പുതുവര്‍ഷത്തില്‍ ഓഫര്‍ പെരുമഴയുമായി വോഡഫോണും: അധിക ഡാറ്റയും സൗജന്യ കോളും, ജിയോ തരംഗത്തിന് മറുപടി!
മുംബൈ: ഉപയോക്താക്കള്‍ക്ക് കിടിലന്‍ പുതുവര്‍ഷ ഓഫറുമായി റിലയന്‍സ് ജിയോ എത്തിയതിന് പിന്നാലെ മത്സരത്തില്‍ വോഡഫോണും. 199 രൂപയുടെ താരിഫ് പ്ലാനാണ് വോഡഫോണ്‍ ന്യൂ ഇയര്‍ പ്ലാനായി പുറത്തിറക്കിയിട്ടുള്ളത്. 28ദിവസത്തെ ഓഫറില്‍ പ്രതിദിനം രണ്ട് ജിബി ഡാറ്റയാണ് ലഭിക്കുകയെന്ന് ടെലികോം ടോക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ ഒരു മാസത്തേയ്ക്ക് ഒരുജിബി ഡാറ്റയായിരുന്നു നല്‍കിവന്നിരുന്നത്.
റിലയന്‍സ് ജിയോ കഴിഞ്ഞ ദിവസമാണ് പ്രീ പെയ്ഡ് ഉപയോക്താക്കള്‍ക്കായി റിലയന്‍സ് ജിയോ ന്യൂ ഇയര്‍ 2018 എന്ന പേരില്‍ രണ്ട് പ്ലാനുകള്‍ പുറത്തിറക്കിയത്. ഇതിന് പിന്നാലെയാണ് വോഡഫോണും സമാന നിരക്കുകളില്‍ അധിക ഡാറ്റാ ആനുകൂല്യവുമായി ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

വോഡഫോണില്‍ 199ന്റെ ഓഫര്‍
199 രൂപയുടെ പ്ലാനില്‍ പ്രതിദിനം ഒരു ജിബി ഡാറ്റയ്ക്ക് പുറമേ അണ്‍ലിമിറ്റഡ് ലോക്കല്‍- എസ്ടിഡി വോയ്സ് കോളുകളും പ്രതിമാസം 2800 എസ്എംഎസുകളും ലഭിക്കും. റോമിംഗിലും ബാധകമായിട്ടുള്ളതാണ് ഈ ഓഫര്‍. 28ദിവസത്തെ ഓഫറില്‍ പ്രതിദിനം രണ്ട് ജിബി ഡാറ്റയാണ് ലഭിക്കുകയെന്ന് ടെലികോം ടോക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്.

299 രൂപയ്ക്ക് പ്രതിദിനം രണ്ട് ജിബി!!
299 രൂപയുടെ വോഡഫോണ്‍ പ്ലാനില്‍ പ്രതിദിനം ഒരു ജിബി ഡാറ്റ വീതമാണ് ലഭിക്കുക. ഡാറ്റയ്ക്ക് പുറമേ അണ്‍ലിമിറ്റഡ് ലോക്കല്‍- എസ്ടിഡി വോയ്സ് കോളുകളും പ്രതിമാസം 2800 എസ്എംഎസുകളും ലഭിക്കും. പ്രതിദിനം 100 എസ്എംഎസുകള്‍എന്നിവയും ലഭിക്കും. 28 ദിവസമാണ് ബണ്ടില്‍ പ്ലാനിന്‍റെ കാലാവധി.

199 രൂപയുടെ ജിയോ
അത്യാകര്‍ഷക ഡാറ്റാ ഓഫറുകളുമായാണ് റിലയന്‍സ് ജിയോ ന്യൂ ഇയര്‍ 2018 എന്ന പേരില്‍ പുതിയ പ്രീ പെയ്ഡ് പ്ലാനുകള്‍ പുറത്തിറക്കിയിട്ടുള്ളത്. 199 രൂപ, 299 രൂപ എന്നീ നിരക്കുകളിലാണ് റിലയന്‍സ് ജിയോയുടെ രണ്ട് പുതിയ പ്ലാനുകള്‍. 28 ദിവസമാണ് രണ്ട് പ്ലാനുകളുടേയും കാലാവധി. 199 രൂപയുടെ പ്രീപെയ്ഡ് ഓഫറില്‍ പ്രതിദിനം 1.2 ജിബി ഡാറ്റയും സൗജന്യ വോയ്സ് കോളുകളും അണ്‍ലിമിറ്റഡ് എസ്എംഎസുകളുമാണ് ലഭിക്കുക. ഇതിന് പുറമേ പ്രീമിയം ജിയോ ആപ്പ് സേവനങ്ങളും ലഭിക്കും. 28 ദിവസമാണ് ഓഫര്‍ കാലാവധി.

റിലയന്‍സ് ജിയോയില്‍ സമാന ഓഫര്‍
299 രൂപയുടെ രണ്ടാമത്തെ റിലയന്‍സ് ജിയോയുടെ പ്രീ പെയ്ഡ് പ്ലാനില്‍ പ്രതിദിനം രണ്ട് ജിബി 4ജി ഡാറ്റയും സൗജന്യ വോയ്സ്കോളുകളും അണ്‍ലിമിറ്റഡ‍് എസ്എംഎസ് സേവനങ്ങളും ലഭിക്കും. ജിയോ പ്രൈം അംഗത്വമുള്ളവര്‍ക്ക് ഓഫര്‍ കാലയളവില്‍ ജിയോ പ്രൈം ആപ്പ് സേവനങ്ങളും ലഭിക്കും. അനുവദനീയമായ പരിധി കഴിയുന്നതോടെ ഡാറ്റാ സ്പീഡ് 128 കെബിപിഎസായി പരിമിതപ്പെടുത്തുമെന്നും റിലയന്‍സ് ജിയോ വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications