കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും ഞെട്ടിച്ച് മുകേഷ് അംബാനി; ഉപഭോക്താക്കൾക്ക് നൽകിയത് വൻ ഓഫർ!

  • By Desk
Google Oneindia Malayalam News

ഉപഭോക്താക്കളെ ഞെട്ടിച്ച് വീണ്ടും ജിയോ. 2018 മാർച്ച് 31വരെ മാത്രമുണ്ടായിരുന്ന സമ്പൂർണ്ണ അംഗത്വ ഓഫര്‍ എല്ലാ ജിയോ പിആർഎഎംഎ അംഗങ്ങൾക്കും ഒരു വര്‍ഷം കൂടി നീട്ടി. നിലവിലെ പ്ലാന്‍ ഇവര്‍ പുതുക്കേണ്ട ആവശ്യം ഇതോടെ ഇല്ലാതാകും. അടുത്ത ഒരു വര്‍ഷത്തേക്ക് കൂടിയാണ് പിആർഎഎംഎ അംഗങ്ങൾക്ക് ഓഫര്‍ നീട്ടി നല്‍കിയിരിക്കുന്നത്.

ജിയോയുടെ പുതിയ തീരുമാ‍നത്തോടെ ഉപയോക്‍താക്കള്‍ക്ക് ആ‍കര്‍ഷകമായ നേട്ടങ്ങള്‍ ഇതോടെ സ്വന്തമാക്കാം. 550 ലൈവ് ചാനലുകള്‍, 6,000 സിനിമകള്‍, വീഡിയോകള്‍, ടെലിവിഷന്‍ സീരിയലുകള്‍, ഒരു കോടിയിലേറെ പാട്ടുകള്‍, 5,000 മാഗസിന്‍‌സ്, ന്യൂസ് പേപ്പറുകള്‍ എന്നിവയും ഇതോടെ ഉപയോക്‍താക്കള്‍ക്ക് അടുത്തെത്തും.

മുകേഷ് അംബാനിയുടെ പ്രഖ്യാപനം

മുകേഷ് അംബാനിയുടെ പ്രഖ്യാപനം

കഴിഞ്ഞ വര്‍ഷം 99 രൂപയ്ക്ക് ജിയോ പ്രൈമില്‍ അംഗത്വമെടുക്കുമ്പോള്‍ മുകേഷ് അംബാനി പറഞ്ഞത് ഈ ആനുകൂല്യം 2018 മാര്‍ച്ച് 31 വരെയെന്നാണ് എന്നാല്‍, എന്നാല്‍ മാര്‍ച്ച് 31 ന് ഇനി ഒരു ദിവസം മാത്രം ശേഷിക്കെയാണ് അടുത്ത പ്രഖ്യാപനവുമായി മുകേഷ് അംബാനി രംഗത്ത് എത്തിയത്.

ഉപഭോക്താക്കൾക്ക് സന്തോഷിക്കാം

ഉപഭോക്താക്കൾക്ക് സന്തോഷിക്കാം

പുതിയ ഓഫറുകള്‍ ലഭിക്കണമെങ്കില്‍ പ്രൈം മെമ്പര്‍ഷിപ്പ് അനിവാര്യമാണ്. പ്രൈം മെമ്പര്‍ഷിപ്പ് എടുക്കുന്നവര്‍ക്ക് മറ്റ് ഇന്റര്‍നെറ്റ് ദാതാക്കളെ അപേക്ഷിച്ച് 20 ശതമാനം താഴ്ന്ന നിരക്കില്‍ ഡാറ്റാ ഉപയോഗിക്കാം. ജിയോ മൂവീസ്, ജിയോ മ്യൂസിക്, ജിയോ ടിവി, ജിയോ ന്യൂസ് എന്നീ ആപ്പുകളെല്ലാം തന്നെ പ്രൈം ഉപഭേക്താക്കള്‍ക്ക് മാത്രമാണ് ലഭ്യമായിട്ടുള്ളത്. അതുകൊണ്ട് തന്നെ ഒരു വർഷത്തേക്ക് കൂടി കാലാവധി നീട്ടിയത് ഉപഭോക്താക്കൾക്ക് സന്തോഷം നൽകുന്ന ഒന്നാണ്.

കുറഞ്ഞ കാശിന് കൂടുതൽ ഡാറ്റ

കുറഞ്ഞ കാശിന് കൂടുതൽ ഡാറ്റ

അടുത്ത ആഴ്ച തന്നെ ജിയോ ബ്രോഡ്ബാൻഡ് സർവീസും ഉപഭോക്താക്കളിലേക്ക് എത്തുകയാണ്. ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം ഏപ്രിൽ ആദ്യ ആഴ്ചയിൽ തന്നെയുണ്ടാകുമെന്നാണ് റിലയൻസ് കമ്മ്യൂണിക്കേഷൻ വക്താവ് പറഞ്ഞത്. മറ്റ് കമ്പനികളെ അപേക്ഷിച്ച് കുറഞ്ഞ നിര്കിൽ കൂടുതൽ ഡാറ്റകൾ നൽകിയാണ് ജിയോ ഉപഭോക്താക്കളെ ആകർഷിച്ചത്. പിന്നീട് മറ്റ് കമ്പനികൾക്കും ജിയോയുടെ പിന്നാലെ പോകേണ്ടി വന്നു.

വീണ്ടും ഓഫർ പ്രതീക്ഷ...

വീണ്ടും ഓഫർ പ്രതീക്ഷ...


2019 മാർച്ച് 31 വരെ ഇനി പ്രൈം മെമ്പർഷിപ്പിൽ ഉപഭോക്താക്കൾക്ക് തുടരാം. നിലവിൽ 16.5 കോടിയാണ് ജിയോ വരിക്കാർ. മറ്റു ചില വൻ ഓഫറുകൾ അവതരിപ്പിച്ച് കൂടുതൽ വരിക്കാരെ ചേർക്കാനും ജിയോ നീക്കം നടത്തുന്നുണ്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. 2016 സെപ്തംബറിലാണ് റിലയൻസ് ജിയോ പ്രവർത്തനം ആരംഭിച്ചത്. സൗജന്യ ഡാറ്റയും അൺലിമിറ്റഡ് വോയ്സ് കോളുകളുമായിരുന്നു ജിയോയുടെ പ്രധാന ആകർഷണം. ഇതോടെ നിരവധി പേ‍ർ ജിയോ വരിക്കാരാവുകയായിരുന്നു. കണക്ഷന്‍ എടുക്കുന്നവര്‍ക്ക് പ്രൈം അംഗത്വം ഫ്രീ എന്നതായിരുന്നു ആദ്യ ഓഫര്‍. എന്നാല്‍ പിന്നീട് ഉപഭോക്താക്കള്‍ പണം നല്‍കേണ്ടി വന്നു.

English summary
Reliance Jio has extended its Prime membership benefits for another year. The service will be complimentary for existing Prime users, which means they will not have to pay any additional fee to continue using Prime programme benefits. Those who wish to join Reliance Jio’s Prime scheme can do so by paying Rs 99. New Jio Prime members can join on or after April 1. The company is also planning to bring new benefits under the Prime programme, details of which are unclear at this moment.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X