ജിയോയില്‍ ധന്‍ ധനാ ധന്‍ ഓഫര്‍; പുതിയ ഓഫര്‍ 84 ദിവസത്തേയ്ക്ക്!! പഴയതിനേക്കാള്‍ കിടിലന്‍
ദില്ലി: പുതിയ താരിഫ് പ്ലാനുമായി റിലയന്‍സ് ജിയോ. ധന്‍ ധനാ ധന്‍ എന്നപേരിലുള്ള ഓഫര്‍ 309 രൂപ മുതലാണ് തുടങ്ങുന്നത്. പ്രതിദിനം ഒരു ജിബി വീതം മൂന്നുമാസത്തേയ്ക്കാണ് ഓഫര്‍. ഇതിന് പുറമേ അണ്‍ലിമിറ്റഡ് വോയ്‌സ് കോളും ലഭിക്കും. 84 ദിവസം നീണ്ടുനില്‍ക്കുന്ന ഓഫര്‍ പാക്കിന് 509 രൂപയാണ് ജിയോ നിശ്ചയിച്ചിട്ടുള്ളത്.
ജിയോ മെമ്പര്‍മാര്‍ക്ക് വേണ്ടി ജിയോ അവതരിപ്പിച്ചിട്ടുള്ള എക്‌സ്‌ക്ലുസീവ് ഓഫറാണ് ഇവര രണ്ടും. എന്നാല്‍ ജിയോയുടെ സമ്മര്‍ സര്‍പ്രൈസ് ലഭിയ്ക്കാന്‍ യോഗ്യതയുള്ളവര്‍ക്ക് ധന്‍ ധനാ ധന്‍ ഓഫര്‍ ലഭിക്കില്ല. പ്രൈം മെമ്പര്‍ഷിപ്പ് എടുക്കാത്തവര്‍ക്ക് പ്രതിദിനം ഒരു ജിബി വീതം ലഭിക്കുന്ന 408 രൂപയുടെ ഓഫറും 608 രൂപയുടെ പ്രതിദിനം രണ്ട് ജിബി ഡാറ്റ വീതം ലഭിക്കുന്ന ഓഫറുകുമാണ് ലഭിക്കുക. രണ്ട് ഓഫറുകളുടേയും കാലാവധി മൂന്നുമാസമാണ്. ട്രായ് നിര്‍ദേശത്തോടെ പിന്‍വലിച്ച സമ്മര്‍ സര്‍പ്രൈസ് ഓഫറിന് പകരമായാണ് ധന്‍ ധനാ ധന്‍ ഓഫര്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

ജിയോ പ്രൈം മെമ്പര്‍ഷിപ്പ് എടുത്തവര്‍ക്ക് 303 രൂപ റീച്ചാര്‍ജില്‍ മൂന്ന് മാസത്തേയ്ക്ക് സൗജന്യ വോയ്‌സ് കോളും ഡാറ്റാ ഓഫറും നല്‍കുന്നതായിരുന്നു സമ്മര്‍ സര്‍പ്രൈസ് ഓഫര്‍. ഇതിന് പുറമേ ജിയോ ആപ്പുകള്‍ ഉപയോഗിക്കുന്നതിനുള്ള അവസരവും ഇതോടൊപ്പം ലഭിക്കും. എന്നാല്‍ സമ്മര്‍ ഓഫര്‍ റദ്ദാക്കുന്നതിനുള്ള ട്രായ് നിര്‍ദേശം പുറത്തുവരുന്നതിന് മുമ്പ് ഓഫര്‍ ആക്ടിവേറ്റ് ചെയ്തവര്‍ക്ക് ഓഫര്‍ ലഭിക്കുമെന്നും കമ്പനി വ്യക്തമാക്കി.












Click it and Unblock the Notifications