ജിയോ പ്രൈമില്‍ ഇങ്ങനെയും പ്ലാനുകള്‍; വര്‍ഷം മുഴുവന്‍ ഓഫര്‍ പെരുമഴ, ഒറ്റനോട്ടത്തില്‍
ദില്ലി: സെപ്തംബര്‍ ഇന്ത്യന്‍ ടെലികോം വിപണിയിലെത്തിയ റിലയന്‍സ് ജിയോ ഫെബ്രുവരിയിലാണ് ജിയോ പ്രൈം ഓഫറുകള്‍ പ്രഖ്യാപിച്ചത്. സെപ്തംബര്‍ ജിയോ നല്‍കിവരുന്ന അണ്‍ലിമിറ്റഡ് സൗജന്യ ഓഫറുകള്‍ മുതല്‍ മാര്‍ച്ച് 31ന് അവസാനിക്കാനിരിക്കെയാണ് ഓഫര്‍ സംബന്ധിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ജിയോ പ്രൈം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഏപ്രില്‍ ഒന്നുമുതലാണ് നിലവിലുള്ള ഉപയോക്താക്കള്‍ക്കും ജിയോ പ്രൈം ഓഫറുകള്‍ ലഭ്യമായിത്തുടങ്ങുക.
ജിയോയുടെ ഉപയോക്താക്കളുടെ എണ്ണം 100 മില്യണ്‍ കവിഞ്ഞതായും ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ 2018 മാര്‍ച്ച് 31 വരെ ലഭ്യമാകുമെന്നും അംബാനി വ്യക്താക്കിയിരുന്നു. പുതിയതായി അവതരിപ്പിച്ച ജിയോ പ്രൈമില്‍ അംഗത്വമെടുക്കുന്നതിന് മാര്‍ച്ച് ഒന്നിനും 31നും ഇടയില്‍ 99 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്യുകയും ഹാപ്പി ന്യൂ ഇയര്‍ ലഭിയ്ക്കണമെങ്കില്‍ പ്രതിമാസം 303 രൂപയ്ക്ക് റീചാര്‍ജ്ജ് ചെയ്യണമെന്നും പ്രഖ്യാപനത്തില്‍ അംബാനി വ്യക്തമാക്കിയിരുന്നു.

19 രൂപ ഡാറ്റയും വോയ്‌സ് കോളും
19 രൂപയുടെ റീചാര്‍ജ്ജില്‍ ജിയോ പ്രൈം അംഗങ്ങള്‍ക്ക് 200 എംബി 4ജി ഡാറ്റയാണ് ലഭിയ്ക്കുക. ഒരു ദിവസമാണ് ഓഫര്‍ കാലാവധി. ഇതിനൊപ്പം സൗജന്യ ലോക്കല്‍, എസ്ടിഡി കോളുകളും ലഭിയ്ക്കും, എസ്എംഎസുകളും ഇതിനൊപ്പം ലഭിയ്ക്കും. എന്നാല്‍ ജിയോ പ്രൈം അക്കൗണ്ടില്‍ അംഗങ്ങളല്ലാത്തവര്‍ക്ക് 19 രൂപയ്ക്ക് 100 എംബി 4ജി ഡാറ്റയും ലഭിയ്ക്കും. എന്നാല്‍ വോയ്‌സ്‌കോള്‍ ഓഫര്‍ സമാനമാണ്.

രൂപയ്ക്ക് 600 എംബി
49 രൂപയ്ക്ക് 600 എംബി 4ജി ഡാറ്റയാണ് മൂന്ന് ദിവസത്തേയ്ക്ക് ലഭിയ്ക്കുക. ഇതിനൊപ്പം സൗജന്യ ലോക്കല്‍, എസ്ടിഡി കോളുകളും ലഭിയ്ക്കും, എസ്എംഎസുകളും ലഭിയ്ക്കും. ജിയോ പ്രൈം അംഗങ്ങള്‍ അല്ലാത്തവര്‍ക്ക് മൂന്ന് ദിവസത്തെ കാലാവധിയില്‍ 300 എംബി ഡാറ്റയും സൗജന്യ ലോക്കല്‍, എസ്ടിഡി കോളുകളുമാണ് ലഭിയ്ക്കുക.

പ്രൈമില്‍ 96 രൂപയ്ക്ക് ഏഴ് ജിബി
96 രൂപയുടെ ഓഫര്‍ ആക്ടിവേറ്റ് ചെയ്യുന്ന ജിയോ പ്രൈം അംഗങ്ങള്‍ക്ക് 4ജി സ്പീഡില്‍ ഏഴ് ജിബി ഡാറ്റാണ് ലഭിയ്ക്കുക. ഏഴ് ദിവസത്തെ കാലാവധിയാണ് ഓഫറിനുള്ളത്. വോയ്‌സ് കോള്‍ എല്ലാ ഓഫറുകളിലും സമാനമാണ്. ജിയോ പ്രൈം ഓഫറില്‍ 6ജിബി ഡാറ്റയാണ് ലഭിക്കുക.

149 രൂപയ്ക്ക് 2 ജിബി
149 രൂപയുടെ പ്ലാനില്‍ 28 ദിവസത്തേയ്ക്ക് 2ജിബി 4ജി ഡാറ്റയാണ് ജിയോ ഉപയോക്താക്കള്‍ക്ക് ലഭിയ്ക്കുക. സൗജന്യ വോയ്‌സ് കോളിന് പുറമേ 100 എസ്എംഎസുകളും ലഭ്യമാകും.

303 രൂപയ്ക്ക് 28ജിബി
303 രൂപയുടെ പ്ലാനില്‍ പ്രൈം ഉപയോക്താക്കള്‍ക്ക് 28 ജിബി ഡാറ്റയാണ് 28 ദിവസത്തേയ്ക്ക് ലഭിക്കുക. 128കെബി സ്പീഡില്‍ പ്രതിദിനം ഒരു ജിബി വീതമാണ് ലഭിക്കുക. വോയ്‌സ് കോളുകളും എസ്എംഎസുകളും സമാനമാണ്. എന്നാല്‍ പ്രൈമില്‍ അംഗങ്ങളല്ലാത്തവര്‍ക്ക് 2.5 ജിബി ഡാറ്റയും സമാന വോയ്‌സ്, എസ്എംഎസ് ഓഫറുകളും ഉപയോഗിക്കാം.

499 രൂപ
56 ജിബി 4ജി ഡാറ്റയാണ് 499 രൂപയുടെ 28 ദിവസം നീണ്ടുനില്‍ക്കുന്ന പ്ലാനില്‍ ലഭിക്കുക. പ്രൈമില്‍ അംഗങ്ങളല്ലാത്തവര്‍ക്ക് 5 ജിബി ഡാറ്റയാണ് ഇക്കാലയളവിനുള്ളില്‍ ലഭ്യമാകുക. വോയ്‌സ്, എസ്എംഎസ് ഓഫറുകള്‍ സമാനമാണ്.

999 രൂപയ്ക്ക് 60 ജിബി
60 ദിവസത്തേയ്ക്ക് ജിയോ പ്രൈം അംഗങ്ങള്‍ക്ക് 60 ജിബി 4ജി ഡാറ്റ ലഭിക്കുന്നതാണ് ഈ പ്ലാന്‍. ജിയോ പ്രൈം അംഗങ്ങളല്ലാത്തവര്‍ക്ക് 12.5 ജിബി ഡാറ്റയും വോയ്‌സ് കോള്‍ ഓഫറുകളും ഉപയോഗിക്കാന്‍ കഴിയും.

1999 രൂപയ്ക്ക് 125 ജിബി
90 ദിവസത്തേയ്ക്ക് 125 ജിബിയാണ് 1999 രൂപയ്ക്ക് പ്രൈം അംഗങ്ങള്‍ക്ക് ലഭിയ്ക്കുക. എന്നാല്‍ പ്രൈമില്‍ അംഗത്വമില്ലാത്തവര്‍ക്ക് 30 ദിവസത്തേയ്ക്ക് 30 ജിബിയാണ് ലഭിക്കുക.

4999 രൂപ, 350 ജിബി 4ജി ഡാറ്റ
4999 രൂപയ്ക്ക് 350 ജിബി 4ജി ഡാറ്റയാണ് 180 ദിവസത്തേയ്ക്ക് ലഭിക്കുക. പ്രൈം അംഗങ്ങളല്ലാത്ത ജിയോ ഉപയോക്താക്കള്‍ക്ക് 30 ദിവസത്തേയ്ക്ക് 100 ജിബി ഡാറ്റയാണ് ഓഫറില്‍ ലഭ്യമാകുക.

9999 രൂപയ്ക്ക് 750 ജിബി
360 ദിവസം നീണ്ടുനില്‍ക്കുന്ന ഓഫറില്‍ 750 ജിബി ഡാറ്റയാണ് ജിയോ പ്രൈം അംഗങ്ങള്‍ക്ക് ലഭിക്കുക. പ്രൈം അംഗത്വമില്ലാത്തവര്‍ക്ക് 30 ദിവസത്തേയ്ക്ക് 200 ജിബി ഡാറ്റയാണ് ലഭിക്കുക.












Click it and Unblock the Notifications