Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതിദിനം അഞ്ച് ജിബി ഡാറ്റയുമായി ഐഡിയ: മത്സരം റിലയന്‍സ് ജിയോയോട്, ഓഫര്‍ കാലാവധി 28 ദിവസം!!

ദില്ലി: റിലയന്‍സ് ജിയോ- ഐഡിയ മത്സരം മുറുകുന്നു. റിലയന്‍സ് ജിയോയുടെ 799 രൂപയുടെ പ്ലാനിനോട് മത്സരിക്കുന്നതിന് വേണ്ടിയാണ് ഐഡിയ പ്രതിദിനം അഞ്ച് ജിബി ഡാറ്റ പ്ലാന്‍ പുറത്തിറക്കിയിട്ടുള്ളത്. 28 ദിവസമാണ് 998 രൂപയുടെ ഓഫറിന്റെ കാലാവധി. അണ്‍ലിമിറ്റഡ് ലോക്കല്‍- എസ്ടിഡി വോയ്സ് കോളുകളും പ്രതിദിനം 100 എസ്എംഎസുകളും ഈ ഓഫറില്‍ ലഭിക്കും. ഐഡിയയുടെ പ്രീ പെയ്ഡ് ഉപയോക്താക്കള്‍ക്കാണ് ഈ ഓഫറിന്റെ ആനുകൂല്യം ലഭിക്കുക.

ഐഡിയ വെബ്സൈറ്റില്‍ നിന്നോ ആപ്പില്‍ നിന്നോ റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് ഐഡിയ മാജിക് ഓഫറിന്റെ ഭാഗമായി 3,300 രൂപയുടെ ക്യാഷ് ബാക്ക് ഓഫര്‍ ലഭിക്കും. ഐഡിയ 4ജി വോള്‍ട്ട് ഇ സേവനങ്ങള്‍ പരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പാക്ക് പുറത്തിറക്കിയിട്ടുള്ളത്. വോഡഫോൺ, റിലയന്‍സ് ജിയോ, ഭാരതി എയർടെൽ എന്നീ കമ്പനികളുടെ താരിഫ് പ്ലാനുകൾക്ക് വെല്ലുവിളിയുയര്‍ത്തിക്കൊണ്ടാണ് ഐഡിയ ഫെബ്രുവരിയില്‍ പുതിയ ഓഫര്‍ പുറത്തിറക്കിയിരുന്നു. 14 ദിവസമാണ് ഓഫര്‍ കാലാവധി.

 പ്രതിദിനം അഞ്ച് ജിബി ഡാറ്റ

പ്രതിദിനം അഞ്ച് ജിബി ഡാറ്റ


പത്ത് നമ്പറുകളിലേയ്ക്ക് അണ്‍ലിമിറ്റഡ് കോളുകളും പ്രതിദിനം 250 മിനിറ്റ് സൗജന്യ കോളുകളും ഐഡിയയുടെ 998 രൂപയുടെ ഓഫറില്‍ ലഭിക്കും. ആഴ്ചയില്‍ 1000 മിനിറ്റ് സൗജന്യ കോളുകളും ഐഡിയ ഉപയോക്താക്കള്‍ക്ക് ഈ പ്ലാനില്‍ ലഭിക്കും. പ്രതിദിനം അഞ്ച് ജിബി ഡാറ്റയും 100 എസ്എംഎസും ലഭിക്കുന്നതിന് പുറമേയാണിത്. വോയ്സ് കോള്‍ പരിധി തീരുന്നതോടെ സെക്കന്റിന് ഒരു പൈസ വീതം ഈടാക്കിത്തുടങ്ങുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. 28 ദിവസമാണ് ഓഫര്‍ കാലാവധി. എന്നാല്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കിളുകളില്‍ മാത്രമേ ഓഫര്‍ ലഭിക്കുകയുള്ളൂ. നിലവില്‍ ഒഡിഷ സര്‍ക്കിലില്‍ ലഭിക്കുന്ന പ്ലാന്‍ കര്‍ണാടകയിലും ലഭിക്കും.

 റിലയന്‍സ് ജിയോയിലും അഞ്ച് ജിബി ഡാറ്റ

റിലയന്‍സ് ജിയോയിലും അഞ്ച് ജിബി ഡാറ്റ

റിലയന്‍സ് ജിയോയുടെ 799 രൂപയുടെ ഓഫറിലാണ് പ്രതിദിനം അ‍ഞ്ച് ജിബി ഡാറ്റ ലഭിക്കുന്നത്. പ്രതിദിനം എസ്എംഎസുകള്‍ ലഭിക്കുന്ന ജിയോയുടെ ഓഫറില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍- എസ്ടിഡി വോയ്സ് കോളുകളും ലഭിക്കും. 28 ദിവസത്തെ കാലാവധിയില്‍ മൊത്തം 140 ജിബി ഡാറ്റയാണ് റിലയന്‍സ് ജിയോ ഉപയോക്താക്കള്‍ക്ക് ലഭിക്കുക. റിലയന്‍സ് ജിയോ ഇന്ത്യന്‍ ടെലികോം വിപണിയില്‍ തുങ്ങിവെച്ച ട്രെന്‍ഡിന് പിന്നാലെയാണ് രാജ്യത്തെ ടെലികോം കമ്പനികള്‍ കുറഞ്ഞ നിരക്കില്‍ അധികഡാറ്റ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുന്നത്. ഭാരതി എയര്‍ടെല്‍ 799 രൂപയ്ക്ക് 4ജി ഡാറ്റ പാക്ക് അവതരിപ്പിക്കുന്നുണ്ട്. 28 ദിവസത്തെ ഓഫറില്‍ പ്രതിദിനം 3.5 ജിബി ഡാറ്റയാണ് ലഭിക്കുക.

 998രൂപയ്ക്ക് പ്രതിദിനം ഏഴ് ജിബി

998രൂപയ്ക്ക് പ്രതിദിനം ഏഴ് ജിബി

998 രൂപയ്ക്ക് ഐഡിയ പ്രതിദിനം ഏഴ് ജിബി ഡാറ്റ നല്‍കിവരുന്ന മറ്റൊരു ഓഫര്‍ കൂടിയുണ്ട്. ചില സര്‍ക്കിളുകളില്‍ ഈ ഓഫറിന്റെ നിരക്ക് 1,298 രൂപയാണെന്ന് ടെലികോം ടോക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. 1,298 രൂപയുടെ പാക്കില്‍ അണ്‍ലിമിറ്റഡ് വോയ്സ് കോളും പ്രതിദിനം 100 എസ്എംഎസുകളും ലഭിക്കും. ഐഡിയയുടെ ഐഡിയ മാജിക് ക്യാഷ് ബാക്ക് ഓഫര്‍ പ്രകാരം 3,300 രൂപയുടെ റീച്ചാര്‍ജ് ആനുകൂല്യങ്ങളും ലഭിക്കും.

 109 രൂപയുടെ പാക്ക്

109 രൂപയുടെ പാക്ക്


ഫെബ്രുവരിയില്‍ ഐഡിയ പ്രീ പെയ്ഡ് പ്ലാനുകള്‍ പരിഷ്കരിച്ചിരുന്നു. ഇതിനൊപ്പം 109 രൂപയുടെ പ്രീ പെയ്ഡ് പ്ലാനും കമ്പനി പുറത്തിറക്കിയിരുന്നു. അണ്‍ലിമിറ്റഡ് വോയ്സ് കോളുകള്‍ക്ക് പുറമേ 14 ദിവസത്തേയ്ക്ക് 1ജിബി ഡാറ്റയും ഈ ഓഫറില്‍ ലഭിക്കും. പ്രതിദിനം 100 എസ്എംഎസുകളും ഉള്ള ഓഫറാണ് ഐഡിയ പുറത്തിറക്കിയത്. റിലയന്‍സ് ജിയോയുടെ 98 രൂപയുടെ പ്രീ പെയ്ഡ് പ്ലാനിനോട് മത്സരിക്കുന്നതിന് വേണ്ടിയാണ് ഐഡിയ 109 രൂപയുടെ ഓഫര്‍ പുറത്തിറക്കിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+