കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അങ്ങനെ 'ജിയോ' എത്തി കേട്ടോ... പണി കിട്ടാതിരിക്കാന്‍ അത്യാവശ്യം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

Google Oneindia Malayalam News

അങ്ങനെ റിലയന്‍സ് ജിയോ സിം കാര്‍ഡ് ഇന്ന്(സെപ്തംബര്‍ 5) മുതല്‍ എല്ലാവര്‍ക്കും ലഭിക്കുകയാണ്. ഇന്ത്യന്‍ ടെലിക്കോം ചരിത്രത്തില്‍ തന്നെ രേഖപ്പെടുത്തപ്പെട്ടേക്കാവുന്ന ഒരു ദിനമാണിത്. കാരണം. മൂന്ന് മാസത്തേക്ക് വോയ്‌സ് കോളും 4ജി ഡാറ്റയും പൂര്‍ണമായും സൗജന്യമായാണ് ജിയോ നല്‍കുന്നത്.

Read Also: ജിയോ തരുന്നത് 'ഫ്രീ' അല്ല മക്കളേ... മുട്ടന്‍ പണിയാണ് !!! സത്യം അറിഞ്ഞാല്‍ ഞെട്ടിപ്പോകുംRead Also: ജിയോ തരുന്നത് 'ഫ്രീ' അല്ല മക്കളേ... മുട്ടന്‍ പണിയാണ് !!! സത്യം അറിഞ്ഞാല്‍ ഞെട്ടിപ്പോകും

2017 ജനുവരി ഒന്ന് മുതല്‍ ഡാറ്റയ്ക്ക് മാത്രം പണം നല്‍കിയാല്‍ മതി. വോയ്‌സ് കോളുകള്‍ അപ്പോഴും സൗജന്യമായിരിക്കും. ഡാറ്റയുടെ കാര്യത്തില്‍ മുകേഷ് അംബാനി പറഞ്ഞ കണക്കും ജിയോയുടെ പ്രസിദ്ധീകരിക്കപ്പെട്ട താരിഫും തമ്മില്‍ അല്‍പസ്വല്‍പം വ്യത്യാസമൊക്കെ ഉണ്ടെങ്കിലും സംഗതി ആളുകള്‍ക്ക് വലിയ നഷ്ടം ഉണ്ടാക്കില്ല.

Read Also: എന്തിനാണ് ജിയോ അണ്‍ലിമിറ്റഡ് ഫ്രീ കൊടുക്കുന്നത്? ഉപഭോക്താക്കള്‍ ഗിനിപ്പന്നികളെ പോലെയോ?Read Also: എന്തിനാണ് ജിയോ അണ്‍ലിമിറ്റഡ് ഫ്രീ കൊടുക്കുന്നത്? ഉപഭോക്താക്കള്‍ ഗിനിപ്പന്നികളെ പോലെയോ?

പരീക്ഷണാര്‍ത്ഥമെങ്കിലും ജിയോയുടെ സിംകാര്‍ഡ് എടുക്കാന്‍ ആഗ്രഹിക്കുന്നവരായിരിക്കും എല്ലാവരും. അതിനിപ്പോള്‍ 4ജി ഫോണ്‍ ഇല്ലെങ്കില്‍ ജിയോയുടെ ലൈഫ് ഫോണ്‍ വാങ്ങാന്‍ മടിക്കാത്തവരും ഉണ്ടാകും. ജിയോ സിം എടുക്കുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം....

ഫോണ്‍ 4ജി

ഫോണ്‍ 4ജി

ജിയോ സിം എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം പരിശോധിക്കേണ്ടത്, തങ്ങളുടെ കൈവശം ഉള്ള സ്മാര്‍ട്ട് ഫോണ്‍ 4ജി ഉള്ളത് തന്നെ അല്ലേ എന്നതാണ്. അല്ലെങ്കില്‍ നിങ്ങള്‍ക്ക് ജിയോയുടെ 2ജി സേവനം മാത്രമേ ലഭിക്കൂ.

4ജി ഫോണ്‍ മാത്രം പോര

4ജി ഫോണ്‍ മാത്രം പോര

ഒരു 4ജി ഫോണ്‍ ഉള്ളതുകൊണ്ട് മാത്രം നിങ്ങള്‍ക്ക് ജിയോയുടെ എല്ലാ സൗകര്യങ്ങളും ഉപയോഗിക്കാന്‍ പറ്റില്ല. വോള്‍ട്ടെ(VoLTE) സൗകര്യമുള്ള 4ജി ഫോണുകള്‍ തന്നെ വേണം. അല്ലെങ്കില്‍ നിങ്ങള്‍ക്ക് ഫ്രീ വോയ്സ് കോള്‍ സേവനം ഉപയോഗിക്കാന്‍ കഴിയില്ല.

ഏതൊക്കെ ഫോണുകള്‍

ഏതൊക്കെ ഫോണുകള്‍

ജിയോയുടെ കൂടെ തന്നെ പുറത്തിറക്കിയ ലൈഫ് ഫോണുകളില്‍ എല്ലാ സേവനങ്ങളും ലഭിക്കും. പിന്നെ സാംസങ്, എല്‍ജി, മൈക്രോമാക്‌സ്, യു ഫോണ്‍, അസൂസ്, ജിയോണീ, കാര്‍ബണ്‍, ലാവ, സോളോ, പാനസോണിക്, ടിസിഎല്‍, അല്‍കാടെല്‍, സോണി, വീഡിയോകോണ്‍, സാന്‍സുയി, എച്ച്ടിസി, വിവോ, ഇന്‍ടെക്‌സ് തുടങ്ങിയവയുടെ പ്രത്യേക മോഡലുകളില്‍ ജിയോ ഉപയോഗിക്കാം.

സിംകാര്‍ഡ്

സിംകാര്‍ഡ്

എവിടെ നിന്നാണ് റിലയനന്‍സ് ജിയോ സിം കാര്‍ഡ് ലഭിക്കുക എന്നത് പ്രത്യേകം ഓര്‍ക്കണം. റിലയന്‍സ് സ്‌റ്റോറുകളിലും അംഗീകൃത ഷോപ്പുകളിലും സിംകാര്‍ഡ് ലഭിക്കും. ആധാര്‍കാര്‍ഡ് കൈവശം വക്കുന്നതാണ് ഉചിതം. ഇ കെവൈസി നടപടികള്‍ അവിടെ നിന്ന് തന്നെ ചെയ്ത് തീര്‍ക്കാം.

നമ്പര്‍ പോര്‍ട്ട്

നമ്പര്‍ പോര്‍ട്ട്

നിങ്ങള്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന നമ്പര്‍ തന്നെ റിലയന്‍സ് ജിയോയിലേക്ക് പോര്‍ട്ട് ചെയ്യണോ? അതിനും വഴിയുണ്ട്. സാധാരണ ചെയ്യുന്നതുപോലെ തന്നെ പോര്‍ട്ട് മെസേജ് അയക്കുക. ലഭിക്കുന്ന പോര്‍ട്ടിങ് കോഡുമായി ഒരു റിലയന്‍സ് സ്‌റ്റോറിനെ സമീപ്പിക്കുക. പോര്‍ട്ട് ഫോം പൂരിപ്പിച്ച് നല്‍കുക. പഴയ നമ്പറില്‍ പുതിയ ജിയോ സിം നിങ്ങള്‍ക്ക് ലഭിക്കും.

സൂക്ഷിക്കണം

സൂക്ഷിക്കണം

മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി ഉള്ളതുകൊണ്ട് ഇപ്പോള്‍ തന്നെ നമ്പര്‍ ജിയോയിലേക്ക് മാറ്റിയേക്കാം എന്ന് കരുതുന്നവരുണ്ടാകും. അത് അത്രത്തോളം ഫലപ്രദമാകില്ലെന്നാണ് സൂചന. ജിയോ ഇപ്പോഴും ട്രയല്‍ റണ്ണില്‍ തന്നെയാണ്.

പ്ലാനുകള്‍

പ്ലാനുകള്‍

ഇപ്പോള്‍ പ്ലാനുകളെ കുറിച്ച് ചിന്തിക്കുകയേ വേണ്ട. ഡിസംബര്‍ 31 വരെ ഡാറ്റയും വോയ്‌സ് കോളും പൂര്‍ണമായും സൗജന്യവും അണ്‍ലിമിറ്റഡും ആയിരിക്കും.

ആക്രാന്തം

ആക്രാന്തം

ഫ്രീ ആണെന്ന് കരുതി ഡാറ്റയുടെ കാര്യത്തില്‍ ആക്രാന്തം കാണിക്കരുത്. കാരണം ഒരു ദിവസം നിങ്ങള്‍ക്ക് സൗജന്യമായി ഉപയോഗിക്കാവുന്ന 4ജി ഡാറ്റയ്ക്ക് പരിധിയുണ്ട്. 4ജിബി വരെ മാത്രം. അത് കഴിഞ്ഞാല്‍ 128 കെബിപിഎസ് വേഗം മാത്രമേ ഉണ്ടാകൂ.

ഫ്രീ കിട്ടണമെങ്കില്‍

ഫ്രീ കിട്ടണമെങ്കില്‍

സൗജന്യം സേവനം ലഭിക്കണമെങ്കില്‍ ആദ്യം ചെയ്യേണ്ടത് ചില ജിയോ ആപ്പുകള്‍ പ്ലേ സ്‌റ്റോറില്‍ പോയി ഡൗണ്‍ലോഡ് ചെയ്യുക എന്നതാണ്. അതിന് ശേഷം മാത്രമേ നിങ്ങളുടെ സൗജന്യ ഡാറ്റയും വോയ്‌സ് കോളും ആക്ടിവേറ്റ് ആവുകയുള്ളൂ.

English summary
Reliance Jio service Open: What are the things to be kept in mind?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X