കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

40ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് വോയ്സ് കോളും: എയര്‍ടെല്ലില്‍ കിടിലന്‍ പ്രീ പെയ്ഡ് ഓഫര്‍

Google Oneindia Malayalam News

ദില്ലി: റിലയന്‍സ് ജിയോയുടെ ഓഫറുകളോട് മത്സരിക്കാന്‍ പുതിയ ഓഫറുമായി എയര്‍ടെല്‍. റിലയന്‍സ് ജിയോയുടെ 498 രൂപയുടെ ഓഫറിനോട് മത്സരിക്കാനാണ് എയര്‍ടെല്‍ 499 രൂപയുടെ പുതിയ ഓഫര്‍ പുറത്തിറക്കിയിട്ടുള്ളത്. 40ജിബി ഡാറ്റയ്ക്കൊപ്പം അണ്‍ലിമിറ്റഡ് വോയ്സ് കോളും ഈ ഓഫറിലുണ്ട്. ഒരു മാസത്തെ കാലയളവിനുള്ളില്‍ 40ജിബി ഡാറ്റയാണ് ലഭിക്കുകയെന്ന് കമ്പനി വ്യക്തമാക്കുന്നു. അണ്‍ലിമിറ്റഡ് ലോക്കല്‍- എസ്ടിഡി വോയ്സ് കോളുകള്‍ക്ക് പുറമേ സൗജന്യ റോമിഗും ലഭിക്കും. ഇതിന് പുറമേ 1 വര്‍ഷത്തെ ആമസോണ്‍ പ്രൈം സേവനങ്ങളും വിങ്ക് മ്യൂസിക്, ലൈവ് ടിവി, ഹാന്‍ഡ് സെറ്റ് ഡാമേജ് പ്രൊട്ടക്ഷന്‍ എന്നിവയും ലഭിക്കും.

<strong>വികെ സിങിന്റെ അന്നത്തെ യാത്ര ഇന്ത്യക്കാരെ കണ്ടെത്താൻ; ഇപ്പോൾ മൃതദേഹാവശിഷ്ടങ്ങൾ ഏറ്റുവാങ്ങാനും...</strong>വികെ സിങിന്റെ അന്നത്തെ യാത്ര ഇന്ത്യക്കാരെ കണ്ടെത്താൻ; ഇപ്പോൾ മൃതദേഹാവശിഷ്ടങ്ങൾ ഏറ്റുവാങ്ങാനും...

498 രൂപയ്ക്ക് 182 ജിബി ഡാറ്റയാണ് റിലയന്‍സ് ജിയോ പ്രീ പെയ്ഡ് ഉപയോക്താക്കള്‍ക്ക് നല്‍കുന്നത്. പ്രതിദിനം 64കെബിപിഎസ് സ്പീഡില്‍ രണ്ട്ജിബി ഡാറ്റയാണ് ലഭിക്കുക. അണ്‍ലിമിറ്റഡ് ലോക്കല്‍- എസ്ടിഡി വോയ്സ് കോളുകള്‍ക്ക് പുറമേ പ്രതിദിനം 100 എസ്എംഎസുകളും ഈ പ്ലാനില്‍ ലഭിക്കും. റിലയന്‍സ് ജിയോ 509 രൂപയ്ക്ക് പോസ്റ്റ് പെയ്ഡ് ഓഫറും പുറത്തിറക്കിയിട്ടുണ്ട്. പ്രതിദിനം രണ്ട് ജിബി ഡാറ്റ വീതം ലഭിക്കുന്ന പ്ലാനില്‍ 60 ജിബി ഡാറ്റയാണ് മൊത്തം ലഭിക്കുക. 50 ശതമാനം അധിക ഡാറ്റയാണ് ഈ ഓഫറില്‍ കമ്പനി നല്‍കുന്നത്. ഏറ്റവും ചെലവേറിയ പോസ്റ്റ് പെയ്ഡ് പ്ലാനാണ് എയര്‍ടെല്‍ കമ്പനി 799 രൂപയ്ക്ക് ലഭ്യമാക്കുന്നത്. റിലയന്‍സ് ജിയോയുടെ ഓഫറിനോട് മത്സരിക്കുന്നതിനാണ് ഈ പ്ലാന്‍ എയര്‍ടെല്‍ പുറത്തിറക്കിയിട്ടുള്ളത്.

<strong>ആരോഗ്യപ്രശ്‌നങ്ങളുണ്ട്, സുരക്ഷയെ കുറിച്ച് ഭയം, ഇന്ത്യയിലേക്ക് വരാനാവില്ലെന്ന് മെഹുല്‍ ചോക്‌സി</strong>ആരോഗ്യപ്രശ്‌നങ്ങളുണ്ട്, സുരക്ഷയെ കുറിച്ച് ഭയം, ഇന്ത്യയിലേക്ക് വരാനാവില്ലെന്ന് മെഹുല്‍ ചോക്‌സി

-airtel-

നേരത്തെ ഫെബ്രുവരിയില്‍ എയര്‍ടെല്‍ ദീര്‍ഘകാലത്തേയ്ക്കുള്ള 995 രൂപയുടെ പ്രീ പെയ്ഡ് ഓഫര്‍ പുറത്തിറക്കിയിരുന്നു. അണ്‍ലിമിറ്റഡ് വോയ്സ് കോളും പ്രതിദിനം 100 എസ്എംഎസുകളും ഈ ഓഫറില്‍ ലഭിക്കും. 180 ദിവസമാണ് ഓഫര്‍ കാലാവധി. ഇന്ത്യയിലെ ഭൂരിഭാഗം ടെലികോം സര്‍ക്കിളുകളിലും ലഭ്യമായ ഓഫറുകളാണ്.

English summary
In its bid to rival Reliance Jio's Rs 498 offer, Airtel has come up with a new plan offering unlimited calls, 40GB 3G/4G internet to subscribers at Rs 499.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X