ജിയോയ്ക്ക് കിടിലന്‍ ക്യാഷ് ബാക്ക് ഓഫര്‍: ആമസോണിലും ഫ്ലിപ്പ്കാര്‍ട്ടിലും കൈ നിറയെ ഓഫറുകള്‍!!
റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ക്ക് ക്യാഷ് ബാക്ക് ഓഫറുകളുമായി ആമസോണും ഫ്ലിപ്പ്കാര്‍ട്ടും പേടിഎമ്മും
മുംബൈ: റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ക്ക് ക്യാഷ് ബാക്ക് ഓഫറുകളുമായി ആമസോണും ഫ്ലിപ്പ്കാര്‍ട്ടും പേടിഎമ്മും. ആമസോണിന്റെ ആമസോണ്‍ പേ, ഫ്ലിപ്പ്കാര്‍ട്ടിന്റെ ഫോണ്‍ പേ, പേടിഎം എന്നിവ വഴിയാണ് ഓഫര്‍ ലഭിക്കുക. പേടിഎമ്മില്‍ നിന്ന് 300 രൂപയ്ക്കോ അതിന് മുകളിലുള്ള തുകയ്ക്കോ റീചാര്‍ജ്ജ് ചെയ്യുന്നവര്‍ക്കാണ് 76 രൂപയുടെ ക്യാഷ് ബാക്ക് ഓഫര്‍ ലഭിക്കുക.
ജിയോ ഏറ്റവും ഒടുവില്‍ പുറത്തിറക്കിയ ധന് ധനാ ധന് ഓഫറുകള്‍ 349 രൂപയ്ക്കും 399 രൂപയ്ക്കുമാണ് ലഭ്യമാക്കുന്നത്. അധിക ഡാറ്റ കൂടുതല്‍ കാലയളവിലേയ്ക്ക് നല്‍കുന്നതിന് പിന്നാലെ അണ്‍ലിമിറ്റഡ് വോയ്സ് കോളും പേടിഎം റീചാര്‍ജിലെ ഓഫറിനൊപ്പമുണ്ട്.

ആമസോണ്‍
ആമസോണിന്റെ ആമസോണ്‍ പേ വഴി 309 രൂപയുടെ റിലയന്‍സ് ജിയോ റീചാര്‍ജിനൊപ്പം 99 രൂപയുടെ ക്യാഷ് ബാക്ക് ഓഫറാണ് ലഭിക്കുക. ആഗസ്റ്റ് 14- 19 വരെയാണ് ഓഫറിന്റെ കാലാവധി. ക്യാഷ് ബാക്ക് ഓഫറായി ലഭിക്കുന്ന പൈസ റീചാര്‍ജ് ചെയ്ത് ഏഴ് ദിവസത്തിനകം ആമസോണ്‍ പേ അക്കൗണ്ടിലേയ്ക്കാണ് ക്രെഡിറ്റാവുക. ഇതിന് പുറമേ ആമസോണ്‍ പേ വഴി ചെയ്യുന്ന റീചാര്‍ജ്ജുകള്‍ക്ക് 20 ശതമാനം ക്യാഷ് ബാക്ക് ഓഫര്‍ ലഭിക്കും.

ഫ്ലിപ്പ്കാര്‍ട്ടില്‍ പരിമിത കാലത്തേയ്ക്ക്
ഫ്ലിപ്പ് കാര്‍ട്ടിന്റെ ഫോണ്‍ പേ ആപ്പ് വഴി റിലയന്‍സ് ജിയോ റീചാര്‍ജ് ചെയ്യുന്നവര്‍ക്കാണ് ക്യാഷ് ബാക്ക് ഓഫര്‍ ലഭിക്കുക. 309 രൂപയുടേയോ അതിന് മുകളിലുള്ള തുകയ്ക്കോ റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് 75 രൂപയുടെ ക്യാഷ്ബാക്ക് ഓഫറാണ് ഫ്ലിപ്പ്കാര്‍ട്ടില്‍ ലഭിക്കുക. ആഗസ്റ്റ് 14-21 വരെയാണ് ഓഫര്‍ കാലാവധി. ക്യാഷ് ബാക്ക് ഓഫര്‍ വഴി ക്രെഡിറ്റാവുന്ന തുകയ്ക്ക് പിന്നീട് റീചാര്‍ജോ ബില്‍ പേയ്മെന്റോ ചെയ്യുന്നതിനായി ഉപയോഗിക്കാം.

പേടിഎമ്മിലും ക്യാഷ് ബാക്ക് ഓഫര്‍
പേടിഎമ്മില്‍ നിന്ന് 300 രൂപയ്ക്കോ അതിന് മുകളിലുള്ള തുകയ്ക്കോ റീചാര്‍ജ്ജ് ചെയ്യുന്നവര്‍ക്കാണ് 76 രൂപയുടെ ക്യാഷ് ബാക്ക് ഓഫര്‍ ലഭിക്കുക. നമ്പര്‍ അനുസരിച്ച് തിരഞ്ഞെടുക്കപ്പെട്ട ഉപയോക്താക്കള്‍ക്ക് മാത്രമായിരിക്കും ഓഫര്‍ ലഭിക്കുക. ദില്ലി- എന്‍സിആര്‍ റീജിയണിലുള്ളവര്‍ക്ക് പ്രോമോ കോഡ് ഉപയോഗിച്ച് പേടിഎമ്മില്‍ നിന്ന് റീച്ചാര്‍ജ് ചെയ്താലാണ് ഓഫര്‍ ലഭിക്കുക.

റീചാര്‍ജ് എങ്ങനെ
പേടിഎം ആപ്പില്‍ നിന്ന് മൊബൈല്‍ പ്രീപെയ്ഡ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് റിലയന്‍സ് ജിയോ നമ്പര്‍ നല്കി പ്രൊസീഡ് ടു റീച്ചാര്‍ജ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുന്നതോടെ ആപ്പില്‍ പ്രോമോ കോഡ് തെളിഞ്ഞുവരും. തുടര്‍ന്ന് ഡണ്‍ ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ മതി. നിലവില്‍ പേടിഎം റിലയന്‍സ് ജിയോയുടെ പ്രമോ കോഡ് റീച്ചാര്ജ്ജിന്റെ ഭാഗമാക്കി മാറ്റിയിട്ടുണ്ട്.

24 മണിക്കൂറിനുള്ളില്‍
റീച്ചാര്‍ജ് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ പേടിഎം അക്കൗണ്ടിലേയ്ക്ക് 76 രൂപ ക്രെഡിറ്റാവും. പേടിഎമ്മിന് പുറമേ 300 രൂപയ്ക്കോ അതിന് മുകളിലുള്ള തുകയ്ക്കോ ഫോണ്‍ പേ വഴി റീച്ചാര്‍ജ്ജ് ചെയ്യുന്നവര്‍ക്കും നേരത്തെ റിലയന്‍സ് ജിയോ 75 രൂപ ക്യാഷ് ബാക്ക് ഓഫര്‍ പ്രഖ്യാപിച്ചിരുന്നു. ജിയോയുടെ വെബ്സൈറ്റ് വഴിയോ മൈ ജിയോ ആപ്പ് വഴിയോ ഓഫര്‍ പരിശോധിച്ച ശേഷം റീച്ചാര്‍ജ്ജ് ചെയ്യാനുള്ള സൗകര്യവും ഉപയോക്താക്കള്‍ക്ക് ലഭ്യമാണ്. 19 രൂപ മുതല്‍ പ്രീപെയ്ഡ് ഓഫറുകളും 309 രൂപ മുതല്‍ പോസ്റ്റ് പെയ്ഡ് ഓഫറുകളുമാണ് ജിയോയ്ക്കുള്ളത്.

ഇന്ത്യയില്‍ രണ്ടാമത്
ആന്‍ഡ്രോയ്ഡ് പ്ലാറ്റ്ഫോമില്‍ ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്ത ഇന്ത്യന്‍ ആപ്ലിക്കേഷനുകളായി മൈ ജിയോ ആപ്പും, റിലയന്‍സ് ജിയോയും മാറിയിരുന്നു. 100 മില്യണ്‍ പേരാണ് നിലവില്‍ ഈ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുള്ളത്. ഇന്ത്യന്‍ ടെലികോം വിപണിയിലെ എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ സെല്ലുലാര്‍ എന്നീ കമ്പനികള്‍ക്ക് 10 മില്യണ്‍ മുതല്‍ 50 മില്യണ്‍ വരെ മാത്രം ഡൗണ്‍ലോഡുകളാണുള്ളത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications