ജിയോയ്ക്കുള്ള പണി എയര്‍ടെല്‍ വഴിയോ!!! റോമിംഗില്‍ റെക്കോര്‍ഡ് ഓഫറുമായി കമ്പനി!!
നേരത്തെ വോഡഫോണ്‍ ഇന്ത്യയും ഐഡിയ സെല്ലുലാറും റോമിംഗ് നിരക്കുകള്‍ എടുത്തുനീക്കിയിരുന്നു
ദില്ലി: ജിയോയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ റോമിംഗ് ചാര്‍ജ്ജ് കുറയ്ക്കാനുള്ള നീക്കവുമായി എയര്‍ടെല്‍. വോയ്സ് കോളിനും ഡാറ്റാപാക്കിനും ചാര്‍ജ്ജ് കുറയ്ക്കുന്നതിനാണ് കമ്പനി ഒരുങ്ങുന്നത്. ടെലികോം വിപണിയിലേയ്ക്ക് ജിയോയുടെ രംഗപ്രവേശത്തോടെ കമ്പനികള്‍ നല്‍കിവരുന്ന ഓഫറുകളുടെ ഭാഗമായാണ് എയര്‍ടെല്ലും റോമിംഗ് ചാര്‍ജ്ജുകള്‍ കുറയ്ക്കാനൊരുങ്ങുന്നത്.
റോമിംഗില്‍ സൗജന്യ ഇന്‍കമിംഗ് കോളുകളും എസ്എംഎസുകളും നല്‍കാനാണ് നീക്കം ഇതിന് പുറമേ പ്രീമിയം ഇല്ലാതെ ഉപയോക്താക്കള്‍ക്ക് ഔട്ട്ഗോയിംഗ് കോളുകളും ലഭ്യമാക്കും. എയര്‍ടെല്‍ ആക്ടിവേഷനും ബില്ലിംഗും എളുപ്പമാക്കുന്നതിനും അന്താരാഷ്ട്ര റോമിംഗില്‍ എയര്‍ടെല്‍ ഉപയോഗിക്കുന്നതിന് ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗം കൂടിയാണ് ഭാരതി എയര്‍ടെല്‍ ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. എയര്‍ടെല്ലിന്റെ 268 മില്യണ്‍ ഉപയോക്താക്കള്‍ക്ക് ഗുണം ചെയ്യുന്നതാണിത്.

റിലയന്‍സ് ജിയോയില്‍ നിന്ന് വെല്ലുവിളി നേരിട്ടതോടെ നേരത്തെ രാജ്യത്തെ രണ്ടും മൂന്നും സ്ഥാനത്ത് ടെലികോം സേവനദാതാക്കളായ വോഡഫോണ്‍ ഇന്ത്യയും, ഐഡിയ സെല്ലുലാറും റോമിംഗ് നിരക്കുകള്‍ എടുത്തുനീക്കിയിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് വോഡഫോണ്‍ റോമിംഗില്‍ ഇന്‍കമിംഗ് കോളുകള്‍ സൗജന്യമാക്കിയത്. എന്നാല്‍ ഔട്ട് ഗോയിംഗ് കോളുകള്‍ക്കും ഡാറ്റയ്ക്കുമുള്ള ചാര്‍ജ്ജുകള്‍ മാറ്റമില്ലാതെ തുടരുന്നുണ്ട്. കഴിഞ്ഞ ഡിസംബറില്‍ എയര്‍ടെല്ലിന്റെ വരുമാനത്തില്‍ 55 ശതമാനത്തിന്റെ കുറവ് സംഭവിച്ചതായി ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. റിലയന്‍സ് ജിയോയുടെ വരവ് ടെലികോം മേഖലയുടെ വരുമാനത്തില്‍ കനത്ത ആഘാതമായിരുന്നു നല്‍കിയത്.
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ












Click it and Unblock the Notifications