കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

149 രൂപയ്ക്ക് ഫോര്‍ജി ഡാറ്റ, ഫ്രീ കാള്‍, എസ്എംഎസ്‌, റോമിംഗുമില്ല ! ജിയോ താരിഫ് ഡാ...

  • By Vishnu
Google Oneindia Malayalam News

കൊച്ചി: സെപ്തംബര്‍ അഞ്ചിന് റിലയന്‍സിന്റെ ജിയോ ലോഞ്ച് ചെയ്യുകയാണ്. ജിയോയുടെ മാസ് എന്‍ട്രി കണ്ട് മുട്ടിടിച്ചിരിക്കുകയാണ് മറ്റ് നെറ്റ് വര്‍ക്കുകള്‍. വെറും 149 രൂപയ്ക്ക് മൂന്ന് ജിബി 4ജി ഡാറ്റയാണ് ജിയോ നല്‍കുന്നത്. മറ്റു നെറ്റുവര്‍ക്കുകള്‍ ഈടാക്കുന്ന തുകയേക്കാള്‍ മൂന്നിലൊന്ന് മാത്രം. ഡാറ്റ മാത്രമല്ല 28 ദിവസത്തേക്ക് ഇന്ത്യയിലെവിടേക്കും റോമിംഗ് പേടിയില്ലാതെ വിളിക്കാം.

വെറും 149 രൂപയ്ക്ക് 28 ദിവസം ഈ പ്ലാന്‍ എന്‍ജോയ് ചെയ്യാം. ഐഡിയയും എയര്‍ടെല്ലുമൊക്കെ ഈടാക്കുന്നതിനെ മൂന്നിലൊന്ന് രൂപപോലും മുടക്കാതെ 4 ജി ഡാറ്റ ഉപയോഗിക്കാമെന്നാണ് ജിയോ അവകാശപ്പെടുന്നത്.

Reliance Jio

ജിയോയുടെ 499 രൂപയുടെ പ്ലാന്‍ കേട്ടാല്‍ നിങ്ങള്‍ അമ്പരക്കും. നാല് ജിബി ഫോര്‍ജി ഡാറ്റയ്ക്കു പുറമെ രാത്രിയില്‍ ഡാറ്റ അണ്‍ലിമിറ്റഡായി ഉപയോഗിക്കാം. കൂടാതെ ജിയോയുടെ 1250 രൂപ വിലവരുന്ന ആപ്ലിക്കേഷനുകളും. ഇതിനെല്ലാം പുറമെ സൗജന്യ എസ്എംഎസും. എട്ട് ജിബി വൈഫൈ ജോയിന്റ് ഹോട്ട് സ്‌പോട്ടിലും ഉപയോഗിക്കാം.

Read Also: ദേശീയ പണിമുടക്ക് അര്‍ദ്ധരാത്രിമുതല്‍ ; കേരളത്തില്‍ അവശ്യ സര്‍വ്വീസുകള്‍ മാത്രം

ജിയോയുടെ എല്ലാ പ്ലാനിലും സൗജന്യ വോയിസ് കാള്‍, മെസേജ്, 1250 രൂപയുടെ ജിയോ ആപ്ലികേകേഷന്‍ പാക്കുകള്‍ എന്നിവ ഉറപ്പാണ്. ജിയോ പ്രഖ്യാപിച്ച മറ്റ് പ്ലാനുകള്‍ ഇങ്ങനെയാണ്. 999 രൂപയ്ക്ക് പത്ത് ജിബി ഡാറ്റ, രാത്രിയില്‍ അണ്‍ലിമിറ്റഡ് സേവനം, 20 ജിബി വൈഫൈ, 1499 രൂപയ്ക്ക് 20 ജിബി ഡാറ്റ, രാത്രി അണ്‍ലിമിറ്റഡ്, 40 ജിബി വൈഫൈ.

2499 രൂപയ്ക്ക് 35 ജിബി ഫോര്‍ഡ് ഡാറ്റയാണ് ലഭിക്കുന്നത്. രാത്രി സൗജന്യം. വൈഫൈ ഹോട്ട് സ്‌പോട്ട് വഴി 70 ജിബി ഡാറ്റ ഉപയോഗിക്കാം. 3999 രൂപയുടെ പ്ലാനില്‍ 60 ജിബി ഡാറ്റയും 120 ജിബി വൈഫൈ ആയും ഉപയോഗിക്കാം. 4999 രൂപയ്ക്ക് 75 ജിബി 4ജി ഡാറ്റയാണ് ലഭിക്കുക. 150 ജിബി വൈഫൈ ഹോട്ട് സ്‌പോട്ടില്‍ ലഭിക്കും.

Read Also: തരംഗം സൃഷ്ടിക്കാന്‍ 'ജിയോ' സെപ്തംബര്‍ അഞ്ചിന് കേരളത്തിലും എത്തുന്നു...

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Reliance jio will be launching on september 5th, Jio announced their Data tariff in Kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X