കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയര്‍ടെല്ലിന് ഇതിലും വലിയ പണി സ്വപ്‌നങ്ങളില്‍ മാത്രം, ഡിടിഎച്ചില്‍ ജിയോ കൈ വയ്ക്കുന്നു

ടെലികോം രംഗത്ത് ചുവടുറപ്പിച്ചതിന് പിന്നാലെയാണ് കുറഞ്ഞ ചെലവില്‍ ഡിടിഎച്ച് ലഭ്യമാക്കാനുള്ള ജിയോയുടെ ശ്രമം

  • By Sandra
Google Oneindia Malayalam News

മുംബൈ: വിപണിയിലെത്തി രണ്ട് മാസത്തിനുള്ളില്‍ തന്നെ ജിയോ ചരിത്രം സൃഷ്ടിച്ചു കഴിഞ്ഞിരുന്നു. വിപണിയിലെ എതിരാളികള്‍ക്ക് ഉറക്കം നഷ്ടപ്പെടുത്തുന്ന നീക്കമാണ് ഒടുവില്‍ ജിയോയുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്. ടെലികോം രംഗത്ത് ചുവടുറപ്പിച്ചതിന് പിന്നാലെയാണ് കുറഞ്ഞ ചെലവില്‍ ഡിടിഎച്ച് ലഭ്യമാക്കാനുള്ള ജിയോയുടെ ശ്രമം.

ഡിടിച്ച് സേവന രംഗത്ത് അതികായകര്‍ക്ക് തിരിച്ചടി നല്‍കുന്നതാണ് ജിയോയുടെ ഡിടിഎച്ച് സേവന രംഗത്തേക്കുള്ള കടന്നുവരവ്. ജിയോ അവതരിപ്പിച്ച വെല്‍ക്കം ഓഫര്‍ അവസാനിക്കാനിരിക്കെ പുതിയ പദ്ധതികളുമായി ഉപയോക്താളുടെ മനസ്സില്‍ ഇടം നേടാനുള്ള ശ്രമവും ജിയോ നടത്തുന്നു.

ബ്രോഡ്ബാന്‍ഡ് ലോകത്തേയ്ക്ക് ജിയോ

ബ്രോഡ്ബാന്‍ഡ് ലോകത്തേയ്ക്ക് ജിയോ

റിലയന്‍സ് ജിയോ രാജ്യത്ത് കുറഞ്ഞ ചെലവില്‍ ഡിടിഎച്ച് സര്‍വ്വീസ് ലഭ്യമാക്കുന്നതുള്ള ശ്രമങ്ങള്‍ ആരംഭിച്ചെന്ന് വാര്‍ത്തകള്‍ പുറത്തുവന്നെങ്കിലും ജിയോ ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. മൊബൈല്‍ സേവനദാതാക്കള്‍ക്കിടയില്‍ തരംഗം സൃഷ്ടിച്ചതിന് പിന്നാലെയാണ് ബ്രോഡ്ബാന്‍ഡ് ലോകത്തേയ്ക്ക് പ്രവേശിക്കാനൊരുങ്ങുന്നത്.

ഡിടിഎച്ച് സേവനദാതാക്കള്‍ക്ക് തിരിച്ചടി

ഡിടിഎച്ച് സേവനദാതാക്കള്‍ക്ക് തിരിച്ചടി

രാജ്യത്തെ ഡിടിഎച്ച് രംഗം കയ്യടക്കി വച്ചിട്ടുള്ള എയര്‍ടെല്‍ ഡിജിറ്റല്‍, ഡിഷ് ടിവി, ടാറ്റ സ്‌കൈ, വീഡിയോ കോണ്‍ ഡിടിഎച്ച് എന്നിവര്‍ക്കൊപ്പം പുതിയൊരു മത്സരത്തിന് തുടക്കം കുറിയ്ക്കാനാണ് ജിയോ ഒരുങ്ങുന്നത്.

രാജ്യത്ത് ഏറ്റവും വില കുറഞ്ഞ സേവനം

രാജ്യത്ത് ഏറ്റവും വില കുറഞ്ഞ സേവനം

വിപണിയില്‍ നിലവിലുള്ള സേവന ദാതാക്കളെക്കാള്‍ കുറഞ്ഞ ചെലവില്‍ ഡിടിഎച്ച് സേവനം ലഭ്യമാക്കി ഈ രംഗത്ത് നിലയുറപ്പിക്കാനുള്ള നീക്കമാണ് ജിയോ നടത്തുന്നത്.

പ്ലാന്‍ റിലയന്‍സ് ജിയോയ്‌ക്കൊപ്പം

പ്ലാന്‍ റിലയന്‍സ് ജിയോയ്‌ക്കൊപ്പം

പ്രതിമാസം 185 രൂപ വരുന്ന പ്ലാനാണ് ജിയോ നല്‍കാന്‍ പദ്ധതിയിടുന്നത്. മറ്റ് ഡിടിഎച്ച് സര്‍വ്വീസുകള്‍ 275 മുതല്‍ 300 വരെയുള്ള തുകയാണ് പ്രതിമാസം ഈടാക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനം നിലവില്‍ വന്നില്ലെങ്കിലും ഇവയ്ക്ക് ഈ നീക്കം തിരിച്ചടിയാവും.

 റിലയന്‍സ് ജിയോ/ എയര്‍ടെല്‍

റിലയന്‍സ് ജിയോ/ എയര്‍ടെല്‍

പ്രീപെയ്ഡ് ഡിടിഎച്ച് ഉപയോക്താക്കള്‍ക്ക് അത്യാകര്‍ഷകമായ ഓഫറുകളോടെയായിരുന്നു എയര്‍ടെല്‍ ഡിടിഎച്ച് വിപണിയിലെത്തിയത്. അടുത്തിടെയാണ് എയര്‍ടെല്‍ വി ഫൈബര്‍ ബ്രോഡ് ബാന്റ് അവതരിപ്പിച്ചത്. 100എംബിപിഎസ് സ്പീഡാണ് എയര്‍ടെല്‍ നല്‍കിവരുന്നുണ്ട്. ഇതിനൊപ്പം എയര്‍ടെല്‍ ഡിടിഎച്ച് ഉപയോക്താക്കള്‍ക്ക് 5 ജിബി അധിക ഡാറ്റയും കമ്പനി നല്‍കിവരുന്നു.

English summary
After almost taking over the mobile market, Reliance Jio is now planning to hit the digital TV space.Read more at: http://www.gizbot.com/telecom/news/reliance-jio-launch-india-s-cheapest-dth-service-will-it-give-a-tough-036120.html
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X