Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിയോ പ്രൈം മെമ്പര്‍ഷിപ്പില്‍ 50 കോടി പേരെന്ന് ജിയോ!! ശേഷിക്കുന്നത് മണിക്കൂറുകള്‍ മാത്രം

ദില്ലി: ഇന്ത്യയില്‍ അഞ്ച് കോടി ജനങ്ങള്‍ ജിയോ പ്രൈം മെമ്പര്‍ഷിപ്പ് എടുത്തതായി റിലയന്‍സ് ജിയോ. മാര്‍ച്ച് 31 ന് പ്രൈം മെമ്പര്‍ഷിപ്പിനുള്ള കാലാവധി അവസാനിക്കാനിരിക്കെയാണ് റിലയന്‍സ് പ്രഖ്യാപനം. പ്രതീക്ഷിച്ചതിനേക്കാള്‍ 50 ശതമാനം പേര്‍ അധികമായി പ്രൈം മെമ്പര്‍ഷിപ്പ് എടുത്തിട്ടുണ്ടെന്നാണ് റിലയന്‍സ് ജിയോ അലകാശപ്പെടുന്നത്. പ്രൈം മെമ്പര്‍ഷിപ്പ് ഏപ്രില്‍ 30വരെ നീട്ടിനല്‍കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും കമ്പനി ഇക്കാര്യത്തില്‍ പ്രതികരിച്ചിരുന്നില്ല.

മാര്‍ച്ച് 31 നുള്ളില്‍ 99 രൂപ റീചാര്‍ജ് ചെയ്ത് പ്രൈം മെമ്പര്‍ഷിപ്പ് എടുത്തവര്‍ക്ക് പ്രതിമാസം 303 രൂപയുടെ ഓഫറാണ് റിലയന്‍സ് ജിയോ പ്രഖ്യാപിച്ചിട്ടുള്ളത്. പ്രൈം മെമ്പര്‍ഷിപ്പ് എടുത്തവര്‍ക്ക് വിവിധി താരിഫ് പ്ലാനുകളിലുള്ള ഓഫറുകളും കമ്പനി നല്‍കിവരുന്നുണ്ട്. വോയ്‌സ് കോളുകളും ഡാറ്റാ പാക്കും ഉള്‍പ്പെട്ടതാണ് ജിയോ ഓഫര്‍. എന്നാല്‍ പ്രൈമില്‍ ലഭിക്കുന്ന ഡാറ്റാ പാക്കില്‍ മാത്രമാണ് നേരിയ വ്യത്യാസമുണ്ടാകുക. മാര്‍ച്ച് 31 ന് ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ അവസാനിരിക്കെയാണ് റിലയന്‍സ് ജിയോ പ്രൈമിന് കീഴിലുള്ള താരിഫ് പ്ലാനുകള്‍ പ്രഖ്യാപിച്ചത്.

jio-18

എന്നാല്‍ റിലയന്‍സിന്റെ താരിഫ് പ്ലാനുകള്‍ക്ക് സമാനമായി ഇന്ത്യന്‍ ടെലികോം വിപണിയിലെ ഭാരതി എയര്‍ടെല്ലും വോഡഫോണും ഉള്‍പ്പെടെ അത്യാകര്‍ഷക ഓഫറുകള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മറ്റ് കമ്പനികളുടെ ഓഫറുകള്‍ ജിയോ പ്രൈം മെമ്പര്‍ഷിപ്പിന് തിരിച്ചടിയായെന്നും ചില സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എത്രപേരാണ് റിലയന്‍സ് ജിയോയുടെ പ്രൈം മെമ്പര്‍ഷിപ്പ് ഓഫര്‍ എടുത്തുവെന്നത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിടുമെന്ന് ജിയോ അറിയിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+