എയര്‍ടെല്ലിന് ഇതിലും വലിയ പണി സ്വപ്നങ്ങളില്‍ മാത്രം, ഡിടിഎച്ചില്‍ ജിയോ കൈ വയ്ക്കുന്നു
ടെലികോം രംഗത്ത് ചുവടുറപ്പിച്ചതിന് പിന്നാലെയാണ് കുറഞ്ഞ ചെലവില്‍ ഡിടിഎച്ച് ലഭ്യമാക്കാനുള്ള ജിയോയുടെ ശ്രമം
മുംബൈ: വിപണിയിലെത്തി രണ്ട് മാസത്തിനുള്ളില്‍ തന്നെ ജിയോ ചരിത്രം സൃഷ്ടിച്ചു കഴിഞ്ഞിരുന്നു. വിപണിയിലെ എതിരാളികള്‍ക്ക് ഉറക്കം നഷ്ടപ്പെടുത്തുന്ന നീക്കമാണ് ഒടുവില്‍ ജിയോയുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്. ടെലികോം രംഗത്ത് ചുവടുറപ്പിച്ചതിന് പിന്നാലെയാണ് കുറഞ്ഞ ചെലവില്‍ ഡിടിഎച്ച് ലഭ്യമാക്കാനുള്ള ജിയോയുടെ ശ്രമം.
ഡിടിച്ച് സേവന രംഗത്ത് അതികായകര്‍ക്ക് തിരിച്ചടി നല്‍കുന്നതാണ് ജിയോയുടെ ഡിടിഎച്ച് സേവന രംഗത്തേക്കുള്ള കടന്നുവരവ്. ജിയോ അവതരിപ്പിച്ച വെല്‍ക്കം ഓഫര്‍ അവസാനിക്കാനിരിക്കെ പുതിയ പദ്ധതികളുമായി ഉപയോക്താളുടെ മനസ്സില്‍ ഇടം നേടാനുള്ള ശ്രമവും ജിയോ നടത്തുന്നു.

ബ്രോഡ്ബാന്‍ഡ് ലോകത്തേയ്ക്ക് ജിയോ
റിലയന്‍സ് ജിയോ രാജ്യത്ത് കുറഞ്ഞ ചെലവില്‍ ഡിടിഎച്ച് സര്‍വ്വീസ് ലഭ്യമാക്കുന്നതുള്ള ശ്രമങ്ങള്‍ ആരംഭിച്ചെന്ന് വാര്‍ത്തകള്‍ പുറത്തുവന്നെങ്കിലും ജിയോ ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. മൊബൈല്‍ സേവനദാതാക്കള്‍ക്കിടയില്‍ തരംഗം സൃഷ്ടിച്ചതിന് പിന്നാലെയാണ് ബ്രോഡ്ബാന്‍ഡ് ലോകത്തേയ്ക്ക് പ്രവേശിക്കാനൊരുങ്ങുന്നത്.

ഡിടിഎച്ച് സേവനദാതാക്കള്‍ക്ക് തിരിച്ചടി
രാജ്യത്തെ ഡിടിഎച്ച് രംഗം കയ്യടക്കി വച്ചിട്ടുള്ള എയര്‍ടെല്‍ ഡിജിറ്റല്‍, ഡിഷ് ടിവി, ടാറ്റ സ്കൈ, വീഡിയോ കോണ്‍ ഡിടിഎച്ച് എന്നിവര്‍ക്കൊപ്പം പുതിയൊരു മത്സരത്തിന് തുടക്കം കുറിയ്ക്കാനാണ് ജിയോ ഒരുങ്ങുന്നത്.

രാജ്യത്ത് ഏറ്റവും വില കുറഞ്ഞ സേവനം
വിപണിയില്‍ നിലവിലുള്ള സേവന ദാതാക്കളെക്കാള്‍ കുറഞ്ഞ ചെലവില്‍ ഡിടിഎച്ച് സേവനം ലഭ്യമാക്കി ഈ രംഗത്ത് നിലയുറപ്പിക്കാനുള്ള നീക്കമാണ് ജിയോ നടത്തുന്നത്.

പ്ലാന്‍ റിലയന്‍സ് ജിയോയ്ക്കൊപ്പം
പ്രതിമാസം 185 രൂപ വരുന്ന പ്ലാനാണ് ജിയോ നല്കാന് പദ്ധതിയിടുന്നത്. മറ്റ് ഡിടിഎച്ച് സര്‍വ്വീസുകള്‍ 275 മുതല്‍ 300 വരെയുള്ള തുകയാണ് പ്രതിമാസം ഈടാക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനം നിലവില്‍ വന്നില്ലെങ്കിലും ഇവയ്ക്ക് ഈ നീക്കം തിരിച്ചടിയാവും.

റിലയന്‍സ് ജിയോ/ എയര്‍ടെല്‍
പ്രീപെയ്ഡ് ഡിടിഎച്ച് ഉപയോക്താക്കള്‍ക്ക് അത്യാകര്‍ഷകമായ ഓഫറുകളോടെയായിരുന്നു എയര്‍ടെല്‍ ഡിടിഎച്ച് വിപണിയിലെത്തിയത്. അടുത്തിടെയാണ് എയര്‍ടെല്‍ വി ഫൈബര്‍ ബ്രോഡ് ബാന്റ് അവതരിപ്പിച്ചത്. 100എംബിപിഎസ് സ്പീഡാണ് എയര്‍ടെല്‍ നല്‍കിവരുന്നുണ്ട്. ഇതിനൊപ്പം എയര്‍ടെല്‍ ഡിടിഎച്ച് ഉപയോക്താക്കള്‍ക്ക് 5 ജിബി അധിക ഡാറ്റയും കമ്പനി നല്കിവരുന്നു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications