റിലയന്‍സ് ജിയോ റീചാര്‍ജില്‍ ക്യാഷ് ബാക്ക് ഓഫറുമായി പേടിഎം: ഓഫര്‍ 300 രൂപ മുതലുള്ള റീചാര്‍ജ്ജില്‍!!
പേടിഎമ്മില്‍ നിന്ന് 300 രൂപയ്ക്കോ അതിന് മുകളിലുള്ള തുകയ്ക്കോ റീചാര്‍ജ്ജ് ചെയ്യുന്നവര്‍ക്കാണ് 76 രൂപയുടെ ക്യാഷ് ബാക്ക് ഓഫര്‍ ലഭിക്കുക
മുംബൈ: റിലയന്‍സ് ജിയോയ്ക്ക് ക്യാഷ്ബാക്ക് ഓഫറുമായി പേടിഎം. പേടിഎമ്മില്‍ നിന്ന് 300 രൂപയ്ക്കോ അതിന് മുകളിലുള്ള തുകയ്ക്കോ റീചാര്‍ജ്ജ് ചെയ്യുന്നവര്‍ക്കാണ് 76 രൂപയുടെ ക്യാഷ് ബാക്ക് ഓഫര്‍ ലഭിക്കുക. നമ്പര്‍ അനുസരിച്ച് തിരഞ്ഞെടുക്കപ്പെട്ട ഉപയോക്താക്കള്‍ക്ക് മാത്രമായിരിക്കും ഓഫര്‍ ലഭിക്കുക. ദില്ലി- എന്‍സിആര്‍ റീജിയണിലുള്ളവര്‍ക്ക് പ്രോമോ കോഡ് ഉപയോഗിച്ച് പേടിഎമ്മില്‍ നിന്ന് റീച്ചാര്‍ജ് ചെയ്താലാണ് ഓഫര്‍ ലഭിക്കുക.
പേടിഎം ആപ്പില്‍ നിന്ന് മൊബൈല്‍ പ്രീപെയ്ഡ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് റിലയന്‍സ് ജിയോ നമ്പര്‍ നല്‍കി പ്രൊസീഡ് ടു റീച്ചാര്‍ജ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുന്നതോടെ ആപ്പില്‍ പ്രോമോ കോഡ് തെളിഞ്ഞുവരും. തുടര്‍ന്ന് ഡണ്‍ ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ മതി. നിലവില്‍ പേടിഎം റിലയന്‍സ് ജിയോയുടെ പ്രമോ കോഡ് റീച്ചാര്‍ജ്ജിന്‍റെ ഭാഗമാക്കി മാറ്റിയിട്ടുണ്ട്.

റീച്ചാര്‍ജ് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ പേടിഎം അക്കൗണ്ടിലേയ്ക്ക് 76 രൂപ ക്രെഡിറ്റാവും. പേടിഎമ്മിന് പുറമേ 300 രൂപയ്ക്കോ അതിന് മുകളിലുള്ള തുകയ്ക്കോ ഫോണ്‍ പേ വഴി റീച്ചാര്‍ജ്ജ് ചെയ്യുന്നവര്‍ക്കും നേരത്തെ റിലയന്‍സ് ജിയോ 75 രൂപ ക്യാഷ് ബാക്ക് ഓഫര്‍ പ്രഖ്യാപിച്ചിരുന്നു. ജിയോയുടെ വെബ്സൈറ്റ് വഴിയോ മൈ ജിയോ ആപ്പ് വഴിയോ ഓഫര്‍ പരിശോധിച്ച ശേഷം റീച്ചാര്‍ജ്ജ് ചെയ്യാനുള്ള സൗകര്യവും ഉപയോക്താക്കള്‍ക്ക് ലഭ്യമാണ്. 19 രൂപ മുതല്‍ പ്രീപെയ്ഡ് ഓഫറുകളും 309 രൂപ മുതല്‍ പോസ്റ്റ് പെയ്ഡ് ഓഫറുകളുമാണ് ജിയോയ്ക്കുള്ളത്.
3രൂപ വരെയാണ് .
ജിയോ ഏറ്റവും ഒടുവില്‍ പുറത്തിറക്കിയ ധന്‍ ധനാ ധന്‍ ഓഫറുകള്‍ 349 രൂപയ്ക്കും 399 രൂപയ്ക്കുമാണ് ലഭ്യമാക്കുന്നത്. അധിക ഡാറ്റ കൂടുതല്‍ കാലയളവിലേയ്ക്ക് നല്‍കുന്നതിന് പിന്നാലെ അണ്‍ലിമിറ്റഡ് വോയ് കോളും ഓഫറിനൊപ്പമുണ്ട്.












Click it and Unblock the Notifications