Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിയോയ്ക്കും പേടിഎമ്മിനും പശ്ചാത്താപം!! മോദി വിവാദത്തില്‍ മാപ്പപേക്ഷയും, കാത്തിരിക്കുന്നത് പിഴ!!

ദില്ലി: പ്രധാനമന്ത്രിയുടെ സമ്മതമില്ലാതെ ചിത്രം പരസ്യത്തിന് വേണ്ടി ഉപയോഗിച്ച സംഭവത്തില്‍ മാപ്പപേക്ഷിച്ച് റിലയന്‍സ് ജിയോയും പേടിഎമ്മും. വെള്ളിയാഴ്ചയാണ് ഇരു കമ്പനികളും മാപ്പപേക്ഷിച്ച് രംഗത്തെത്തിയത്. അനുമതിയില്ലാതെ പ്രധാനമന്ത്രിയുടെ ചിത്രം ഉപയോഗിച്ച വിഷയത്തില്‍ കേന്ദ്രം ഇരു കമ്പനികള്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു.

1950ലെ പ്രിവന്‍ഷന്‍ ഓഫ് ഇംപ്രോപ്പര്‍ യൂസ് ആക്ട് പ്രകാരം പ്രസിഡന്റ് ഉള്‍പ്പെടെയുള്ള ഉന്നത വ്യക്തികളുടെ പേരുകള്‍ ചിത്രങ്ങള്‍, എംബ്ലങ്ങള്‍ എന്നിവയുടെ കസ്റ്റോഡിയന്‍ ഉപഭോക്തൃകാര്യ മന്ത്രാലയമാണ്. ഇത് പ്രകാരം വ്യാവസായിക ആവശ്യങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ പേര്, ചിത്രം എന്നിവ ഉപയോഗിക്കുന്നത് കര്‍ശനമായി വിലക്കിയിട്ടുണ്ട്.

paytm

നിയമം ലംഘിക്കുന്നവരില്‍ നിന്ന് പ്രധാനമന്ത്രിയുടെ പേരും ചിത്രങ്ങളും ഉപയോഗിച്ചതിന് പിഴ ഈടാക്കാനും വകുപ്പുണ്ട്. അനുമതിയില്ലാതെ പ്രധാനമന്ത്രിയുടെ ചിത്രവും പേരും ഉപയോഗിച്ചതിന് കമ്പനികളില്‍ നിന്ന് പിഴ ഈടാക്കുമെന്നും കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സെപ്തംബറില്‍ ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ച ജിയോ 4ജി സേവനത്തിന്റെ പ്രചരണാര്‍ത്ഥവും പേടിഎം നോട്ട് നിരോധനത്തെ തുടര്‍ന്ന് ഡിജിറ്റല്‍ പണമിടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റം ഭാഗമായാണ് പ്രധാനമന്ത്രിയുടെ ചിത്രത്തോടെ മുഴുവന്‍ പേജ് പരസ്യം നല്‍കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+