40ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് വോയ്സ് കോളും: എയര്‍ടെല്ലില്‍ കിടിലന്‍ പ്രീ പെയ്ഡ് ഓഫര്‍
ദില്ലി: റിലയന്‍സ് ജിയോയുടെ ഓഫറുകളോട് മത്സരിക്കാന്‍ പുതിയ ഓഫറുമായി എയര്‍ടെല്‍. റിലയന്‍സ് ജിയോയുടെ 498 രൂപയുടെ ഓഫറിനോട് മത്സരിക്കാനാണ് എയര്‍ടെല്‍ 499 രൂപയുടെ പുതിയ ഓഫര്‍ പുറത്തിറക്കിയിട്ടുള്ളത്. 40ജിബി ഡാറ്റയ്ക്കൊപ്പം അണ്‍ലിമിറ്റഡ് വോയ്സ് കോളും ഈ ഓഫറിലുണ്ട്. ഒരു മാസത്തെ കാലയളവിനുള്ളില്‍ 40ജിബി ഡാറ്റയാണ് ലഭിക്കുകയെന്ന് കമ്പനി വ്യക്തമാക്കുന്നു. അണ്‍ലിമിറ്റഡ് ലോക്കല്‍- എസ്ടിഡി വോയ്സ് കോളുകള്‍ക്ക് പുറമേ സൗജന്യ റോമിഗും ലഭിക്കും. ഇതിന് പുറമേ 1 വര്‍ഷത്തെ ആമസോണ്‍ പ്രൈം സേവനങ്ങളും വിങ്ക് മ്യൂസിക്, ലൈവ് ടിവി, ഹാന്‍ഡ് സെറ്റ് ഡാമേജ് പ്രൊട്ടക്ഷന്‍ എന്നിവയും ലഭിക്കും.
498 രൂപയ്ക്ക് 182 ജിബി ഡാറ്റയാണ് റിലയന്‍സ് ജിയോ പ്രീ പെയ്ഡ് ഉപയോക്താക്കള്‍ക്ക് നല്‍കുന്നത്. പ്രതിദിനം 64കെബിപിഎസ് സ്പീഡില്‍ രണ്ട്ജിബി ഡാറ്റയാണ് ലഭിക്കുക. അണ്‍ലിമിറ്റഡ് ലോക്കല്‍- എസ്ടിഡി വോയ്സ് കോളുകള്‍ക്ക് പുറമേ പ്രതിദിനം 100 എസ്എംഎസുകളും ഈ പ്ലാനില്‍ ലഭിക്കും. റിലയന്‍സ് ജിയോ 509 രൂപയ്ക്ക് പോസ്റ്റ് പെയ്ഡ് ഓഫറും പുറത്തിറക്കിയിട്ടുണ്ട്. പ്രതിദിനം രണ്ട് ജിബി ഡാറ്റ വീതം ലഭിക്കുന്ന പ്ലാനില്‍ 60 ജിബി ഡാറ്റയാണ് മൊത്തം ലഭിക്കുക. 50 ശതമാനം അധിക ഡാറ്റയാണ് ഈ ഓഫറില്‍ കമ്പനി നല്‍കുന്നത്. ഏറ്റവും ചെലവേറിയ പോസ്റ്റ് പെയ്ഡ് പ്ലാനാണ് എയര്‍ടെല്‍ കമ്പനി 799 രൂപയ്ക്ക് ലഭ്യമാക്കുന്നത്. റിലയന്‍സ് ജിയോയുടെ ഓഫറിനോട് മത്സരിക്കുന്നതിനാണ് ഈ പ്ലാന്‍ എയര്‍ടെല്‍ പുറത്തിറക്കിയിട്ടുള്ളത്.

നേരത്തെ ഫെബ്രുവരിയില്‍ എയര്‍ടെല്‍ ദീര്‍ഘകാലത്തേയ്ക്കുള്ള 995 രൂപയുടെ പ്രീ പെയ്ഡ് ഓഫര്‍ പുറത്തിറക്കിയിരുന്നു. അണ്‍ലിമിറ്റഡ് വോയ്സ് കോളും പ്രതിദിനം 100 എസ്എംഎസുകളും ഈ ഓഫറില്‍ ലഭിക്കും. 180 ദിവസമാണ് ഓഫര്‍ കാലാവധി. ഇന്ത്യയിലെ ഭൂരിഭാഗം ടെലികോം സര്‍ക്കിളുകളിലും ലഭ്യമായ ഓഫറുകളാണ്.












Click it and Unblock the Notifications