കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിയോ ഹാപ്പി ന്യൂയര്‍ ഓഫര്‍ ത്രിശങ്കുവില്‍!! ട്രായ് കൊടുത്തത് പണിയോ

ജിയോ ഓഫര്‍ നീട്ടി നല്‍കിയതിന് ട്രായ് വിശദീകരണം ആവശ്യപ്പെട്ടു

Google Oneindia Malayalam News

ദില്ലി: റിലയന്‍സ് ജിയോ പ്രമോഷണല്‍ ഓഫര്‍ നീട്ടിനല്‍കുന്നതിന് വിശദീകരണം ആവശ്യപ്പെട്ട് ട്രായ്. 90 ദിവസം നീണ്ടുനില്‍ക്കുന്ന ഓഫര്‍ നീട്ടിനല്‍കുക വഴി ട്രായിയുടെ മാനദണ്ഡങ്ങള്‍ റിലയന്‍സ് ജിയോ ലംഘിച്ചുവെന്ന് വ്യക്തമാക്കിയ ട്രായ് ഓഫര്‍ നീട്ടി നല്‍കിയതിനുള്ള വിശദീകരണം ആവശ്യപ്പെട്ടു.

സെപ്തംബറില്‍ ഇന്ത്യയില്‍ ഔദ്യോഗികമായി പ്രവര്‍ത്തനമാരംഭിച്ച റിലയന്‍സ് ജിയോ നല്‍കിവരുന്ന അണ്‍ലിമിറ്റഡ് ഓഫറുകള്‍ക്കെതിരെ ടെലികോം കമ്പനികളായ ഭാരതി എയര്‍ടെല്‍, ഐഡിയ സെല്ലുലാര്‍, വോഡഫോണ്‍ എന്നീ ടെലികോം കമ്പനികള്‍ ട്രായിയെ സമീപിച്ചിരുന്നു. എന്നാല്‍ എയര്‍ടെല്ലിന്റെ പരാതിയിലാണ് ട്രായ് വിശദീകരണം ആവശ്യപ്പെട്ടത്.

വെല്‍ക്കം ഓഫര്‍

വെല്‍ക്കം ഓഫര്‍

വെല്‍ക്കം ഓഫര്‍ നീട്ടി നല്‍കിയതിന് വിശദീകരണം ആവശ്യപ്പെട്ട് ഡിസംബര്‍ 20നാണ് ട്രായ് റിലയന്‍സ് ജിയോയ്ക്ക് കത്തയച്ചത്. വെല്‍ക്കം ഓഫര്‍ ഡിസംബര്‍ 30ന് അവസാനിക്കാനിരിക്കെയാണ് റിലയന്‍സ് ഓഫര്‍ അപ്‌ഡേറ്റ് ചെയ്തതായി പ്രഖ്യാപിച്ചത്.

ഡാറ്റ ഓഫറുകള്‍

ഡാറ്റ ഓഫറുകള്‍

പുതിയ ഉപയോക്താക്കള്‍ക്കും നിലവിലുള്ള ഉപയോക്താക്കള്‍ക്കുമായി നിബന്ധനകളോടെ അണ്‍ലിമിറ്റഡ് വോയ്‌സ് കോള്‍, ഡാറ്റ ഓഫറുകള്‍ പ്രഖ്യാപിച്ചത്. ഹാപ്പി ന്യൂയര്‍ ഓഫറെന്നാണ് ട്രായി പുതുക്കിയ ഓഫറിന് പേരിട്ടിരിക്കുന്നത്.

റിലയന്‍സ് ജിയോ

റിലയന്‍സ് ജിയോ

റിലയന്‍സ് ജിയോ സെപ്തംബര്‍ മുതല്‍ നല്‍കിവരുന്ന വെല്‍ക്കം ഓഫര്‍ പുതിയ ഓഫറെന്ന നിലയില്‍ അവതരിപ്പിക്കുകയായിരുന്നുവെന്നാണ് ട്രായ് ചൂണ്ടിക്കാണിക്കുന്നത്. ഡാറ്റ ഓഫറില്‍ ചെറിയ മാറ്റം മാത്രമാണ് പുതിയ ഓഫറില്‍ വരുത്തിയിട്ടുള്ളതെന്നും ട്രായ് പറയുന്നു.

 ട്രായ്

ട്രായ്

ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം സേവന ദാതാക്കളായ ഭാരതി എയര്‍ടെല്ലിന്റെ പരാതിയിലാണ് ട്രായ് വിശദീകരണം ആവശ്യപ്പെട്ടിട്ടുള്ളത്.

ദിവസങ്ങള്‍ മാത്രം

ദിവസങ്ങള്‍ മാത്രം

ഓഫര്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ജിയോ നല്‍കുന്ന വിശദീകരണം തൃപ്തികരമല്ലെങ്കില്‍ ഹാപ്പി ന്യൂയര്‍ ഓഫറിന് ട്രായ് വിലങ്ങിടുമെന്നതില്‍ സംശയമില്ല. വെല്‍ക്കം ഓഫര്‍ ഡിസംബര്‍ 31 വരെ മാത്രമാക്കി ട്രായി പരിമിതപ്പെടുത്തിയേക്കുമെന്നും സൂചനയുണ്ട്.

English summary
Telecom Regulatory Authority of India (Trai) has asked Reliance Jio Infocomm to explain why extension of its free data and voice offer should not be seen as violation of norms that limit promotional offers to 90 days.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X