പുതിയ ഐഫോണ്‍ വാങ്ങുന്നവര്‍ക്ക് മാത്രം, പുതിയ ഓഫറുമായി റിലയന്‍സ് ജിയോ
ദില്ലി: പുതിയ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് സ്‌പെഷ്യല്‍ ഓഫറുമായി റിലയന്‍സ് ജിയോ. വിപണി പിടിയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ആപ്പിളിനൊപ്പം ചേരാനുള്ള ശ്രമമാണ് ജിയോ ഇന്‍ഫോകോമിന്റേത്.
15 മാസത്തേയ്ക്ക് പുതിയ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് പ്രത്യേക ഓഫറുമായി രംഗത്തെത്തിയിരിക്കുകയാണ് റിലയന്‍സ് ജിയോ. ജനുവരി ഒന്നുമുതല്‍ എല്ലാ പുതിയ ഐഫോണ്‍ ഉപയോതക്താക്കള്‍ക്കും ഈ ഓഫര്‍ ലഭിച്ചുതുടങ്ങും.

എക്‌സ്‌ക്ലൂസീവ് ഓഫര്‍
സൗജന്യ വോയ്‌സ് കോള്‍, 20 ജിബി അണ്‍ലിമിറ്റഡ് ഡാറ്റ, ഒരു വര്‍ഷത്തേക്ക് അണ്‍ലിമിറ്റഡ് എസ്എംഎസ് എന്നിവയാണ് 18,000 രൂപയുടെ ഐഫോണ്‍ വാങ്ങുന്നവര്‍ക്ക് ലഭിക്കുന്ന ജിയോയുടെ ഓഫര്‍.

ഓഫര്‍ കാലാവധി
ഒക്ടോബറില്‍ ആരംഭിക്കുന്ന വെല്‍കം പ്ലാന്‍ ഡിസംബര്‍ അവസാനിക്കുന്നതോടുകൂടി അവസാനിക്കും. എന്നാല്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ഒരു വര്‍ഷത്തേയ്ക്ക് ഈ കോംപ്ലിമെന്ററി സര്‍വ്വീസ് ലഭ്യമാകും.

ഓഫര്‍ ലഭിക്കുന്നതെങ്ങനെ
ആപ്പിള്‍ സ്‌റ്റോറില്‍ നിന്നോ റിലയന്‍സ് റീട്ടെയിലര്‍മാരില്‍ നിന്നോ വാങ്ങുന്ന ഐഫോണുകളിലാണ് ജിയോ കണക്ഷന്‍ ലഭിക്കുക. ജനുവരി മുതല്‍ 1,499 രൂപയുടെ പ്ലാനും 18,000 രൂപ വിലയുള്ള ഐഫോണ്‍ വാങ്ങുന്നവര്‍ക്ക് സൗജന്യമായി ലഭിക്കുക.

അണ്‍ലിമിറ്റഡ് എസ്എംഎസ്
അണ്‍ലിമിറ്റഡ് വോയ്‌സ് കോളിംഗ്, നാഷണല്‍ റോമിംഗ്, 20 ജിബി വരെ 4ജി ഡാറ്റ, അണ്‍ലിമിറ്റഡ് 4ജി നൈറ്റ് ഓഫര്‍, 40 വൈഫൈ ഡാറ്റ, അണ്‍ലിമിറ്റഡ് എസ്എംഎസ്, അണ്‍ലിമിറ്റഡ് ജിയോ ആപ്പ് സേവനം എന്നിവയാണ് ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് നല്‍കുന്ന ഓഫര്‍.

പഴയ ഐഫോണ്‍ ഉപയോക്താക്കള്‍ക്കും
ഐഫോണ്‍ 6, ഐഫോണ്‍ 6പ്ലസ്, ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ലസ് എന്നീ ഫോണുകളുപയോഗിക്കുന്നവര്‍ക്കും ഈ ഓഫര്‍ ലഭിക്കും. താരിഫ് പ്ലാനുകളില്‍ 25 ശമതാനം ഇളവും ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കും.

ഇന്ത്യന്‍ ടെലികോം വിപണിയില്‍ സൗജന്യ ഓഫറുകള്‍ കൊണ്ട് തരംഗം സൃഷ്ടിച്ച ജിയോ വിപണിയിലെ മറ്റ് ടെലികോം കമ്പനികള്‍ക്ക് തിരിച്ചടി നല്‍കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇതുള്‍പ്പെടെയുള്ള ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്.












Click it and Unblock the Notifications