കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിലയന്‍സ് ജിയോ ലോകറെക്കോര്‍ഡിനരികെ!!! 16 ലക്ഷം വരിക്കാര്‍ തങ്ങള്‍ക്കൊപ്പമെന്ന് കമ്പനി

  • By Sandra
Google Oneindia Malayalam News

മുംബൈ: 16 ലക്ഷത്തിലധികം ഉപയോക്താക്കളുമായി ലോക റെക്കോര്‍ഡിനരികെയെന്ന് റിലയന്‍സ് ജിയോ. സെപ്തംബറില്‍ 16 ലക്ഷം വരിക്കാരെ ജിയോയ്ക്ക് ലഭിച്ചുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 4ജി വിപണിയിലെത്തി വിജയം കൈവരിക്കുന്നതില്‍ മറ്റേത് ടെലികോം ഓപ്പറേറ്റര്‍മാരെയും കടത്തിവെട്ടുന്നതായിരുന്നു ജിയോയുടെ പ്രകടനം.

ഇന്ത്യന്‍ വിപണിയില്‍ തരംഗം സൃഷ്ടിച്ച് രംഗപ്രവേശനം നടത്തിയ ജിയോ പ്രമോഷണല്‍ ഓഫറുകള്‍ കൊണ്ടായിരുന്നു പുതിയ ഉപയോക്താക്കളെ ആകര്‍ഷിച്ചത്. വിപണിയിലെ മറ്റ് ടെലികോം ദാതാക്കള്‍ക്ക് മുന്നില്‍ വെച്ച വെല്ലുവിളിയെ എയര്‍ടെല്‍, വോഡഫോണ്‍, ബിഎസ്എന്‍എല്‍ എന്നീ ടെലികോം കമ്പനികള്‍ 4ജി ഓഫറുകള്‍ കൊണ്ട് നേരിട്ടു.

സോഷ്യല്‍ മീഡിയയിലും താരം ജിയോ

സോഷ്യല്‍ മീഡിയയിലും താരം ജിയോ

ഉപയോക്താക്കള്‍ ജിയോയെ ഏറ്റെടുത്തതിന് പിന്നാലെ ഫേസ്ബുക്കിലെ ലൈക്കുകളും വാട്‌സ്ആപ്പ്, സ്‌കൈപ്പ് എന്നിവയിലെ പ്രതികരണവും കണക്കിലെടുത്തതായി ജിയോ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

കുറഞ്ഞ കാലത്തിനുള്ളില്‍

കുറഞ്ഞ കാലത്തിനുള്ളില്‍

റിലയന്‍സിന്റെ 42ാമത് വാര്‍ഷിക പൊതുയോഗത്തില്‍ വച്ച് ജിയോ ഉപയോക്താക്കളുടെ എണ്ണം ഒരു കോടിയിലെത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ചിരുന്നു. കുറഞ്ഞ കാലയളവിനുള്ളില്‍ പുതിയ റെക്കോര്‍ഡ് നേട്ടം കരസ്ഥമാക്കിയെന്നാണ് കമ്പനി അവകാശപ്പെടുന്നത്. പ്രതിമാസം 250 കോടി ജിഗാബൈറ്റാണ് ജിയോയുടെ ഉപഭോഗം.

ജിയോയുടെ പ്രത്യേകത

ജിയോയുടെ പ്രത്യേകത

ആധാറുമായി ബന്ധിപ്പിച്ച് പേപ്പര്‍രഹിത സിം കാര്‍ഡ് ആക്ടിവേഷനായിരുന്നു കമ്പനി ഏര്‍പ്പെടുത്തിയിരുന്നത്. രാജ്യത്തെ 3,100 നഗരങ്ങളിലായി ഒരേ സമയം കൗണ്ടറുകള്‍ തുറന്നായിരുന്നു ജിയോ സേവനങ്ങള്‍ അവതരിപ്പിച്ചത്.

താരിഫ് യുദ്ധം

താരിഫ് യുദ്ധം

ലോകത്തെ രണ്ടാമത്തെ വലിയ ടെലികോം വിപണിയിലേക്ക് ഏറെ പ്രത്യേകതകളുമായായിരുന്നു ജിയോയുടെ കടന്നുവരവ്. ജിയോ അവതരിപ്പിച്ച പ്രമോഷണല്‍ പ്ലാനുകളാണ് ഉപയോക്താക്കളെ ജിയോയിലേക്ക് അടുപ്പിച്ചത്.

പ്രമോഷണല്‍ ഓഫര്‍

പ്രമോഷണല്‍ ഓഫര്‍

ജിയോ മൂന്ന് മാസത്തേയ്ക്ക് നല്‍കുന്ന അണ്‍ലിമിറ്റഡ് ഡാറ്റാ, വോയ്‌സ് കോള്‍ ഓഫര്‍ ഡിസംബര്‍ 31നാണ് അവസാനിക്കുക. സെപ്തംബറില്‍ വിപണിയില്‍ ഔദ്യോഗികമായി അവതരിപ്പിക്കുന്നതിന് മുമ്പ് പ്രഖ്യാപിച്ച ഓഫറുകളാണ് ഇപ്പോള്‍ നല്‍കിവരുന്നത്.

തുടക്കം മത്സരത്തോടെ

തുടക്കം മത്സരത്തോടെ

ടെലികോം വിപണിയിലെ എതിരാളികളായ ഭാരതി എയര്‍ടെല്‍, ഐഡിയ സെല്ലുലാര്‍, വോഡഫോണ്‍ ഇന്ത്യ എന്നീ ടെലികോം കമ്പനികള്‍ക്ക് തിരിച്ചടികള്‍ നല്‍കിക്കൊണ്ടായിരുന്നു ജിയോ വിപണിയില്‍ ഇടമുറപ്പിച്ചത്. ജിയോയുടെ അണ്‍ലിമിറ്റഡ് ഓഫറുകളോട് മത്സരിക്കുന്നതിനായി മൂന്ന് ടെലികോം കമ്പനികളും അണ്‍ലിമിറ്റഡ് ഓഫറുകള്‍ പ്രഖ്യാപിച്ച് മത്സരത്തില്‍ പങ്കുചേര്‍ന്നു.

English summary
Reliance Jio claims crosses 16 million user mark in one month, sets world record. And claims the success within a short span.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X