കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിയോ ഉഡായിപ്പ് തന്നെ ആണോ... പറയുന്ന സ്പീഡൊന്നും കിട്ടുന്നില്ല?

  • By Desk
Google Oneindia Malayalam News

അണ്‍ലിമിറ്റഡ് ഫ്രീ 4ജിയുമായിട്ടാണ് റിലയന്‍സ് ജിയോ ലോഞ്ച് ചെയ്തത്. പ്രഖ്യാപിക്കപ്പെട്ട പല കാര്യങ്ങളും ജിയോയില്‍ ഇല്ലെന്ന് നേരത്തേ ആക്ഷേപം ഉയര്‍ന്നതാണ്. ഇപ്പോഴിതാ സ്പീഡിന്റെ കാര്യത്തിലും ജിയോ അത്ര മെച്ചമൊന്നും അല്ലെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്.

Read Also: ജിയോ തരുന്നത് 'ഫ്രീ' അല്ല മക്കളേ... മുട്ടന്‍ പണിയാണ് !!! സത്യം അറിഞ്ഞാല്‍ ഞെട്ടിപ്പോകുംRead Also: ജിയോ തരുന്നത് 'ഫ്രീ' അല്ല മക്കളേ... മുട്ടന്‍ പണിയാണ് !!! സത്യം അറിഞ്ഞാല്‍ ഞെട്ടിപ്പോകും

തുടക്കത്തില്‍ നല്ല സ്പീഡ് ലഭിച്ചിരുന്നു. പക്ഷേ പിന്നീടങ്ങോട്ട് കൂടുതല്‍ ആളുകള്‍ കണക്ഷന്‍ എടുത്തതോടെ സ്പീഡ് കുറയുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. തുടക്കത്തില്‍ കിട്ടിക്കൊണ്ടിരുന്ന സൈറ്റുകള്‍ പലതും പിന്നീട് കിട്ടാതാകുന്നും ഉണ്ട്.

Read Also: ജിയോയില്‍ നിന്ന് വോഡഫോണിലേക്ക് വിളിച്ച് നോക്കിയോ... ഒളിച്ചുവച്ച സംഗതികള്‍ പലതും പുറത്ത്Read Also: ജിയോയില്‍ നിന്ന് വോഡഫോണിലേക്ക് വിളിച്ച് നോക്കിയോ... ഒളിച്ചുവച്ച സംഗതികള്‍ പലതും പുറത്ത്

ബെംഗളൂരു പോലുള്ള നഗരങ്ങളില്‍ കിട്ടുന്ന സ്പീഡ് ഒന്നും മറ്റ് പലയിടത്തും കിട്ടുന്നില്ല എന്നതാണ് സത്യം. സിം കിട്ടിയിട്ടും അത് ആക്ടിവേറ്റ് ആകാന്‍ കാത്തിരിക്കുന്നവരും ഇഷ്ടം പോലെയുണ്ട്.

4ജി സ്പീഡ്

4ജി സ്പീഡ്

4ജി വേഗതയാണല്ലോ ജിയോ തരുന്നുണ്ട് എന്ന് അവകാശപ്പെടുന്നത്? എന്നാല്‍ എല്ലായിടത്തും ഈ 4ജി സ്പീഡ് ഒന്നും കിട്ടുന്നില്ല എന്നതാണ് സത്യം.

തിരുവനന്തപുരത്തെ സ്പീഡ്

തിരുവനന്തപുരത്തെ സ്പീഡ്

ഈ വാര്‍ത്ത തയ്യാറാക്കുന്ന സമയത്ത് വൈഫൈ ഹോട്ട്‌സ്‌പോട്ട് ഉപയോഗിക്കുന്ന ഫോണില്‍ ജിയോ 4ജിയുടെ വേഗം പരിശോധിച്ചു. ഡൗണ്‍ലോഡിങ് സ്പീഡ് വെറും 1.62 എംബിഎസ്. അപ് ലോഡിങ് സ്പീഡ് 0.13 എംബിപിഎസ്.

ബെംഗളൂരുവില്‍

ബെംഗളൂരുവില്‍

കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ വച്ച് പരീക്ഷിച്ചപ്പോള്‍ ഡൗണ്‍ലോഡിങ് സ്പീഡ് കാണിച്ചത് 1.87 എംബിപിഎസ് മാത്രം. അപ് ലോഡിങ് സ്പീഡ് 456 കെബിപിഎസ്.

എന്താണ് കാരണം?

എന്താണ് കാരണം?

എന്തുകൊണ്ടാണ് ജിയോയുടെ സ്പീഡ് കുറയാന്‍ കാരണം എന്നത് ഔദ്യോഗികമായി വിശദീകരിക്കപ്പെട്ടിട്ടില്ല. എന്നാല്‍ സെപ്തംബര്‍ അഞ്ചിന് ശേഷം കണക്ഷനുകളുടെ എണ്ണം കുത്തനെ കൂടിയത് തന്നെ ആകാം കാരണം എന്നാണ് കരുതുന്നത്.

ആക്ടിവേഷന്‍

ആക്ടിവേഷന്‍

കൊതിയോടെ റിലയന്‍സ് സിം കൈക്കലാക്കിയ പലരും ഇപ്പോള്‍ നിരാശരാണ്. കാരണം ഇതുവരെ ആക്ടിവേറ്റ് ചെയ്‌പ്പെട്ടിട്ടില്ല.

കസ്റ്റമര്‍ കെയര്‍

കസ്റ്റമര്‍ കെയര്‍

റിലയന്‍സ് ജിയോയുടെ കസ്റ്റമര്‍ കെയര്‍ സേവനങ്ങളെ കുറിച്ചുംഅത്ര നല്ല അഭിപ്രായമല്ല ഉള്ളത്. കൃത്യമായ ഒരു മറുപടിയും വിശദീകരണവും അവിടെ നിന്ന് ലഭിക്കാറില്ലത്രെ.

4ജിബി

4ജിബി

ഡിസംബര്‍ 31 വരെ ജിയോ സേവനങ്ങള്‍ സൗജന്യമാണല്ലോ. പക്ഷേ സൗജന്യം എന്ന് പറയുമ്പോള്‍ അതിനും ഉണ്ട് ഒരു പരിധി. ദിവസം 4ജി സ്പീഡില്‍ ഉപയോഗിക്കാവുന്നത് 4ജിബി മാത്രമാണ്.

ഫോണ്‍ വിളിക്കാനും

ഫോണ്‍ വിളിക്കാനും

ഇന്റര്‍നെറ്റിന്റെ കാര്യം പോട്ടെ എന്ന് വയ്ക്കാം. മറ്റ് പല 4ജികളേക്കാളും സ്പീഡ് ജിയോ തരുന്നുണ്ട്. പക്ഷേ സൗജന്യ വോയ്‌സ് കോള്‍ ഉപയോഗിക്കാന്‍ നോക്കിയാല്‍ കുടുങ്ങും. എയര്‍ടെല്‍ വോഡഫോണ്‍ തുടങ്ങിയ നമ്പറുകളിലേക്ക് എത്ര വിളിച്ചാലും കിട്ടില്ല.

English summary
Reliance Jio's speed decreased after September 5th?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X