കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിയോ ഉണ്ടോ സൂക്ഷിച്ചോളൂ, വോയ്‌സ് കോള്‍ പരിധി 30 മിനിറ്റാക്കി കുറയ്ക്കുന്നു!

ഓരോ കോളും 30 മിനിറ്റായി പരിമിതപ്പെടുത്താനുള്ള നീക്കം കമ്പനി നടത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

Google Oneindia Malayalam News

മുംബൈ: റിലയന്‍സ് ഇന്‍ഫോകോമിന്റെ റിലയന്‍സ് ജിയോ ഔദ്യോഗികമായി ആരംഭിക്കുന്നതിന് മുമ്പുതന്നെ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. എന്നാല്‍ ഒടുവില്‍ പുറത്തുവരുന്ന വാര്‍ത്ത ഉപയോക്താക്കള്‍ക്ക് തിരിച്ചടിയാവുന്നതാണ്. ജിയോ നല്‍കിവരുന്ന അണ്‍ലിമിറ്റഡ് വോയ്‌സ്‌കോള്‍ ഓഫറിലെ ഓരോ കോളും 30 മിനിറ്റായി പരിമിതപ്പെടുത്താനുള്ള നീക്കം കമ്പനി നടത്തുന്നതായാണ് ഒടുവില്‍ പുറത്തുവന്നിട്ടുള്ള റിപ്പോര്‍ട്ടുകള്‍.

ജിയോയുടെ വോയ്‌സ് കോളിന് പുറമേ വോയ്‌സ് ആപ്പിലും ഇതേ പ്രശ്‌നമുള്ളതായി ഉപയോക്താക്കളില്‍ നിന്ന് പരാതി ഉയരുന്നുണ്ട്. ഡിസംബര്‍ 30ഒാേടെ അവസാനിക്കുന്ന വെല്‍ക്കം ഓഫര്‍ മാര്‍ച്ച് വരെ നീട്ടുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നുവെങ്കിലും ഇത് കമ്പനി സ്ഥിരീകരിച്ചിട്ടില്ല. ഈ ഘട്ടത്തിലാണ് ജിയോയെക്കുറിച്ച് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

ഒരു കോള്‍ 30 മിനിറ്റ് മാത്രം

ഒരു കോള്‍ 30 മിനിറ്റ് മാത്രം

മാക് ടെക് ബ്ലോഗിലാണ് ജിയോ അണ്‍ലമിറ്റഡ് വോയ്‌സ് കോളുകള്‍ 30 മിനിറ്റായി പരിമിതപ്പെടുത്തുവെന്ന് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ഓരോ കോളുകളേയും ദൈര്‍ഘ്യം ഇതോടെ 30 മിനിറ്റായി കുറയുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ജിയോയുടെ സ്ഥിരീകരണമില്ല

ജിയോയുടെ സ്ഥിരീകരണമില്ല

ജിയോയില്‍ നിന്ന് ഐഡിയ ഉള്‍പ്പെടെയുള്ള കണക്ഷനുള്ള ഫോണിലേക്ക് വിളിക്കുമ്പോള്‍ ഈ പ്രശ്‌നമുള്ളതായി ജിയോ ഉപയോക്താക്കള്‍ പരാതി ഉന്നയിച്ചിരുന്നു. എന്നാല്‍ ഈ പ്രശ്‌നത്തെക്കുറിച്ച് കമ്പനിയില്‍ നിന്ന് ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.

 ഉപയോക്താക്കള്‍ക്ക് തിരിച്ചടി

ഉപയോക്താക്കള്‍ക്ക് തിരിച്ചടി

രാജ്യത്തെ മിക്ക ജിയോ ഉപയോക്താക്കളും ഈ പ്രശ്‌നം ചൂണ്ടിക്കാണിച്ച് സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാല്‍ ജിയോയില്‍ പ്രശ്‌നം മൂലമാണോ ഈ പ്രശ്‌നമെന്ന കാര്യത്തിലും സ്ഥിരീകരണമില്ല.

 വെല്‍ക്കം ഓഫര്‍

വെല്‍ക്കം ഓഫര്‍

സെപ്തബറില്‍ റിലയന്‍സ് ജിയോ ഔദ്യോഗികമായി ആരംഭിക്കുന്നതിന് മുന്നോടിയായി അവതരിപ്പിച്ച വെല്‍ക്കം ഓഫറിലെ വാഗ്ദാനങ്ങളാണ് കമ്പനി ലംഘിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നതോടെ ഉണ്ടാകുന്ന സ്ഥിതി. മൂന്ന് മാസത്തേക്ക് അണ്‍ലിമിറ്റഡ് വോയ്‌സ്‌കോള്‍, ഡാറ്റാ ഓഫറുകളാണ് കമ്പനി നല്‍കിവരുന്നത്.

English summary
The report first came from MakTechBlog, where the writer claims that the Jio is limiting the calls to just 30 minutes per calls. The blog further says that he tested the issue by calling from Jio to Idea Cellular and vice versa and all the time, the result was the same.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X