ജിയോയുടെ സമ്മര്‍ സര്‍പ്രൈസ് ഓഫറിലേക്ക് വരിക്കാരുടെ എണ്ണം കൂടുന്നു, എതിരാളികള്‍ക്ക് വെല്ലുവിളി!!
ടെലികോം മേഖലയില്‍ ഞെട്ടിക്കുന്ന ഓഫറുമായി എത്തിയ ജിയോയുടെ പ്രൈം ടൈം ഓഫറിലേക്ക് മാറിയവരുടെ എണ്ണം ചെറുതൊന്നുമല്ല. 72 ദശലക്ഷം പേരാണ് ജിയോയുടെ പ്രൈം ടൈം മെമ്പര്‍ഷിപ്പിലേക്ക് മാറിയത്.
ദില്ലി: ടെലികോം മേഖലയില്‍ ഞെട്ടിക്കുന്ന ഓഫറുമായി എത്തിയ ജിയോയുടെ പ്രൈം ടൈം ഓഫറിലേക്ക് മാറിയവരുടെ എണ്ണം ചെറുതൊന്നുമല്ല. 72 ദശലക്ഷം പേരാണ് ജിയോയുടെ പ്രൈം ടൈം മെമ്പര്‍ഷിപ്പിലേക്ക് മാറിയത്. ഏപ്രില്‍ 15 വരെയാണ് ജിയോയുടെ പ്രൈം ടൈം ഓഫര്‍ എടുക്കാനുള്ള അവസാന തിയതി. എന്നാല്‍ റിലയന്‍സ് സര്‍പ്രൈസ് ഓഫര്‍ ജൂണിലേക്ക് നീട്ടിയാല്‍ കൂടുതല്‍ വരിക്കാരെ നേടാന്‍ സഹായിക്കുമെന്ന് കെയര്‍ റെറ്റിങിന്റെ കണ്ടെത്തല്‍.
ജിയോ ഓഫറിന്റെ സര്‍പ്രൈസ് ഓഫര്‍ കാലാവധി നീട്ടിയത് ടെലികോം മേഖലയിലെ വമ്പന്മാരായ എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയയ്ക്ക് വെല്ലുവിളിയുയരുന്നതായി റിപ്പോര്‍ട്ട്. ഏപ്രില്‍ ഒന്ന് വരെയായിരുന്നു ജിയോയുടെ അണ്‍ലിമിറ്റഡ് ഓഫറുകള്‍ പ്രഖ്യാപിച്ചത്. എന്നാല്‍ കാലാവധി വീണ്ടും നീട്ടിയതാണിപ്പോള്‍ ടെലികോം മേഖലിയെ മറ്റ് വമ്പന്മാര്‍ക്ക് പണിയായത്. അതോടെ ടെലികോം മേഖലയില്‍ മത്സരവും തുടങ്ങി.

മാര്‍ച്ച് 31ന്
ജിയോ ഓഫറിന്റെ അവസാന തീയതിയായി പ്രഖ്യപിച്ച മാര്‍ച്ച് 31നാണ് മുകേഷ് അംബാനി റിലയന്‍സ് ജിയോ 72 ദശലക്ഷം പേര്‍ ജിയോയുടെ പ്രം ടൈം ഓഫര്‍ എടുത്തു കഴിഞ്ഞതായും പറഞ്ഞിരുന്നു.

2016 സെപ്തംബര്‍
2016 സെപ്തംബറിലാണ് ടെലിംകോം മേഖലയെ ഞെട്ടിച്ചുകൊണ്ട് പുതിയ ഓഫറുമായി എത്തിയത്. മൂന്ന് മാസത്തേക്ക് വെല്‍കം ഓഫര്‍ എന്ന പേരിലായിരുന്നു ഓഫര്‍ പ്രഖ്യാപിച്ചത്. പിന്നീട് ഓഫര്‍ കാലവധി നീട്ടി മാര്‍ച്ച് 31ലേക്ക് മാറ്റി.

പുതിയ പേരില്‍
സമ്മര്‍ സര്‍പ്രൈസ് എന്ന പേരിലാണ് ജിയോയുടെ പുതിയ ഓഫറിന്റെ പ്രഖ്യാപനം. ജിയോ മെമ്പര്‍മാര്‍ക്കുള്ള സര്‍പ്രൈസുകളില്‍ ആദ്യത്തേതാണിതെന്നും അംബാനി നേരത്തെ വ്യക്തമാക്കിയിരുന്നു.

മെമ്പറാകുമ്പോള്‍
ജിയോയുടെ പ്രൈം മെമ്പറാകുമ്പോള്‍ ഏപ്രില്‍ 15ന് മുമ്പ് 303 രൂപയുടെ അതിന് മുകളിലേക്കോ റീചാര്‍ജ് ചെയ്താല്‍ ജൂലൈ വരെ സൗജന്യ ഓഫര്‍ ലഭിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. ജൂലൈയ്ക്ക് ശേഷമാണ് ഉപഭോക്താവിന് തെരഞ്ഞെടുത്ത താരീഫിലെ സര്‍വ്വീസ് ലഭിച്ച് തുടങ്ങുക.












Click it and Unblock the Notifications