്റഡ് സേവനങ്ങള്‍ മാര്‍ച്ച് വരെ
റിലയന്‍സ് ജിയോ നിലവില്‍ ഉപയോക്താക്കള്‍ക്ക് നല്‍കിവരുന്ന അണ്‍ലിമിറ്റഡ് വോയ്‌സ് കോള്‍, അണ്‍ലിമിറ്റഡ് 4ജി ഡാറ്റാ ഓഫറുമാണ് മാര്‍ച്ച് വരെ ലഭിക്കുക.

ലക്ഷ്യം ഉപയോക്താക്കളെ ആകര്‍ഷിക്കല്‍
ജിയോ ഉപയോക്താക്കളുടെ എണ്ണം പത്തുകോടിയിലെത്തിക്കുന്നതിന് വേണ്ടിയാണ് വെല്‍ക്കം ഓഫര്‍ തുടരുന്നതെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഓഫര്‍ അവസാനിക്കുന്നതോടെ 130 മുതല്‍ 140 രൂപ വരെയാണ് ഒരു ജിബി ഡാറ്റയ്ക്ക് നല്‍കേണ്ടിവരിക.

പ്രശ്‌നങ്ങള്‍ പരിഹരിക്കും വരെ
ജിയോ കോള്‍ ഡ്രോപ്പ് പ്രശ്‌നങ്ങളും ട്രാഫികും പരിഹരിക്കാത്തതുകൊണ്ട് മികച്ച നിലവാരത്തിലുള്ള സേവനം ഉറപ്പാക്കുന്നതുവരെ ജിയോ സേവനങ്ങള്‍ സൗജന്യമായി തുടരുമെന്ന് ജിയോ പ്ലാനിംഗ് ഹെഡ് ആയ അന്‍ഷുമാര്‍ താക്കുര്‍ അറിയിച്ചു.

ജിയോയ്ക്ക് തിരിച്ചടി
സെപ്തംബറില്‍ ജിയോ ഔദ്യോഗികമായി സര്‍വ്വീസ് ആരംഭിച്ചതോടെ സേവനമികവിനെക്കുറിച്ചുള്ള പരാതികളാണ് ഉയര്‍ന്നത്. ഒടുവില്‍ രാജ്യത്ത ഏറ്റവും വേഗത കുറഞ്ഞ 4ജി സേവനമാണ് ജിയോയുടേതെന്ന് ട്രായ് തന്നെ വിധിയെഴുതുകയും ചെയ്തിരുന്നു.












Click it and Unblock the Notifications