ജിയോ ഇഫക്ട്!! ജനുവരി മുതല്‍ ബിഎസ്എന്‍എല്ലില്‍ സൗജന്യ വോയ്‌സ് കോള്‍, ഓഫറുകള്‍ വേറെയും...
2017 ജനുവരി മുതല്‍ വോയ്‌സ് കോളാണ് ബിഎസ്എന്‍എല്ലിന്റെ ഓഫര്‍
ദില്ലി: റിലയന്‍സ് ജിയോയുടെ വരവോടെയുള്ള ടെലികോം വിപണിയിലെ മത്സരങ്ങള്‍ക്ക് അന്ത്യമാകുന്നില്ല. ബിഎസ്എന്‍എല്ലാണ് പുതിയ ഓഫുമായി രംഗത്തെത്തിയിട്ടുള്ളത്. 2017 ജനുവരി മുതല്‍ വോയ്‌സ് കോളാണ് ബിഎസ്എന്‍എല്ലിന്റെ ഓഫര്‍. റിലയന്‍സ് ജിയോ വിപണിയില്‍ ഇടം പിടിച്ചതോടെയാണ് എതിരാളികളായ എയര്‍ടെല്‍, ഐഡിയ സെല്ലുലാര്‍, എന്നീ ടെലികോം സേവന ദാതാക്കള്‍ അത്യാകര്‍ഷക ഓഫറുകള്‍ പുറത്തിറക്കിയത്.
റിലയന്‍സ് ജിയോ നല്‍കുന്നതുപോലുള്ള സൗജന്യ വോയ്‌സ് കോളുകള്‍ തങ്ങള്‍ക്ക് നല്‍കാനാവില്ലെന്ന് ഭാരതി എയര്‍ടെല്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. കോള്‍ ചാര്‍ജ്ജ് കുറച്ച് ഉപയോക്താക്കളെ തങ്ങള്‍ക്കൊപ്പം നിര്‍ത്താനുള്ള ശ്രമമാണ് എയര്‍ടെല്‍ ഒടുവില്‍ നടത്തിയത്.

ജിയോയുമായി മത്സരം
ഓഫറുകളുടെ കാര്യത്തില്‍ റിലയന്‍സ് ജിയോയുമായി അങ്കം കുറിയ്ക്കാനുള്ള ശ്രമത്തിലാണ് ബിഎസ്എന്‍എല്‍. നേരത്ത വില കുറഞ്ഞ ഇന്റര്‍നെറ്റ് പാക്കുകള്‍ അവതരിപ്പിച്ച ബിഎസ്എന്‍എല്‍ അണ്‍ലിമിറ്റഡ് പ്ലാനുകളും അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 2017 ജനുവരി മുതല്‍ സൗജന്യ താരിഫ് പ്ലാനുകള്‍ അവതരിപ്പിച്ചിട്ടുള്ളത്. റിലയന്‍സ് ജിയോ വെല്‍ക്കം ഓഫറിനൊപ്പം സൗജന്യ അണ്‍ലിമിറ്റഡ് കോളുകള്‍ നല്‍കിരുന്നുണ്ട്.

വാര്‍ത്ത ബിഎസ്എന്‍എല്‍ സ്ഥിരീകരിച്ചു
ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മാനേജിംഗ് ഡയറക്ടര്‍ അനുപം ശ്രീവാസ്തവ ഈ വാര്‍ത്ത സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ ബിഎസ്എന്‍എല്ലിന്റെ സൗജന്യ വോയ്‌സ്‌കോള്‍ ഓഫര്‍ ജനുവരി മുതല്‍ നിലവില്‍ വരുമെന്ന് സ്ഥിരീകരണമായി.

സൗജന്യ കോളുകള്‍
4ജി സര്‍വ്വീസ് നല്‍കിവരുന്ന ജിയോ വോയ്‌സ് കോളിന് വോള്‍ട്ട് സാങ്കേതിക വിദ്യയാണ് നല്‍കിവരുന്നത്. എന്നാല്‍ ബിഎസ്എന്‍എല്ലിന് വോള്‍ട്ട് സംവിധാനം ഏര്‍പ്പെടുത്തണമെങ്കില്‍ പൂണ്ണമായും 4ജി സര്‍വ്വീസിലേക്ക് മാറേണ്ടത് അനിവാര്യമാണ്. 2ജി, 3ജി സര്‍വ്വീസിന് കീഴിലുള്ളവര്‍ക്ക് വോള്‍ട്ട് സംവിധാനത്തിന് കീഴിലേയ്ക്ക് മാറണമെങ്കില്‍ അടിസ്ഥാന സൗകര്യങ്ങളില്‍ പൂര്‍ണ്ണമായി മാറ്റം വരുത്തേണ്ടത് അനിവാര്യമാണ്. എന്നാല്‍ ബിഎസ്എന്‍എല്ലിന് ഈ മാറ്റം അപ്രാപ്യമാണ്.

ഓഫര്‍ ബ്രോഡ്ബാന്റില്‍ മാത്രമോ
വീട്ടില്‍ സമയം ചെലവഴിക്കുന്ന ബ്രോഡ് ബാന്‍ഡ് ഉപയോക്താക്കള്‍ക്ക് മാത്രമായിരിക്കും പുതിയ സൗജന്യ താരിഫ് പ്ലാനിന്റെ ഓഫര്‍ ലഭിക്കുകയെന്നും ബിഎസ്എന്‍എല്‍ ഡയറക്ടര്‍ വ്യക്തമാക്കി.












Click it and Unblock the Notifications