കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിയോ ഫോണിന് വില കുറഞ്ഞു!! അണ്‍ലിമിറ്റഡ് വോയ്‌സ്‌കോളും ഡാറ്റയും 1000 രൂപയ്ക്ക്

ആയിരം രൂപയ്ക്ക് പുറത്തിറക്കുന്ന സ്മാര്‍ട്ട് ഫോണിനൊപ്പം അണ്‍ലിമിറ്റഡ് വോയ്‌സ്‌കോള്‍, വീഡിയോ കോള്‍, ഡാറ്റാ പ്ലാനുകള്‍ എന്നിവയാണ് ഉണ്ടാവുക

Google Oneindia Malayalam News

ദില്ലി: ജിയോയ്ക്ക് വേണ്ടി വില കുറഞ്ഞ പുതിയ ഫോണ്‍ പുറത്തിറക്കാനൊരുങ്ങി റിലയന്‍സിന്റെ ജിയോ ഇന്‍ഫോകോം. രാജ്യത്തെ കോടിക്കണക്കിന് ഉപയോക്താക്കളെ ആകര്‍ഷിക്കാനുള്ള റിലയന്‍സ് തന്ത്രത്തിന്റെ ഭാഗമാണിത്.

ആയിരം രൂപയ്ക്ക് പുറത്തിറക്കുന്ന സ്മാര്‍ട്ട് ഫോണിനൊപ്പം അണ്‍ലിമിറ്റഡ് വോയ്‌സ്‌കോള്‍, വീഡിയോ കോള്‍, ഡാറ്റാ പ്ലാനുകള്‍ എന്നിവയാണ് ഉണ്ടാവുക. കുറഞ്ഞ ചിലവില്‍ ഉപയോക്താക്കളിലേയ്ക്ക് ഫോണ്‍ എത്തിക്കുന്നതുവഴി കൂടുതല്‍ ഉപയോക്താക്കളെ കമ്പനിയ്ക്ക് ലഭിക്കുമെന്നും ഇതോടൊപ്പം കമ്പനി ലക്ഷ്യം വെയ്ക്കുന്നു.

വോള്‍ട്ട് സാങ്കേതിക വിദ്യ

വോള്‍ട്ട് സാങ്കേതിക വിദ്യ

വോള്‍ട്ട് സാങ്കേതിക വിദ്യ ഉപയോഗിച്ച് കോള്‍ ചെയ്യാനുള്ള സംവിധാനം ഇന്ത്യയില്‍ നല്‍കുന്ന ഏക ടെലികോം സേവനദാതാക്കള്‍ ജിയോയാണ്. സെപ്തംബര്‍ അഞ്ചുമുതല്‍ 250 കോടി ജനങ്ങളാണ് ജിയോയുടെ ഉപയോക്താക്കളായിട്ടുള്ളത്.

ജനുവരി മുതല്‍ ഫീച്ചര്‍ ഫോണുകള്‍

ജനുവരി മുതല്‍ ഫീച്ചര്‍ ഫോണുകള്‍

1000, 1500 രൂപയ്ക്ക് വിപണിയിലെത്തിക്കാവുന്ന രണ്ട് ഫീച്ചര്‍ ഫോണുകളാണ് റിലയന്‍സിന്റെ പരിഗണനയിലുള്ളത്. ഇന്‍ബില്‍ട്ടായി സൗജന്യ അണ്‍ലിമിറ്റഡ് വോയ്‌സ് കോളിംഗിനെ ആശ്രയിക്കുന്നവര്‍ക്കും ഇഷ്ടപ്പെടുന്നവര്‍ക്കും ഉള്ളതാണ് ജിയോ പുറത്തിറക്കാനിരിക്കുന്ന ഫീച്ചര്‍ ഫോണുകള്‍.

 വിപണിയില്‍

വിപണിയില്‍

1000 രൂപയ്ക്ക് വോള്‍ട്ട് സാങ്കേതിക വിദ്യയുള്ള ഫോണ്‍ ജിയോ പുറത്തിറക്കിയാല്‍ വിപണിയില്‍ ഫോണ്‍ മികച്ച പ്രതികരണമായിരിക്കും സൃഷ്ടിക്കുകയെന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍.

 പ്രമോഷണല്‍ ഓഫര്‍

പ്രമോഷണല്‍ ഓഫര്‍

റിലയന്‍സ് ജിയോ വിപണിയില്‍ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി റിലയന്‍സ് നല്‍കിവന്ന പ്രമോകഷണല്‍ ഓഫര്‍ ഡിസംബര്‍ 31ന് അവസാനിക്കാനിരിക്കെയാണ് പുതിയ ജിയോ ലൈഫ് സ്മാര്‍ട്ട്‌ഫോണുമായി ജിയോ രംഗപ്രവേശത്തിനൊരുങ്ങുന്നത്.

English summary
Reliance Jio to launch phones with unlimited voice, video calling starting at Rs 1,000
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X