കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിലയന്‍സ് ജിയോ ഡിടിഎച്ച്; 90 ദിവസം സൗജന്യ സര്‍വ്വീസ്!!ആദ്യം മുംബൈയില്‍

Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ ടെലികോം രംഗം കീഴക്കിയതിന് പിന്നാലെ ഡിടിഎച്ച് രംഗത്തും ജിയോ പിടിമുറുക്കുന്നു. റിലയന്‍സ് ജിയോ 90 ദിവസത്തേയ്ക്ക് വെല്‍ക്കം ഓഫറായി സൗജന്യ സേവനം ലഭ്യമാക്കുമെന്ന് ചില റിപ്പോര്‍ട്ടുകളുണ്ട്. ഏപ്രിലില്‍ തന്നെ സര്‍വ്വീസ് ആരംഭിക്കാനിരിക്കുന്ന ഡിടിഎച്ച് സെറ്റ് ടോപ്പ് ബോക്‌സ് പുറത്തിറക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ആന്‍ഡ്രോയ്ഡ്, ആപ്പിള്‍ സെറ്റ് ടോപ്പ് ബോക്‌സ് എന്നിവ വഴി ഏതുചാനലുകളും ലഭിക്കുന്നതിന് പ്രതിമാസം 180 രൂപയുടെ ഓഫറാണ് പുറത്തിറക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ജിയോ ബ്രോഡ് ബാന്‍ഡ് കണക്ഷനില്‍ പ്രവര്‍ത്തിയ്ക്കുന്ന ജിയോ ഡിടിഎച്ച് സെറ്റ്‌ടോപ്പ് ബോക്‌സ് 1 ജിബിപിഎസ് വരെ വേഗതയില്‍ പ്രവര്‍ത്തിയ്ക്കാനാവും.

reliance-jio

300 ടിവി ചാനലുകള്‍ 50 എച്ച് ഡി ചാനലുകള്‍ എന്നിവയുമായി പുറത്തിറങ്ങാനിരിക്കുന്ന റിലയന്‍സ് ജിയോ ഡിടിഎച്ചിന്റെ ചിത്രങ്ങള്‍ നേരത്തെ തന്നെ പുറത്തായിരുന്നു. ജിയോയുടെ ലോഗോയുള്ള നീല ബോക്‌സോടെയുള്ള ചിത്രങ്ങളായിരുന്നു പുറത്തുവന്നത്. കുറഞ്ഞ നിരക്കില്‍ ഡാറ്റ ലഭ്യമാക്കുന്നതുപോലെ ഡിടിഎച്ച് സേവനവും കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുകയാണ് ജിയോ ഇതുവഴി ലഭ്യമാക്കാനൊരുങ്ങുന്നത്.

ചാനല്‍ പരിപാടികള്‍ ഒരാഴ്ച വരെ സേവ് ചെയ്തുവയ്ക്കാമെന്നും ശബ്ദം കൊണ്ട് ടിവിയുടെ പ്രവര്‍ത്തനം നിയന്ത്രിക്കാമെന്നുമാണ് കമ്പനി ഉയര്‍ത്തുന്ന അവകാശവാദങ്ങള്‍. ആദ്യ സേവനം മുംബൈയിലാണ് അവതരിപ്പിക്കുന്നതെന്ന് ജിയോ ഇതിനകം തന്നെ പ്രഖ്യാപിച്ചുകഴിഞ്ഞു.

English summary
Though nothing concrete has yet been made clear about the Reliance Jio DTH services, some reports around it have already made fans go gaga over it.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X