• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജിയോ സിമ്മെടുക്കാന്‍ അടിയാധാരം വരെ വേണമോ.. ഈ ഡാറ്റയ്‌ക്കൊക്കെ വല്ല സുരക്ഷയും ഉണ്ടോ?

  • By Kishor

ആധാര്‍ കാര്‍ഡുമായി ചെല്ലുന്നവര്‍ക്ക് 5 മിനുട്ട് കൊണ്ട് സിം ആക്ടിവേറ്റ് ചെയ്തു കൊടുക്കും എന്നാണ് മുകേഷ് അംബാനി ജിയോ ലോഞ്ച് ചെയ്യുന്ന അവസരത്തില്‍ പറഞ്ഞത്. കിടിലന്‍ ഓഫര്‍ തന്നെ. ആധാര്‍ നമ്പറുമായി ആളുകള്‍ ജിയോ സ്‌റ്റോറുകള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കാന്‍ തുടങ്ങി. ആധാര്‍ കാര്‍ഡുണ്ട്, പക്ഷേ നമ്പര്‍ ഓര്‍മയില്ല. കാര്‍ഡും കയ്യിലില്ല. അങ്ങനെയുള്ളവര്‍ക്കുമുണ്ട് ജിയോയുടെ സിം കാര്‍ഡ് കിട്ടാന്‍ ഒരു വഴി.

Read Also: മനേക ഗാന്ധി ചോര്‍ത്തി നല്‍കിയ ആ നഗ്നചിത്രങ്ങള്‍... ഇന്ത്യയിലെ ആദ്യത്തെ സെക്‌സ് സ്‌കാന്‍ഡല്‍ കാണാം!

ആധാറുമായി കണക്ട് ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പര്‍ പറഞ്ഞുകൊടുത്താല്‍ മതി. ജിയോ സ്‌റ്റോറിലുള്ള ഡിവൈസില്‍ നിങ്ങളുടെ ആധാര്‍ നമ്പര്‍ തെളിയും. ആധാറിനൊപ്പം കുടുംബ വിവരങ്ങള്‍ കൂടി റിലയന്‍സിന്റെ കയ്യിലെത്തുന്നു എന്നായതോടെ സോഷ്യല്‍ മീഡിയയില്‍ നിലവിളിയും തുടങ്ങി. എന്താണ് റിലയന്‍സ് എന്റേയും നിങ്ങളുടെയും വിവരങ്ങള്‍ കൊണ്ട് ചെയ്യാന്‍ പോകുന്നത്.

ഇത് പ്രൈവസി ബ്രീച്ച് ആണോ

ഇത് പ്രൈവസി ബ്രീച്ച് ആണോ

എങ്ങനെയാണ് റിലയന്‍സിന്റെ കൈയ്യില്‍ ഒരു പൌരന്റെ വ്യക്തിവിവരങ്ങളുടെ ഡാറ്റാബേസ് എത്തിയത് - ഇതാണ് ഫേസ്ബുക്കില്‍ ഷിബു കെ എന്‍ ചോദിക്കുന്നത്. ആധാര്‍ കൈവശമില്ലാതിരുന്നതിനാല്‍ മൊബൈല്‍ നമ്പര്‍ നല്‍കിയ സുഹൃത്തിന്റെ ബാങ്ക് അക്കൌണ്ട് മുതല്‍ കുടുംബത്തിന്റെ വിവരങ്ങള്‍ വരെ സ്‌ക്രീനില്‍ തെളിഞ്ഞു എന്ന അനുഭവം വിവരിച്ചുകൊണ്ടാണ് ഇദ്ദേഹം ഈ ചോദ്യം ചോദിക്കുന്നത്.

എന്തിനാണ് കുടുംബ വിവരങ്ങള്‍?

എന്തിനാണ് കുടുംബ വിവരങ്ങള്‍?

മറ്റ് മൊബൈല്‍ സേവനദാതാക്കളുടെ സിം കണക്ഷന്‍ എടുക്കുന്നതിന് പേരും മേല്‍വിലാസവും ഫോട്ടോയും ഐഡി കാര്‍ഡിന്റെ കോപ്പിയും മതി. എന്നാല്‍ റിലയന്‍സിന് മാത്രം ആധാര്‍ കാര്‍ഡ് വേണം. എന്തിനാണിത്. ഈ വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടില്ലെന്ന് എങ്ങനെ ഉറപ്പിക്കാനാകും.

സിം വാങ്ങുന്നവര്‍ മാത്രം പേടിച്ചാല്‍ മതിയോ

സിം വാങ്ങുന്നവര്‍ മാത്രം പേടിച്ചാല്‍ മതിയോ

റിലയന്‍സിന്റെ സിം വാങ്ങുന്നവര്‍ മാത്രം പേടിച്ചാല്‍ മതി എന്ന് കരുതാനും തരമില്ലല്ലോ. റിലയന്‍സിന്റെ കൈവശം എല്ലാവരുടെയും ആധാാര്‍ വിവരങ്ങളും ഉള്ളത് കൊണ്ടല്ലേ വിരലടയാളമോ ഫോണ്‍ നമ്പറോ വെച്ച് നമ്മുടെ വിവരങ്ങള്‍ അവരെടുക്കുന്നത് - സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വളരെ പ്രസക്തമായ ഒരു ചോദ്യമാണ് ഇത്.

പേടിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍

പേടിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍

ജിയോ കണക്ഷനിലൂടെ റിലയന്‍സ് ശേഖരിക്കുന്നത് ആധാര്‍ വിവരങ്ങളാണെന്ന് നേരത്തെ ദേശാഭിമാനി അടക്കമുള്ള പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുകേഷ് അംബാനിയുടെ റിലയന്‍സിനോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ വഴിവിട്ട ബന്ധത്തിന്റെ ഭാഗമാണിതെന്നായിരുന്നു ദേശാഭിമാനിയുടെ ആരോപണം. ആധാര്‍ വിവരങ്ങള്‍ കോര്‍പറേറ്റ് കമ്പനികള്‍ക്ക് കൈമാറുന്നത് ആശങ്കകള്‍ക്ക് ഇടയാക്കുന്നുണ്ട്.

എങ്ങനെയാണ് ഇത് സാധ്യമാകുന്നത്

എങ്ങനെയാണ് ഇത് സാധ്യമാകുന്നത്

ആധാര്‍ ചേര്‍ക്കുമ്പോള്‍ നല്‍കുന്ന സത്യവാങ്മൂലത്തിലെ പഴുത് മുതലെടുത്താണ് റിലയന്‍സ് വിവരങ്ങള്‍ ശേഖരിക്കുന്നതത്രെ. വിവരങ്ങള്‍ കൈമാറാമോ എന്ന ചോദ്യമാണ് വ്യക്തിഗത വിവരങ്ങള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡുകള്‍ക്കും പകരം ആധാര്‍ നമ്പറാണ് ജിയോ കണക്ഷന്‍ എടുക്കുമ്പോള്‍ വേണ്ടത്.

ഏതെങ്കിലും ആധാര്‍ പോര

ഏതെങ്കിലും ആധാര്‍ പോര

ആധാര്‍ കാര്‍ഡില്‍ ലോക്കല്‍ അഡ്രസ്സ് ആയിരിക്കണം എന്ന നിബന്ധന സിം കൊടുക്കാന്‍ തുടങ്ങിയ കാലത്ത് ജിയോ വെച്ചിരുന്നു. ഉദാഹരണത്തിന് നിങ്ങളള്‍ ബംഗലൂരുവില്‍ താമസിക്കുകയും എന്നാല്‍ നിങ്ങളുടെ ആധാര്‍ അഡ്രസ്സ് കേരളത്തിലേതുമായാല്‍ നിങ്ങള്‍ക്ക് ജിയോ സിം ലഭിക്കില്ല. ആധാര്‍ അഡ്രസ്സ് നിങ്ങളുടെ സ്വന്തം സ്ഥലമായ കേരളത്തിലേതായിരിക്കുമെന്നത് തന്നെ കാരണം.

കൊടുക്കുന്നത് പ്രധാനമന്ത്രിയോ

കൊടുക്കുന്നത് പ്രധാനമന്ത്രിയോ

അംബാനി-അദാനി മുതലാളിമാരുടെ സ്വന്തം ആളായ നരേന്ദ്ര മോദി ഭരിക്കുന്നത് കൊണ്ടാണ് ഈ വിവരങ്ങള്‍ കുത്തക കമ്പനികള്‍ക്ക് കിട്ടുന്നത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ഒരു വാദം. എന്നാല്‍ ഇതിനെ തള്ളിക്കളയുന്ന മറുപടിയാണ് റിലയന്‍സുമായി ബന്ധപ്പെടുമ്പോള്‍ കിട്ടുന്നത്.

ഇത് ശാസ്ത്രീയമല്ലേ

ഇത് ശാസ്ത്രീയമല്ലേ

എന്നാല്‍ ആധാര്‍ നമ്പര്‍ ഉപയോഗിച്ച് സിം കണക്ഷന്‍ നല്‍കുന്നതില്‍ പ്രശ്‌നങ്ങളൊന്നും ഇല്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്. വരും കാലങ്ങളില്‍ എല്ലാ വേരിഫിക്കഷനും ആധാര്‍ നമ്പറിനെ മാത്രം അടിസ്ഥാനമാക്കി നടത്താന്‍ പറ്റും എന്ന മെച്ചവും ആധാര്‍ അനുകൂലികള്‍ ചൂണ്ടിക്കാട്ടുന്നു. റിലയന്‍സ് അവരുടെ ഡാറ്റ ബേസിനുളളില്‍ നിന്നാണ് ആധാര്‍ വിവരങ്ങളെടുക്കുന്നത് എന്നതാണ് മറ്റൊരു വാദം.

റിലയന്‍സിന്റെ വിശദീകരണം

റിലയന്‍സിന്റെ വിശദീകരണം

ആധാര്‍ നമ്പര്‍ അടിച്ചു കൊടുത്ത് കിട്ടുന്ന ഡാറ്റ മാത്രമാണ് സര്‍ക്കാറില്‍ നിന്നു കിട്ടുന്നത്. അതേ സമയം മൊബൈല്‍ നമ്പര്‍ അടിച്ച് റിലയന്‍സ് ഷോറുകളില്‍ നിന്നും കിട്ടുന്ന ഡാറ്റ അവരുടെ സ്വന്തം ഡാറ്റാ ബാങ്കാണ് പോലും.

ഇതെങ്ങനെ സാധ്യമാകും

ഇതെങ്ങനെ സാധ്യമാകും

റിലയന്‍സ് ഉത്പന്നങ്ങള്‍ ഉപയോഗിക്കാന്‍ വേണ്ടി കൊടുക്കുന്ന ഡാറ്റയെ ഒരു പൊതുസ്ഥലത്ത് ക്രോഡീകരിക്കുന്നതാണ് ഇതെന്നാണ് പറയപ്പെടുന്നത്. വിവിധ മൊബൈല്‍ കമ്പനികള്‍ തമ്മിലുള്ള ടൈ അപ്പിലൂടെയും റിലയന്‍സിന് ഈ ഡാറ്റ കിട്ടാം. അതേ സമയം ആധാര്‍കാര്‍ഡ് എവിടെയും കൊടുത്തിട്ടില്ലെങ്കില്‍ റിലയന്‍സിന് ഇതു കണ്ടുപിടിയ്ക്കാനും കഴിയില്ല - ഇതാണ് റിലയന്‍സ് നല്‍കുന്ന വിശദീകരണം.

ചോദ്യങ്ങള്‍ ഒരുപാടുണ്ട്

ചോദ്യങ്ങള്‍ ഒരുപാടുണ്ട്

അങ്ങനെയാണെങ്കില്‍ മൊബൈല്‍ നമ്പര്‍ കൊടുത്തപ്പോള്‍ ആധാര്‍ നമ്പര്‍ കിട്ടി എന്ന കാര്യം ശരിയായിരിക്കും. മൊബൈല്‍ നമ്പര്‍ ആധാറുമായി ഫലപ്രദമായി ഘടിപ്പിച്ചിട്ടുണ്ടെങ്കില്‍ നടക്കുന്ന കാര്യമേയുള്ളൂ ഇത്. എന്നാല്‍ ബാങ്ക് ഡീറ്റെയില്‍സും മറ്റും കാണിക്കുന്നുവെന്നത് ആശങ്കകള്‍ ഉണ്ടാക്കുന്ന കാര്യമാണ്.

റേഷന്‍ കാര്‍ഡിലും സ്ഥിതി തഥൈവ

റേഷന്‍ കാര്‍ഡിലും സ്ഥിതി തഥൈവ

നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്ററിന്റെ വകയായുള്ള സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ വെബ്സൈറ്റില്‍ റേഷന്‍ കാര്‍ഡ് നമ്പര്‍ എന്റര്‍ ചെയ്താല്‍ അയാളുടെ കുടുംബത്തിന്റെത് അടക്കമുള്ള മുഴുവന്‍ വിവരങ്ങളും ലഭ്യമാകുമെന്നത് വലിയ വാര്‍ത്തയായിരുന്നു. റേഷന്‍ കാര്‍ഡില്‍ പേരുള്ളവരുടെ വിവരങ്ങള്‍ ആര്‍ക്ക്് വേണമെങ്കിലും ശേഖരിക്കാം എന്നതാണ് സ്ഥിതി.

English summary
Social media question privacy breach Jio sim verification with Adhaar Card.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more